വാഹനത്തിന്റെ സുപ്രധാന ഘടകങ്ങളിലൊന്നാണ് ടയർ. എൻജിന്റെ കരുത്ത് ടയറുകളിലേയ്ക്ക് നൽകിയാണ് വാഹനം ചലിക്കുന്നത്. ഏതൊരു വേഗതയിലും, പ്രതല അവസ്ഥകളിലും, യാത്രാ ദിശകളിലും വാഹനത്തിനെയും അത് ചലിക്കുന്ന പ്രതലത്തെയും ബന്ധപ്പെടുത്തി നിർത്തുന്ന മാധ്യമമെന്ന നിലയിൽ വാഹനത്തിന്റെ സുരക്ഷയിൽ അത്യന്തം പ്രാധാന്യമാണ് ടയറിനുള്ളത്.