ടാറ്റ ടെൽകോളിനെ അടിസ്ഥാനമാക്കി ഇന്ത്യൻ കാർ നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് നിർമിച്ച മൂന്ന് ഡോർ സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനമായിരുന്നു ടാറ്റ സിയറ. 1991 ലാണ് സിയറ വിപണിയിലെത്തുന്നത്. ഒരു ഇന്ത്യൻ നിർമാതാവ് വികസിപ്പിച്ച് പുറത്തിറക്കുന്ന ആദ്യത്തെ എസ്‍യുവിയാണ് സിയറ. 2 ലീറ്റർ ഡിസൽ എൻജിനായിരുന്നു സിയറയ്ക്ക് കരുത്ത് പകരുന്നത്. 2003 ൽ ടാറ്റ സിയറയെ വിപണിയിൽ നിന്ന് പിൻവലിച്ചു.