Activate your premium subscription today
Tuesday, Apr 1, 2025
ചേർത്തല ∙ ഡെയ്നിന്റെ വിയോഗത്തിൽ വിതുമ്പി നാട്. അമ്മ ദീപ്തിയുടെ പള്ളിപ്പുറത്തെ വീട്ടിൽ മീൻ വളർത്തുന്നതിനായി വർഷങ്ങൾക്ക് മുൻപ് കുഴിച്ച കുളത്തിൽ വീണ് ഇന്നലെ ഉച്ചയോടെയാണ് ഡെയ്ൻ മരിച്ചത്.ദീപ്തി കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോകുന്നതിനാൽ രണ്ടു മക്കളിൽ ഇളയ കുട്ടിയായ ഡെയ്നിനെ പലപ്പോഴും സ്വന്തം
ചേർത്തല (ആലപ്പുഴ) ∙ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസ്സുകാരൻ സമീപത്തെ കുളത്തിൽ വീണു മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനാലാം വാർഡിൽ കളത്തിൽ വീട്ടിൽ ജയ്സന്റെയും ദീപ്തിയുടെയും മകൻ ഡെയ്ൻ ആണ് മരിച്ചത്.
സംസ്ഥാന തലത്തിൽ നീന്തലിൽ വിജയി, മരണകാരണം മുങ്ങിമരണം’ ഈ വാർത്ത നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നോ? പെട്ടിട്ടുണ്ടെങ്കിൽത്തന്നെ ആശ്ചര്യത്തോടെയല്ലാതെ എങ്ങനെ അതു വായിക്കും! നീന്താൻ അറിയുന്നവർ മുങ്ങി മരിക്കില്ലെന്ന മിഥ്യധാരണയോടെയാണ് നാം പലപ്പോഴും ജലാശയങ്ങളിലേക്ക് ഇറങ്ങുന്നത്. ‘എടുത്തുചാടരുത്, മരണക്കയമാകാം മുന്നിലെന്നു’ പറഞ്ഞു തരാനും ആരും ഒപ്പമുണ്ടായിരിക്കില്ല. നീന്തലറിയാത്ത ഒരാൾ വെള്ളത്തിൽ വീണു മൂന്ന് മിനിറ്റികം രക്ഷകരെത്തിയില്ലെങ്കിൽ ജീവൻ നഷ്ടപ്പെടുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഞെട്ടിപ്പിക്കുന്നതാണ് മറ്റൊരു കണക്ക്. ഒരു വർഷം രണ്ടുലക്ഷത്തിലധികം പേർ ലോകത്ത് മുങ്ങിമരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നീന്തുമ്പോഴും സ്വനപേടകത്തിലേക്ക് വെള്ളമെത്തുന്നുണ്ട്. അതും ജീവൻ അപഹരിക്കുന്നുണ്ടെന്ന് നാം അറിയണം. മോർച്ചറിയിൽ എന്റെ മുന്നിൽ എത്തുന്നതിൽ നല്ലൊരു പങ്കും ഇത്തരം മുങ്ങിമരണം വഴിയാണ്. ആ മൃതദേഹങ്ങൾ എന്നോടു പറഞ്ഞ പല കാര്യങ്ങളുണ്ട്, അല്ലെങ്കിൽ അവരെ കണ്ടപ്പോൾ എനിക്കു തോന്നിയ ചില കാര്യങ്ങൾ. ഇത്തവണ അതാണ് പങ്കുവയ്ക്കാനുള്ളത്.
പറവൂർ ∙ യുവ ക്രിക്കറ്റ് താരം മാനവിന്റെ ചേതനയറ്റ ശരീരം മൂകാംബി റോഡിലെ വീട്ടിലെത്തിച്ചപ്പോൾ മാതാപിതാക്കളും സഹോദരനും മാത്രമല്ല കണ്ടുനിന്നവരെല്ലാം വിങ്ങിപ്പൊട്ടി. ഒരു ദിവസം മുൻപു വരെ കാണുകയും തമാശകൾ പറയുകയും ചെയ്ത കൂട്ടുകാരൻ ഇനിയില്ലെന്നു വിശ്വസിക്കാൻ സഹപാഠികൾക്കും കഴിഞ്ഞില്ല.
