Activate your premium subscription today
ഇന്ത്യയുടെ തെക്ക്–കിഴക്കൻ ഭാഗത്തായി മൂന്ന് ചുഴലിക്കാറ്റുകൾ സ്ഥിതിചെയ്യുന്നു. മന്നാർ കടലിടുക്കിനും ശ്രീലങ്കയ്ക്കും മുകളിലായി ഒരു ചക്രവാതച്ചുഴിയും തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.
ഒഡീഷയെ തകർത്തെറിഞ്ഞ ‘സൂപ്പർ സൈക്ലോണ്’ ചുഴലിക്കാറ്റ് ദുരന്തത്തിന് 25 വയസ്സ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടതിൽ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റാണ് സൂപ്പർ സൈക്ലോൺ. 1999 ഒക്ടോബർ 25ന് ന്യൂനമർദമായി ആൻഡമാൻ കടലിൽ രൂപപ്പെട്ടു
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിച്ച് ‘ദാന’ (DANA) ചുഴലിക്കാറ്റായി രൂപപ്പെട്ടു. ഒക്ടോബർ 25 ന് പുലർച്ചെ പുരിക്കും (ഒഡിഷ) സാഗർ ദ്വീപിനും (ബംഗാൾ ) ഇടയിൽ കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രന്യൂന മർദമായി ഛത്തീസ്ഗഡിന് മുകളിലൂടെ സഞ്ചാരിക്കുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെ ന്യൂനമർദമായി ശക്തി കുറഞ്ഞ് കിഴക്കൻ മധ്യപ്രദേശിന് മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്.
തിരുവനന്തപുരം∙ ഈ മാസം 30 വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും നാളെയും യെലോ അലർട്ടാണ്. അതിതീവ്ര ന്യൂനമർദം കിഴക്കൻ രാജസ്ഥാന് മുകളിൽ സ്ഥിതിചെയ്യുന്നുണ്ട്. തെക്കൻ രാജസ്ഥാൻ ഗുജറാത്ത് മേഖലയിലേക്ക് സഞ്ചരിക്കുന്ന അതിതീവ്ര ന്യൂനമർദം ഈ മാസം 29ന്, സൗരാഷ്ട്ര കച്ച് തീരത്തിനു സമീപം വടക്ക് കിഴക്കൻ അറബിക്കടലിൽ എത്തിച്ചേരാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ 3 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 26, 27 തിയതികളിലും ഈ ജില്ലകളിൽ യെലോ അലർട്ട് ആണ്. 25ന് കണ്ണൂരും കാസർകോട്ടും യെലോ
ഈ വർഷം അവസാനത്തോടെ പസഫിക് സമുദ്രത്തിൽ ലാനിന ഉണ്ടാകാൻ സാധ്യതയുണ്ട്. ഇപ്പോൾ ലാനിന വാച്ചാണ് നിലനിൽക്കുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദുർബലമായിരുന്ന കാലവർഷം കേരളത്തിൽ വീണ്ടും ചെറിയ തോതിൽ സജീവമാകും. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ആഗോള മഴപാത്തി MJO) യുടെ സ്വാധീനത്താൽ വരും ദിവസങ്ങളിൽ പശ്ചിമ പസഫിക്കിലും തെക്കൻ ചൈന കടലിലും ബംഗാൾ ഉൾക്കടലിലും ചക്രവാത ചുഴികളും ന്യൂനമർദ്ദങ്ങൾ രൂപപ്പെടാൻ സാധ്യത കൂടുതലാണ്.
ന്യൂഡൽഹി∙ 2 മലയാളികളടക്കം 29 പേരുമായി ബംഗാൾ ഉൾക്കടലിനു മീതെ 2016ൽ കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി നിയോഗിച്ച സമുദ്രഗവേഷണ വാഹനമാണ് ചെന്നൈ തീരത്തു നിന്ന് 310 കിലോമീറ്റർ അകലെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 34,00 മീറ്റർ താഴെ നിന്നെടുത്ത ഫോട്ടോകളിൽ നടത്തിയ വിശദ പരിശോധനയിലാണ് അവശിഷ്ടങ്ങൾ സ്ഥിരീകരിച്ചത്. ഈ പ്രദേശത്ത് മറ്റു വിമാനാപകടങ്ങളൊന്നും മുൻപ് നടന്നിട്ടില്ലാത്തതിനാൽ, അവശിഷ്ടങ്ങൾ കാണാതായ എഎൻ 32 വിമാനത്തിന്റേതാണെന്ന് ഉറപ്പിച്ചതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
തിരുവനന്തപുരം∙ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു, ചുഴലിക്കാറ്റായി മാറാൻ സാധ്യത. തെക്കൻ ആൻഡമാൻ കടലിനും മലാക്ക കടലിടുക്കിനും മുകളിലായി മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു.
Results 1-10 of 46