Activate your premium subscription today
Tuesday, Apr 1, 2025
‘എമ്പുരാൻ’ സിനിമ റീഎഡിറ്റ് ചെയ്യുന്നത് മറ്റാരുടെയും നിർദേശ പ്രകാരമല്ല, തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ. രണ്ട് മിനിറ്റും ചെറിയ സെക്കൻഡും മാത്രമാണ് സിനിമയിൽ നിന്നും മാറ്റിയിരിക്കുന്നതെന്നും ഈ സിനിമ കൊണ്ട് ഏതെങ്കിലും ആളുകൾക്ക് സങ്കടമുണ്ടെങ്കിൽ അതിനെ കറക്ട് ചെയ്യേണ്ട
ചില സിനിമകളുണ്ട്, സത്യമേത് മിഥ്യയേത് എന്നു തിരിച്ചറിയാനാകാത്ത വിധമുള്ള നേർത്ത അതിർവരമ്പുകൾക്കുള്ളിൽ പ്രേക്ഷകരെ തളച്ചിടുന്നവ. ഇതിലേതാണു യാഥാർഥ്യം, അതോ ഇതു വെറും സിനിമ മാത്രമാണോ എന്നു പ്രേക്ഷകർ പകച്ചു നിൽക്കുന്ന അനുഭവങ്ങൾ സമ്മാനിക്കുന്നവ. അടുത്തിടെ പുറത്തിറങ്ങിയ ‘രേഖാചിത്രം’ അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. 1985 ലിറങ്ങിയ ‘കാതോടു കാതോരം’ എന്ന ‘യഥാർഥ’ സിനിമയുടെ പരിസരത്തേക്ക് രേഖ എന്ന സാങ്കൽപിക കഥാപാത്രത്തെ കൊണ്ടുവരികയായിരുന്നു ചിത്രത്തിൽ. എന്നാൽ സിനിമ കാണുന്ന പലരും രേഖ യഥാർഥത്തിൽ ‘കാതോടു കാതോര’ത്തിന്റെ സെറ്റിലുണ്ടായിരുന്നു എന്നുതന്നെ കരുതുന്നു. നിർമിത ബുദ്ധിയുടെ ഉൾപ്പെടെ സഹായത്തോടെ അത്തരമൊരു അനുഭവം പ്രേക്ഷകരിലേക്കെത്തിക്കാൻ അണിയറപ്രവർത്തകർക്കും സാധിച്ചു. കാരണം, രേഖ യഥാർഥ കഥാപാത്രമാണെന്നു പറഞ്ഞ് അത്രയേറെയായിരുന്നു സമൂഹമാധ്യമങ്ങളിലെ ചർച്ച. ഓൾട്ടർനേറ്റ് ഹിസ്റ്ററി എന്ന വിഭാഗത്തിലാണ് ഇത്തരം സിനിമകൾ അറിയപ്പെടുക. ഈ സിനിമകളിൽ ചരിത്രത്തിന്റേതായ ഒരു പശ്ചാത്തലം ഉണ്ടാകും. സംവിധായകൻ അതിനെ സ്വീകരിക്കും. എന്നിട്ട് ആ പശ്ചാത്തലത്തിൽ ഇരുന്നു ചിന്തിക്കും; ഒരുപക്ഷേ ചരിത്രത്തിൽ ഇപ്രകാരമാണ് സംഭവിച്ചിരുന്നെങ്കിലോ? അങ്ങനെയെങ്കിൽ ചരിത്രംതന്നെ വഴിമാറിപ്പോയിട്ടുണ്ടാകില്ലേ? ഒരുപക്ഷേ ചരിത്രത്തിന്റെ ഓരത്ത് ആരുമറിയാതെ ഇത്തരമൊരു കാര്യം യഥാർഥത്തിൽ സംഭവിച്ചിട്ടുണ്ടെങ്കിലോ? ആ ചിന്തയിലേക്ക് സംവിധായകനും തിരക്കഥാകൃത്തും
ഖുറേഷി അബ്രാമും സയീദ് മസൂദും എമ്പുരാനിലെ വില്ലനാരെന്നുള്ള ആകാംക്ഷയും മലയാള സിനിമയിൽ ഉണ്ടാക്കിയ ഹൈപ്പ് ചില്ലറയല്ല. ഏറെ പ്രതീക്ഷകൾക്കൊടുവിൽ ആരാധകരെ ആവേശത്തിലാക്കിയ മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ തിയേറ്ററുകളിലെത്തിയപ്പോൾ ആവേശക്കൊടുമുടിയിലായ ഫാൻസുകാരെയും പ്രേക്ഷകരെയുമാണ് കാണാനാകുന്നത്.
