Activate your premium subscription today
മൂന്നാർ ∙ ഇരവികുളം ദേശീയോദ്യാനത്തെ കാർബൺ ന്യൂട്രലാക്കി മാറ്റുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ പ്രഖ്യാപിച്ചു. ഏഷ്യയിൽ കാർബൺ ന്യൂട്രലാകുന്ന ആദ്യ ഉദ്യാനമാണിതെന്നും മന്ത്രി പറഞ്ഞു. നിലവിൽ ഇരവികുളത്തിനുള്ളിൽ 10 ഡീസൽ ബസുകളാണ് ഓടുന്നത്. അവ മാറ്റി ഇലക്ട്രിക് ബസുകൾ ആക്കും. ബസുകളുടെ ശബ്ദം ഇല്ലാതാകുന്നതോടെ വന്യമൃഗങ്ങളുടെ ജീവിതത്തെ ബാധിക്കാതെ സഞ്ചാരം നടത്താമെന്നതും പ്രത്യേകതയാണ്. ദേശീയപാത 85ലെ വികസന പ്രവർത്തനങ്ങൾക്കായി നേര്യമംഗലം മേഖലയിൽ വനഭൂമി വിട്ടുനൽകുന്നതിനു ദേശീയ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു.
പുരയിടക്കൃഷിയും പഴവർഗവൃക്ഷങ്ങളും ധാരാളമുള്ള നാടാണ് നമ്മുടെ കേരളം. റബർത്തോട്ടങ്ങളടക്കമുള്ള അഗ്രോഫോറസ്റ്ററി കൃഷിരീതിയും സജീവം. രാസവളങ്ങൾ കുറച്ചുള്ള സുസ്ഥിരകൃഷിയും കൃഷിയിലെ പാരമ്പര്യേതര ഊർജഉപയോഗവും വർധിപ്പിക്കാനായാൽ ഇന്ത്യയുടെ ആഭ്യന്തര കാർബൺ വിപണിയിൽനിന്നു വലിയ നേട്ടമുണ്ടാക്കാൻ കേരളത്തിനാകും. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്ന കൃഷിരീതികൾ പാലിച്ചാൽ നമ്മുടെ കർഷകർക്ക് അധികവരുമാനം നേടാം. ആലുവയിലെ സർക്കാർ കൃഷിഫാം കാർബൺ സന്തുലിത നിലയിലെത്തി. ഓരോ ജില്ലയിലും ഒരു ഫാമെങ്കിലും ഈ നിലയിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. കാർബൺ വിപണി നൽകുന്ന അധികവരുമാന സാധ്യതകളെക്കുറിച്ചുള്ള പരസ്യങ്ങൾ വ്യാപകമാകുന്ന കാലമാണിത്. നേട്ടം മാത്രമല്ല; സൂക്ഷിച്ചില്ലെങ്കിൽ നഷ്ടവുമുണ്ടാകാം. അതിനു കാർബൺ വിപണി സംബന്ധിച്ചു കൃത്യമായ ധാരണകളുണ്ടാകണം.