കുമരകം ∙ മൈസൂരുവിൽ നിന്ന് എത്തി കുട്ടവഞ്ചിയിൽ മീൻപിടിക്കുന്ന കുടുംബത്തിലെ ഏഴു വയസ്സുകാരി വെള്ളത്തിൽ വീണു മരിച്ചതിന്റെ വേദനയിൽ പങ്കുചേർന്ന് കുമരകവും. രവി – ഗൗരി ദമ്പതികളുടെ പേരക്കുട്ടി അർപ്പിതയാണ് (ചിന്നു) മരിച്ചത്. രവിയുടെ മകൾ നന്ദിനിയുടെയും അഭിലാഷിന്റെയും ഏക മകളാണ് ചിന്നു. ചൊവ്വാഴ്ച വൈകിട്ട് 4
തൃക്കുന്നപ്പുഴ ∙പല്ലനയാറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങിപ്പോയ വിദ്യാർഥികളെ രക്ഷിക്കുന്നതിനു തടസ്സമായത് ആറ്റിൽ തള്ളിയ മരത്തിന്റെ ചില്ലകളും വേരുകളും ആണെന്നു നാട്ടുകാർ. ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായിട്ടാണ് ആറിന് അരികിലെ വൃക്ഷങ്ങൾ മുറിച്ചത്. നാട്ടുകാരും ഹരിപ്പാട്ട്നിന്നു എത്തിയ അഗ്നിരക്ഷാസേനയും
ആലപ്പുഴ∙ തൃക്കുന്നപ്പുഴ പല്ലനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു. തോട്ടപ്പള്ളി മലങ്കര സെന്റ് തോമസ് സെൻട്രൽ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥികളായ കരുവാറ്റ സ്വദേശി അഭിമന്യു (14), തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശി ആൽഫിൻ ജോയ് (14) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. പല്ലനപാലത്തിന് സമീപത്തെ പുഴയിലാണ് കുട്ടികൾ കുളിക്കാനിറങ്ങിയത്. 6 വിദ്യാർഥികൾ സംഘത്തിലുണ്ടായിരുന്നു.
കൊച്ചി∙ കാലടി മലയാറ്റൂരിനു സമീപം പെരിയാർ നദിയിൽ കുളിക്കാനിറങ്ങിയ രണ്ടു പേർ മുങ്ങി മരിച്ചു. മലയാറ്റൂർ നെടുവേലി സ്വദേശികളായ ഗംഗ (48), മകൻ ധാർമിക് (7) എന്നിവരാണ് മരിച്ചത്. ഇന്നു വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം.
കിഴക്കേ കല്ലട∙ നിരന്തരം അപകടം നടക്കുന്ന പഴയാർ വാർഡിലെ മഠത്തിൽ ആറ്റുകടവിൽ മുന്നറിപ്പു ബോർഡ് സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തം. മാസങ്ങൾക്കുള്ളിൽ ഒട്ടേറെ പേരാണ് ഇവിടെ മുങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം പ്ലസ്ടു വിദ്യാർഥി ടൗൺ വാർഡ് മല്ലശ്ശേരിൽ വീട്ടിൽ ജേക്കബ് വർഗീസിന്റെയും ലിസി ജേക്കബിന്റെയും മകൻ ജൂഡ് ജേക്കബ് അപകടത്തിൽപെട്ടതെന്നാണു ഒടുവിലത്തെ സംഭവം.
കോഴിക്കോട്∙ തിരുവമ്പാടിയിൽ പത്താം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ വിദ്യാർഥി പൊന്നാങ്കയം ഇരുമ്പുഴിയിൽ ഷിബുവിന്റെയും സുവർണയുടെയും മകൻ അജയ് ഷിബു (15) ആണ് മരിച്ചത്. സ്കൂളിനു സമീപത്തുള്ള ഇരുവഞ്ഞി പുഴയിലെ കുമ്പിടാൻ കയത്തിലാണ് അപകടം.
Results 1-10 of 305
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.