‘‘ എന്റെ പകയിൽ നീറിയൊടുങ്ങുമ്പോൾ അവരറിയും... ഞാൻ അവരുടെ രാജാവായിരുന്നുവെന്ന്... ഒരേയൊരു രാജാവ്....’’ 2019 മാർച്ച് 28ന് കേരളത്തിൽ നേരം പുലർന്നത് വെള്ളിത്തിരകളിലെ ആ തീപ്പൊരി ഡയലോഗ് കേട്ടുകൊണ്ടായിരുന്നു. ഇതാ, ആറുവർഷത്തെ ഇടവേളയ്ക്കുശേഷം അയാൾ തിരികെ വരികയാണ്. ഗോവർധന്റെ വാക്കുകളിൽനിറയുന്ന ആ ‘ലൂസിഫർ’. പാവങ്ങളുടെ സ്വന്തം ‘എസ്തപ്പാൻ’. മലയോര കോൺഗ്രസുകാരുടെ അനിഷേധ്യ നേതാവ് സ്റ്റീഫൻ നെടുമ്പള്ളി. മലയാളത്തിലെ എക്കാലത്തെയും വലിയ സിനിമകളിലൊന്നായ ലൂസിഫറിന്റെ രണ്ടാംഭാഗം എംപുരാൻ മാർച്ച് 27നാണ് തീയറ്ററുകളിലെത്തുന്നത്. മലയാളത്തിലെ ആദ്യത്തെ ‘ഐ മാക്സ്’ സിനിമയാണ് എംപുരാൻ. ഇക്കാര്യം ഔദ്യോഗികമായി പൃഥ്വിരാജ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഏറ്റവും വലിയ സിനിമ. ഏറ്റവും വലിയ ഫോർമാറ്റ്. രണ്ടു മണിക്കൂറും 52 മിനിറ്റുമായിരുന്നു ലൂസിഫർ സിനിമയുടെ ദൈർഘ്യം. എന്നാൽ 2 മണിക്കൂർ 59 മിനിറ്റ് 59 സെക്കൻഡ് ദൈർഘ്യവുമായാണ് എംപുരാന്റെ വരവ്. ‘സഹ്യനോളം തലപ്പൊക്കം’ എന്നൊക്കെ പറയാവുന്നത്ര ആഘോഷവുമായി ഈ സിനിമ കടന്നുവരികയാണ്. റിലീസിനു മുൻപുതന്നെ കൊണ്ടുംകൊടുത്തും കണക്കുതീർത്തുമൊക്കെ വാർത്തകളിൽ നിറയുകയാണ് എംപുരാൻ.
എറണാകുളം ചിറ്റൂർ റോഡിലെ ആശിർവാദ് സിനിമാസിന്റെ ഓഫിസിലേക്കു വെളുത്ത ലാൻഡ്ക്രൂസർ വളഞ്ഞു കയറുമ്പോൾ രാവിലെ 8 മണി. മോഹൻലാൽ ശബരിമലയിൽ ദർശനത്തിനു പോയ ദിവസം ആന്റണി പെരുമ്പാവൂർ വേളാങ്കണ്ണിയിലായിരുന്നു. ഫോണിലെ റിങ് ടോണിൽ എമ്പുരാന്റെ ഹൈവോൾട്ടേജ് മ്യൂസിക് മുഴങ്ങുന്നു. താഴ്വാരത്തുനിന്ന് കൊടുമുടിയിലേക്ക്
തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്–മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ മാർച്ച് 27ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്.
കെ.സുധാകരനു പകരം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരെ നിയോഗിക്കുമെന്ന ചര്ച്ചയാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. യുഎസ്– യുക്രെയ്ൻ ധാതുഖനന കരാറിൽ ധാരണ, ചുറ്റികവേട്ട ആരുടെ ആശയം? അഫാൻ ഇന്റർനെറ്റിൽ പരതിയ കാര്യങ്ങൾ പൊലീസ് പരിശോധിക്കും, ആശാ വർക്കർമാരുടെ സമരത്തിൽ പങ്കെടുത്തവർക്കെതിരെ പൊലീസ് നടപടി, സിനിമാ തർക്കം തീരുന്നു തുടങ്ങിയവയായിരുന്നു ഇന്നത്തെ മറ്റു പ്രധാനവാർത്തകളിൽ ചിലത്. ഈ വാർത്തകൾ ഒരിക്കൽകൂടി വായിക്കാം.
നിർമാതാവ് സുരേഷ് കുമാറിനെതിരായി ഇട്ട ഫെയ്സ്ബുക് പോസ്റ്റ് ആന്റണി പെരുമ്പാവൂർ പിൻവലിച്ചതോടെ നടൻ പൃഥ്വിരാജിനെ ട്രോളി സമൂഹമാധ്യമ ലോകം. ‘എല്ലാം ഓക്കെ അല്ലേ അണ്ണാ’ എന്ന കമന്റോടു കൂടിയായിരുന്നു പൃഥ്വിരാജ് ആന്റണി പെരുമ്പാവൂരിന്റെ ദീർഘമായ കുറിപ്പ് ഷെയർ ചെയ്തത്. നിർമാതാവ് സുരേഷ് കുമാറിനെ നിശിതമായി വിമർശിച്ചു കൊണ്ടായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ കുറിപ്പ്.
കൊച്ചി ∙ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സമരപ്രഖ്യാപനത്തെ തുടർന്ന് മലയാള സിനിമാ മേഖലയിലുണ്ടായ ആശങ്ക അവസാനിക്കുന്നു. സംഘടനകൾ തമ്മിലുള്ള തർക്കം ഉടൻ തീരുമെന്ന് ഫിലിം ചേംബർ പ്രസിഡന്റ് ബി.ആർ.ജേക്കബ് അറിയിച്ചു. ബജറ്റ് വിവാദത്തിൽ വ്യക്തത വന്നെന്നും ജേക്കബ് പറഞ്ഞു. ഇതു സംബന്ധിച്ച് ആന്റണി പെരുമ്പാവൂരുമായി
കൊച്ചി∙ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി.സുരേഷ് കുമാറിനെതിരെ ഫെയ്സ് ബുക്കിലിട്ട പോസ്റ്റ് 7 ദിവസത്തിനകം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിർമാതാവ് ആന്റണി പെരുമ്പാവൂരിന് ഫിലിം ചേംബർ നോട്ടിസയച്ചു. ഇമെയിലിലും റജിസ്ട്രേഡ് തപാലിലുമാണ് ഷോകോസ് നോട്ടിസ് നൽകിയത്. ആന്റണിയുടെ മറുപടി കിട്ടിയശേഷം ചേംബർ യോഗം ചേരും.
Results 1-10 of 122
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.