ഒരു നൂറ്റാണ്ടിനു മുൻപ് തിരുവിതാംകൂർ രാജാക്കന്മാർ ആലുവയിൽ പെരിയാറിന്റെ തീരത്ത് ഒരു കൃഷി പാഠശാല തുടങ്ങി. പെരിയാറിന്റെ തീരത്തു മാത്രമല്ല അവരുടെ നാട്ടധികാരത്തിന്റെ നാലതിരുകൾക്കുള്ളിലൊക്കെ ഇത്തരത്തിലുള്ള വിശാലമായ കൃഷിയിടങ്ങളും പാഠശാലകളും ഉണ്ടായിരുന്നിരിക്കണം. അവയൊക്കെ നികത്തപ്പെടുകയും ചിലത് വലിയ പട്ടണങ്ങളായി രൂപപ്പെടുകയും ചെയ്തിരിക്കാം. എന്നാൽ പെരിയാറിന്റെ തീരത്തെ ആ ചെറിയ തുരുത്തിലെ പഴയ പാഠശാല ഇപ്പോൾ ലോകത്തെ മുഴുവൻ കൃഷി പഠിപ്പിക്കുകയാണ്. രാജാധിപത്യം മാറി ജനാധിപത്യമായപ്പോൾ തിരുവിതാംകൂറിന്റെ കൃഷിപാഠശാല സർക്കാരിന്റെ സംസ്ഥാന വിത്ത് കേന്ദ്രമായി (സ്റ്റേറ്റ് സീഡ് ഫാം). ഇപ്പോൾ മറ്റൊരു നേട്ടവുമായി വീണ്ടും ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണ് ആലുവ തുരുത്ത് വിത്ത് കേന്ദ്രം. കഴിഞ്ഞ ഒരു ദശാബ്ദമായി ഈ വിത്തു കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ നടപ്പിലാക്കിവന്ന കൃഷിരീതികളാണ് തുരുത്തിനെ അപൂർവ്വവും അഭിമാനകരവുമായ നേട്ടത്തിലെത്തിച്ചത്. ഭൂമിയെത്തന്നെ ഇല്ലാതാക്കുന്ന പാരിസ്ഥിതികപ്രശ്നങ്ങളുടെ പ്രധാനകാരണമായ കാർബൺ വമനത്തിന് പരിഹാരം കാണുകയും ഒരു പ്രദേശത്തെ പൂർണമായും കാർബൺ ന്യൂട്രലാക്കിയെടുക്കുകയും ചെയ്തതാണ് തുരുത്തിനെ രാജ്യശ്രദ്ധ ആകർഷിക്കുന്ന നേട്ടത്തിലെത്തിച്ചത്. കാർബൺ ന്യൂട്രൽ പദവി നേടുന്ന ആദ്യ വിത്തു കേന്ദ്രമായി മുഖ്യമന്ത്രി പിണറായി വിജയൻ 2022 ഡിസംബർ പത്തിന് തുരുത്ത് വിത്തുൽപാദന കേന്ദ്രത്തെ പ്രഖ്യാപിക്കുകയും ചെയ്തു. ഇത്തരത്തിൽ കാർബൺ മുക്തമാകുന്ന രാജ്യത്തെ ആദ്യ വിത്തു കേന്ദ്രമാണ് തുരുത്ത്.
ഇന്ന് ഈജിപ്തിലെ ഞങ്ങളുടെ മൂന്നാമത്തെ ദിവസമാണ്. ഷർമെൻ ഷെയ്ക്കിലെ ഓരോ ദിവസവും ഞങ്ങൾക്കു വളരെ വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിക്കുന്നവയാണ്. ഓരോ ദിവസവും ഞങ്ങൾ പരിചയപ്പെടുന്ന വ്യക്തികൾ, ആശയങ്ങൾ, സാഹചര്യങ്ങളെല്ലാം ഞങ്ങളെ തന്നെ പുതുക്കി എടുക്കാൻ ഉതകുന്നവയാണ്. ഇവിടുത്തെ ഷട്ടിൽ ബസ് യാത്രകൾ വളരെ കൗതുകം
കാർബൺ ഡയോക്സൈഡ് ഉൾപ്പെടെ വാതകങ്ങൾ പുറന്തള്ളി മലിനീകരണമുണ്ടാക്കുന്നവരിൽ ഏറ്റവും മുന്നിലുള്ളത് എണ്ണ, വാതക കമ്പനികൾ തന്നെയാണെന്നും അവർ കണക്കുകൾ കുറച്ചു കാണിക്കുകയാണെന്നും പരിസ്ഥിതി ഗവേഷകർ കണ്ടെത്തി. ഇത്തരം കമ്പനികൾ യഥാർഥത്തിൽ പുറന്തള്ളുന്നത് രേഖകളിൽ കാണിക്കുന്നതിന്റെ മൂന്നിരട്ടിയാണെന്നാണ് ഗവേഷകരും
തിരുവനന്തപുരം∙ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി വൈദ്യുത വാഹനങ്ങളിലേക്കു മാറുന്നു. വിമാനത്താവളത്തിനുള്ളിലെ സേവനത്തിനായി നാലു വൈദ്യുതി കാറുകൾ എത്തി. എയർപോർട്ട് കാർബൺ അക്രഡിറ്റേഷൻ (എസിഎ) 4+ ലെവൽ നേടാനും ദീർഘകാലാടിസ്ഥാനത്തിൽ നെറ്റ് സീറോ പദവി നേടാനുമുള്ള
Results 1-6