അത്ഭുത സവിശേഷതകളുള്ള ഒരു മരമാണ് അഡൻസോണിയ ഡിജിറ്റാറ്റ അഥവാ ബൊവാബാബ്. മരത്തിന്റെ താഴ്ഭാഗം ആനയുടെ കാലിനോട് സാമ്യമുണ്ട്. ആനകൾക്ക് ഇതിന്റെ ഇലകൾ കഴിക്കാൻ ഏറെ ഇഷ്ടമായതിനാൽ ഇതിനെ ‘എലിഫന്റ് ട്രീ’ എന്നും വിളിക്കുന്നു. കഠിനമായ വരൾച്ച സമയത്തും ഈ മരം 100,000 ലീറ്റർ വെള്ളം സംഭരിച്ചുവയ്ക്കും. ജന്മദേശം ആഫ്രിക്കയാണ്. തമിഴ്നാട്ടിലെ രാജപാളയത്ത് 700 വർഷം പഴക്കമുള്ള ബൊവാബാബ് മരമുണ്ട്.