Activate your premium subscription today
സംവിധാനം ഗിരീഷ് എ.ഡി., നായകൻ നസ്ലിൻ– ഈ കോംബോ കേൾക്കുമ്പോൾ തന്നെ പ്രേക്ഷകരുടെ ചുണ്ടിലൊരു ചിരി വിരിയും. ചില കുരുത്തക്കേടുകൾ ഒപ്പിച്ചതിനു ശേഷം ചില നസ്ലിൻ കഥാപാത്രങ്ങൾ ചിരിക്കുന്നൊരു ചിരിയില്ലേ? അതുപോലൊന്ന് ! ഒരുപാട് പൊട്ടിച്ചിരികൾക്കു പകരം അങ്ങനെയൊരു ‘നൈസ്’ ചിരി സമ്മാനിക്കുന്നതാണ് സജിൻ ചെറുകയിലിന്റെ
തിയറ്ററുകളിൽ തരംഗം സൃഷ്ടിച്ച ഗിരീഷ് എ.ഡി.യുടെ പ്രേമലു ഒടിടിയിലും മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. സച്ചിനും റീനുവും അമൽ ഡേവിസുമൊക്കെ പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായി മാറിയെങ്കിലും ഇപ്പോൾ കഥാപാത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. സച്ചിന്റെ നിസ്സഹായനായ സഹപാഠി വൈശാഖ് മുരളി എന്ന കഥാപാത്രം ജീവിതത്തിൽ
സൂപ്പർഹിറ്റ് ചിത്രം ‘പ്രേമലു’വിന്റെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. സിനിമ പോലെ തന്നെ രസകരമായിരുന്നു ‘പ്രേമലു’വിന്റെ ചിത്രീകരണവും എന്നത് മേക്കിങ് വിഡിയോയിലൂടെ കാണാം. നസ്ലിൻ ഉൾപ്പടെയുള്ള താരങ്ങൾക്ക് ഓരോ രംഗങ്ങളും അഭിനയിച്ച് പറഞ്ഞുകൊടുക്കുന്ന ക്യാപ്റ്റൻ ഗിരീഷ് എ.ഡി.യുടെ പ്രയത്നങ്ങളും മേക്കിങ് വിഡിയോയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സൂപ്പർഹിറ്റ് ചിത്രം ‘പ്രേമലു’വിനു രണ്ടാം ഭാഗം വരുന്നു. സംവിധായകൻ ഗിരീഷ് എ.ഡി. ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കൊച്ചിയിൽ നടന്ന പ്രേമലു സിനിമയുടെ വിജയാഘോഷ പരിപാടിയിലായിരുന്നു സംവിധായകന്റെ പ്രഖ്യാപനം. ആദ്യ ഭാഗത്തിലെ അതേ താരനിരയും അണിയറ പ്രവർത്തകരുമാകും രണ്ടാം ഭാഗത്തിലുമെത്തുക. ഭാവന
സിനിമ ഒരു വാതുവയ്പ്പാണെന്ന് പഴയ കാലം മുതല്‍ നിർമാതാക്കള്‍ പറയാറുണ്ട്. എല്ലാ അർഥത്തിലും അത് സത്യവുമാണ്. വന്പരാജയങ്ങള്ക്കൊപ്പം അപ്രതീക്ഷിത വിജയങ്ങളും സംഭവിക്കാം. വിതരണത്തിന് എടുക്കാന്‍ പോലും ആളില്ലാതിരുന്ന ശങ്കരാഭരണം, നോക്കെത്താദൂരത്ത് കണ്ണും നട്ട്, മൂന്നാംപിറ...തുടങ്ങിയ സിനിമകള്‍ കേരളത്തില്‍
ഗിരീഷ് എ.ഡി. ചിത്രം ‘പ്രേമലു’വിനെ പ്രശംസിച്ച് സംവിധായകൻ എസ്.എസ്. രാജമൗലി. ആദ്യാവസാനം വരെ പ്രേമലു ഒരു ചിരിയുത്സവം ആയിരുന്നെന്നും യൂത്തിന്റെ ഭാഷ മികച്ച രീതിയിൽ അവതരിപ്പിക്കാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ടെന്നും രാജമൗലി എക്സിലൂടെ കുറിച്ചു. ‘പ്രേമലു’ തെലുങ്കിൽ കൊണ്ടുവന്നതിൽ മകൻ കാർത്തികേയയെ അഭിനന്ദിച്ച
‘പ്രേമലു’ സിനിമയിലെ ഒരു രംഗത്തിൽ സംഭവിച്ച തെറ്റ് ചൂണ്ടിക്കാട്ടിയ പ്രേക്ഷകന് മറുപടിയുമായി സംവിധായകൻ ഗിരീഷ് എ.ഡി. ചിത്രത്തിലെ ഒരു ഗാന രംഗത്തിൽ വരുന്ന ഷോട്ടിലാണ് കണ്ടിന്യുറ്റി പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടി വൈശാഖ് എന്ന പ്രേക്ഷകൻ സമൂഹ മാധ്യമത്തിൽ ഒരു കുറിപ്പു പങ്കുവച്ചത്. യഥാർഥത്തിൽ അതൊരു തെറ്റ്
ഈ വർഷം ആദ്യം അൻപത് കോടി ക്ലബ്ബിലെത്തുന്ന മലയാള ചിത്രമായി ‘പ്രേമലു’. റിലീസ് ചെയ്ത് 13ാം ദിവസത്തിലാണ് ചിത്രം അൻപതു കോടി കലക്ട് ചെയ്തത്. സിനിമയുടെ ആഗോള കലക്ഷനാണിത്. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ ‘രോമാഞ്ച’ത്തിനു ശേഷം മലയാളത്തിലുണ്ടാകുന്ന മറ്റൊരു സർപ്രൈസ് ഹിറ്റാണ് പ്രേമലു. രോമാഞ്ചം കഴിഞ്ഞ വർഷം ഫെബ്രുവരി
‘പ്രേമലു’വിന്റെ റിലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ സിനിമാ ആസ്വാദകൻ എന്ന നിലയിലുള്ള തന്റെ ഇഷ്ടങ്ങളെ കുറിച്ച് സംവിധായകൻ ഗിരീഷ് എ.ഡി. െവളിപ്പെടുത്തിയിരുന്നു. അധികം ആഘോഷിക്കപ്പെടാതെ പോയ സിനിമകൾ പലതും താൻ ആവർത്തിച്ച് കാണുന്നവയാണെന്നാണ് ഗിരീഷ് പറഞ്ഞത്. ശിപായി ലഹള, കല്യാണസൗഗന്ധികം
‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ആദ്യ ചിത്രത്തിലൂടെ യുവാക്കളെ കയ്യിലെടുത്ത സംവിധായകനാണ് ഗിരീഷ് എ.ഡി. തണ്ണീർമത്തനു ശേഷം യുവാക്കളുടെ കഥപറയുന്ന ‘സൂപ്പർ ശരണ്യ’യുമായി എത്തുകയാണ് ഗിരീഷും കൂട്ടരും. തണ്ണീർമത്തനിലൂടെ പ്രേക്ഷകരുടെ മനം കവർന്ന അനശ്വര രാജനാണ് ‘സൂപ്പർ ശരണ്യ’യാകുന്നത്. കലാലയ ജീവിതവും പ്രണയവും
Results 1-10