Activate your premium subscription today
യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് അഥവാ യുപിഐ വഴി ഇനി ചെറു ബാങ്കുകളിൽ നിന്നും (സ്മോൾ ഫിനാൻസ് ബാങ്കുകൾ) ഉപഭോക്താക്കൾക്ക് വായ്പ നേടാം. 2023 സെപ്റ്റംബറിൽ അവതരിപ്പിച്ച യുപിഐ ക്രെഡിറ്റ് ലൈൻ സൗകര്യം നിലവിൽ വാണിജ്യബാങ്കുകളിൽ മാത്രമാണുള്ളത്.
കേരളം ആസ്ഥാനമായതും ഓഹരി വിപണിയിൽ സാന്നിധ്യമുള്ളതുമായ ബാങ്കുകളുടെ വായ്പാവിതരണത്തിൽ സ്വർണത്തിനുള്ളത് വൻ തിളക്കം. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ (എസ്ഐബി) മൊത്തം വായ്പകളിൽ സെപ്റ്റംബർപാദ കണക്കുപ്രകാരം 14% സ്വർണപ്പണയ വായ്പകളാണ്.
ഇന്നലെ എൻഎസ്ഇയിൽ 4.16% നേട്ടവുമായി 46.80 രൂപയിലാണ് ഇസാഫ് ബാങ്ക് ഓഹരികൾ വ്യാപാരം പൂർത്തിയാക്കിയത്. ഈ വർഷം ഫെബ്രുവരി എട്ടിലെ 82.40 രൂപയാണ് 52-ആഴ്ചത്തെ ഉയരം.
തൃശൂർ ∙ ബംഗ്ലദേശ് പ്രധാനമന്ത്രിയായി പ്രഫ.മുഹമ്മദ് യൂനുസ് സ്ഥാനമേൽക്കുന്നത് ഇന്ത്യയ്ക്കും ഗുണം ചെയ്യുമെന്ന് ഇസാഫ് എംഡിയും സിഇഒയുമായ കെ.പോൾ തോമസ് അഭിപ്രായപ്പെട്ടു. ഇന്ത്യയോടു കരുതലുള്ളയാളാണ് അദ്ദേഹമെന്നു പലവട്ടം ബോധ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗ്രാമീൺ ബാങ്കിൽനിന്നു പ്രചോദനമുൾക്കൊണ്ടാണ് ഇസാഫ് മൈക്രോ ഫിനാൻസ് ആരംഭിച്ചത്. യൂനുസിന്റെ ഗ്രാമീൺ ട്രസ്റ്റിൽനിന്ന് 1998 ൽ സീഡ് ഫണ്ടിങ് ആയി 15 ലക്ഷം രൂപ ലഭിക്കുകയും ചെയ്തു.
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ആദ്യ പാദത്തിൽ 63 കോടി രൂപ അറ്റാദായം നേടി; കഴിഞ്ഞ പാദത്തെക്കാൾ 44.8 % വർധന. മൊത്തം ബിസിനസ് 23.4 % വർധിച്ചു 40,551 കോടിയായി. മുൻ വർഷം ഇതേ കാലയളവിൽ 32,860 കോടി രൂപയായിരുന്നു.
തൃശൂർ ആസ്ഥാനമായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കെ.പോൾ തോമസിന്റെ പുനർനിയമനത്തിന് റിസർവ് ബാങ്ക് അനുമതി നൽകി. മൂന്നു വർഷത്തേക്കാണു നിയമനം.
കേരളം ആസ്ഥാനമായ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്ക് നടപ്പ് സാമ്പത്തിക വർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ മൊത്തം വായ്പകളിലും നിക്ഷേപങ്ങളിലും രേഖപ്പെടുത്തിയത് ഭേദപ്പെട്ട വളർച്ച. വായ്പകൾ മുൻവർഷത്തെ സമാനപാദത്തിലെ 10,040 കോടി രൂപയിൽ നിന്ന് 6.02 ശതമാനം ഉയർന്ന് 10,644 കോടി രൂപയിലെത്തിയെന്ന് സ്റ്റോക്ക്
Results 1-8