Activate your premium subscription today
തിരുവനന്തപുരം ∙ സംസ്ഥാനത്ത് അനധികൃത ക്വാറികളുടെ പ്രവർത്തനം നിരീക്ഷിക്കാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനും തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ കൺവീനറുമായി സംസ്ഥാനതല സമിതി രൂപീകരിച്ചു. റവന്യു, തദ്ദേശം എന്നീ വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാരും ലാൻഡ് റവന്യു കമ്മിഷണർ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപഴ്സൻ, മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ എന്നിവരും സമിതിയിൽ അംഗങ്ങളാണ്.
സംസ്ഥാന വ്യവസായവകുപ്പിനു കീഴിലുള്ള ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ കൊല്ലം ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (കെഎംഎംഎൽ) നിന്നു പുറത്തുവരുന്ന അഴിമതിവിവരങ്ങൾ ഏതു മെറ്റലിനെക്കാളും കാഠിന്യമുള്ളതാണ്. കേരളത്തിനു മുതൽക്കൂട്ടായ സ്ഥാപനത്തിൽനിന്നു വഴിവിട്ട പല ഇടപാടുകളിലായി
വ്യവസായ പാർക്കുകളുടെ പാട്ടവ്യവസ്ഥകളിൽ വന് ഇളവ് പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ ഭൂവിതരണ ചട്ടങ്ങളിലും പരിഷ്കാരങ്ങൾക്ക് ഒരുങ്ങുന്നു. പരിഷ്കരിച്ച ചട്ടങ്ങൾ സംസ്ഥാനത്തെ വ്യാവസായിക വികസനത്തിന് വഴിയൊരുക്കുകയും നിക്ഷേപങ്ങൾ ആകർഷിക്കുകയും അനുകൂലമായ ബിസിനസ് അന്തരീക്ഷം വളർത്തുകയും ചെയ്യുമെന്നാണ് ഈ
വ്യവസായ മേഖലയും അക്കാദമിക് രംഗവും വിരുദ്ധ ധ്രുവങ്ങളിലാണ് എന്ന ആക്ഷേപത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. രണ്ട് മേഖലയ്ക്കും ഇടയിൽ പാലമാകാൻ പല ശ്രമങ്ങളും നടന്നു. അത്തരത്തിലുള്ള വളരെ വിപ്ലവകരമായ ഒരു നടപടി ആരംഭിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് എന്ന പേരിൽ ഇന്ന് ആരംഭിച്ച പദ്ധതി
ഭക്ഷ്യസംസ്കരണ മേഖലയിലെ ചെറുസംരംഭങ്ങൾ വിപുലീകരിക്കുന്നതിനും പുതിയവ സ്ഥാപിക്കുന്നതിനും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പിഎംഎഫ്എംഇ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ള ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ വിപുലീകരിക്കുന്നതിനും വായ്പയും സബ്സിഡിയും
വ്യവസായ വകുപ്പ് ഐബിഎമ്മിന്റെ സാങ്കേതിക സഹകരണത്തോടെ ജൂലൈ 1,12 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര ജെൻ എഐ കോൺക്ലേവിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഹാക്കത്തണുകളും എഐ പ്രഭാഷണ പരമ്പരയും ആരംഭിച്ചു.
തിരുവനന്തപുരം∙ ആലപ്പുഴ തോട്ടപ്പള്ളിയിൽ ഖനനം ചെയ്യുന്ന കരിമണൽ സിഎംആർഎൽ കമ്പനിക്കു നൽകുന്നതിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വിജിലൻസിനു ലഭിച്ച പരാതി വകുപ്പുകൾ ഇട്ടുതട്ടുന്നു. ഡിസംബറിലാണു വിജിലൻസ് ഡയറക്ടർക്കു പരാതി ലഭിക്കുന്നത്. അഞ്ചുമാസമായിട്ടും വ്യവസായ, ജലവിഭവ വകുപ്പുകളുടെ അഭിപ്രായം കാത്തിരിക്കുന്നത് അന്വേഷണം പരമാവധി വൈകിപ്പിക്കാനുള്ള നീക്കമെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയുടെ മകളുമായി സിഎംആർഎൽ നടത്തിയ സാമ്പത്തിക ഇടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആറുമാസം മുൻപു മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ പരാതിയിലും അന്വേഷണം തുടങ്ങിയിട്ടില്ല.
കൊച്ചി ഇൻഫോ പാർക്കിന് ഇനിയും മുന്നേറാൻ ഒട്ടേറെ അവസരങ്ങളാണുള്ളത്. വേണ്ടത് കൃത്യമായ ആസൂത്രണവും അത് നടപ്പാക്കലുമാണ്. ഐ ടി രംഗത്തെ അതിവേഗ മാറ്റങ്ങൾക്കൊപ്പം ചുവട് വയ്ക്കാൻ ഇൻഫോപാർക്കിന് ഇത്തരം ചില മാറ്റങ്ങളാണിനി വേണ്ടത്. ഇൻഫോ പാർക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുശാന്ത് കുരുന്തിൽ പറയുന്നു.
തിരുവനന്തപുരം∙ മന്ത്രി കെ.ബി.ഗണേഷ്കുമാറുമായുള്ള ഭിന്നതയ്ക്കും വിവാദങ്ങൾക്കും പിന്നാലെ ഗതാഗത സെക്രട്ടറി ബിജു പ്രഭാകറിന് വ്യവസായ സെക്രട്ടറിയായി മാറ്റം. കെഎസ്ആർടിസി സിഎംഡി സ്ഥാനത്തു നിന്നും ഗതാഗത സെക്രട്ടറി സ്ഥാനത്തു നിന്നും തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക് കത്തു നൽകിയിരുന്നു. ലേബർ കമ്മിഷണറും സെക്രട്ടറിയുമായ കെ.വാസുകിക്കാണ് ഗതാഗതവകുപ്പ് സെക്രട്ടറിയുടെ അധികച്ചുമതല.
വ്യവസായ വകുപ്പ് ആവിഷ്കരിച്ച സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി പുതുതായി നിലവിൽ വന്ന സംരംഭങ്ങളുടെ എണ്ണം 2 ലക്ഷം കവിഞ്ഞെന്നു മന്ത്രി പി.രാജീവ്. 2022 ഏപ്രിൽ 1ന് ആരംഭിച്ച പദ്ധതിയിൽ ഇന്നലെ വരെ 2,01,518 സംരംഭങ്ങളാണു പുതിയതായി തുടങ്ങിയതെന്നും ഇതിലൂടെ 12,537 കോടി രൂപയുടെ നിക്ഷേപവും 4,30,089 തൊഴിലും സൃഷ്ടിക്കപ്പെട്ടെന്നും മന്ത്രി അവകാശപ്പെട്ടു.
Results 1-10 of 40