Activate your premium subscription today
Wednesday, Apr 2, 2025
ഹൈദരാബാദ് ∙ ഓൺലൈൻ ചൂതാട്ട പരസ്യങ്ങളിൽ അഭിനയിച്ച 6 പ്രമുഖ സിനിമാ താരങ്ങൾക്കെതിരെ തെലങ്കാന പൊലീസ് കേസെടുത്തു. വിജയ് ദേവരെക്കൊണ്ട, പ്രകാശ് രാജ്, റാണ ദഗുബാട്ടി, ലക്ഷ്മി മഞ്ജു, പ്രണീത, നിധി അഗർവാൾ എന്നിവർക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആയ 19 പേർക്കുമെതിരെയാണ് മിയാപുർ പൊലീസ് കേസെടുത്തത്.
ബെംഗളൂരു ∙ മഹാകുംഭമേളയില്‍ നടന് പ്രകാശ് രാജ് പങ്കെടുത്തതായി വ്യാജചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കന്നഡ സിനിമാ നിര്‍മാതാവ് പ്രശാന്ത് സാംബര്ഗിക്കെതിരെയാണ് കേസ്. പ്രകാശ് രാജ് മൈസൂരു ലക്ഷ്മിപുരം പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.
രാഷ്ട്രീയ നിലപാടുകളിലൂടെ എന്നും വാർത്തകളിൽ ഇടം പിടിച്ചിട്ടുള്ള നടനാണ് പ്രകാശ് രാജ്. ദൈവത്തിൽ തനിക്ക് വിശ്വാസമില്ലെന്ന കാര്യവും അദ്ദേഹം ഇന്റർവ്യൂകളിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോഴിതാ പ്രകാശ് രാജ് മഹാകുംഭമേളയിൽ പങ്കെടുക്കുന്നു എന്ന രീതിയിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
തിരുവനന്തപുരം ∙ ചരിത്രത്തെ വളച്ചൊടിക്കുന്ന കാലഘട്ടമാണ് ഇതെന്നും ഏറെ ജാഗ്രത പുലർത്തണമെന്നും നടൻ പ്രകാശ് രാജ്. നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധി മരിച്ചുവെന്നു വളരെ ലാഘവത്തോടെയാണു പറയുകയും എഴുതുകയും ചെയ്യുന്നത്. മഹാത്മജി മതതീവ്രവാദിയുടെ വെടിയേറ്റു മരിച്ചു എന്നാണു പറയേണ്ടത്.
ചെന്നൈ ∙ ബിജെപിയെക്കുറിച്ച് സംസാരിക്കാൻ ആവശ്യമായ രാഷ്ട്രീയ അനുഭവങ്ങളോ അറിവോ ഇല്ലാത്ത വ്യക്തിയാണു നടൻ പ്രകാശ് രാജെന്നു പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുക മാത്രമാണ് അദ്ദേഹത്തിന്റെ ജോലി. ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ മത്സരിച്ച പ്രകാശ് രാജിനു കെട്ടിവെച്ച തുക
കോട്ടയം∙ ബിജെപി കേരളത്തിൽ വളരുന്നതു തടയാനാണ് കോൺഗ്രസും സിപിഎമ്മും ശ്രമിക്കേണ്ടതെന്നും അതിന് ഇരുപാർട്ടികളും ഒരുമിച്ചു നിൽക്കണമെന്നും നടൻ പ്രകാശ് രാജ്. അഭിപ്രായങ്ങൾ തുറന്നുപറയാൻ ഒരിക്കലും മടി കാണിക്കാത്ത പ്രകാശ് രാജ് ഇത്തവണ സംസ്ഥാനത്തെ ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ചാണ് ശശി തരൂരിന് അനുകൂലമായ നിലപാട്
തിരുവനന്തപുരം ∙ ഒരു പാർട്ടിയിലുമില്ലാത്ത ഇടതുപക്ഷക്കാരനെന്നു സ്വയം വിശേഷിപ്പിക്കുന്ന നടൻ പ്രകാശ്രാജ് തലസ്ഥാനത്തെത്തിയത് യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനു പിന്തുണയുമായാണ്. അതു രാജ്യത്തിനുപുറത്തും ശ്രദ്ധിക്കപ്പെടുന്ന ശശി തരൂർ എന്ന രാഷ്ട്രതന്ത്രജ്ഞനുള്ള പിന്തുണയാണെന്നു വിശദീകരിക്കുകയും ചെയ്യുന്നു. പ്രകാശ്രാജ് സംസാരിക്കുന്നു.
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ശശി തരൂരിനാണു തന്റെ പിന്തുണയെന്നു നടൻ പ്രകാശ് രാജ്. മികച്ച ജനപ്രതിനിധിയാണു തരൂർ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അദ്ദേഹം ശക്തമായ നിലപാട് സ്വീകരിച്ചു. രാജ്യത്തിനായി തരൂർ സംസാരിച്ചു. ആ സംസാരം ലോകം ശ്രദ്ധിച്ചു. രാജ്യത്തിന്റെ അഭിമാനമാണ് തരൂർ. താൻ രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്നില്ലെന്നും തരൂരെന്ന വ്യക്തിക്കാണ് പിന്തുണ നൽകുന്നതെന്നും പ്രസ് ക്ലബിലെ വാർത്താ സമ്മേളനത്തിൽ പ്രകാശ് രാജ് പറഞ്ഞു.
തിരുവനന്തപുരം∙ മൂന്നുതവണ കർണാടകയിൽ നിന്നും രാജ്യസഭയിലേക്കു പോയ രാജീവ് ചന്ദ്രശേഖർ ഒന്നും ചെയ്തിട്ടില്ലെന്ന് നടൻ പ്രകാശ് രാജ്. കർണാടകയിൽ സീറ്റ് ലഭിക്കാത്തതു കൊണ്ടാണ് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് വന്ന് മത്സരിക്കുന്നതെന്നും പ്രകാശ് രാജ് തുറന്നടിച്ചു.കർഷകരെയോ മണിപ്പൂരിനെയോ കുറിച്ച് രാജീവ്
തൃശൂർ ∙ സർക്കാരുകൾ, നീതിന്യായ കോടതികൾ, മാധ്യമങ്ങൾ തുടങ്ങി ഇന്ത്യയിലെ വിവിധ മേഖലകളിലെ ആരെയും വിശ്വസിക്കാൻ കഴിയാത്ത കാലമാണെന്നും കലയും സാഹിത്യവുമാണ് ഇത്തരം പ്രതിസന്ധി കാലത്തു പ്രതിരോധത്തിനുള്ള ശബ്ദം നൽകുന്നതെന്നും നടൻ പ്രകാശ് രാജ്. സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവത്തിൽ ‘കലയും ജനാധിപത്യവും’ എന്ന
Results 1-10 of 36
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.