Activate your premium subscription today
പ്രശസ്ത എഴുത്തുകാരി പി. വൽസലയുടെ അവസാന നോവൽ വായനക്കാരിലേക്ക്. വത്സല അന്തരിച്ച് 6 മാസത്തിനുശേഷമാണ് അവസാന നോവൽ ‘ചിത്രലേഖ’ വായനക്കാരിലേക്ക് എത്തുന്നത്. കഴിഞ്ഞ നവംബർ 21നാണു പി. വൽസല ഓർമയായത്. കരുത്തുറ്റ രചനകളിലൂടെ വായനക്കാരുടെ പ്രിയപ്പെട്ട കഥാകാരിയായി മാറിയ എഴുത്തുകാരിയാണു വൽസല. 2021ൽ എഴുത്തച്ഛൻ
അച്ഛമ്മയുടെ ദയാവായ്പ്, വല്യമ്മയുടെ സമചിത്തത, അമ്മമ്മയുടെ അകമഴിഞ്ഞ ഹൃദയാലുത, അടുക്കള ഭരിച്ച വല്യമ്മയുടെ മടുപ്പില്ലാത്ത പാചകവിദ്യ, സൽക്കാരപ്രിയം; കിട്ടുംതോറും കൊടുക്കുകയും കൊടുക്കുംതോറും കിട്ടുകയും ചെയ്യുന്ന ഭാഗ്യം മനുഷ്യ മനസ്സിനുണ്ട്. ഇതൊരു ബാലപാഠമാണ്. ജനിച്ചുവളർന്ന തറവാടിനെക്കുറിച്ചും
കോഴിക്കോട്∙ മലയാളത്തിന്റെ പ്രിയകഥാകാരി പി.വൽസലയുടെ സംസ്കാരം വെള്ളിയാഴ്ച നടക്കും. വൈകിട്ട് നാലിന് വെസ്റ്റ് ഹിൽ ശ്മശാനത്തിലാണ് സംസ്കാരം. വെള്ളിയാഴ്ച രാവിലെ മുതൽ 12 മണി വരെ മൃതദേഹം വെള്ളിമാട്കുന്നിലെ വീട്ടിലും 12 മുതൽ മൂന്ന് മണി വരെ കോഴിക്കോട് ടൗൺഹാളിലും പൊതു ദർശനത്തിന് വെക്കും. വൈകിട്ട് അഞ്ചിന്
കോഴിക്കോട്∙ കഥയിലും സംഗീതത്തിലും ഛായഗ്രഹണത്തിലും ഒന്നിനൊന്നു മികച്ച സിനിമ. വൽസലയുടെ നെല്ല് രാമു കാര്യാട്ടെന്ന പ്രതിഭയുടെ കണ്ണിലൂടെ മലയാളികൾക്കു മുന്നിലെത്തിയപ്പോൾ അമ്പരന്നുപോയത് മലയാള സിനിമാലോകമാണ്. സ്റ്റുഡിയോയ്ക്കകത്ത് സെറ്റിട്ടു കാടും മലകളും കാണിച്ചിരുന്ന കാലമാണ്. കാടിന്റെ വന്യതയും വയനാടൻ
തന്റെ എഴുത്തിന് എന്തു വില എന്നു ചോദിക്കുന്നവരോട് പി. വൽസലയുടെ നോവൽ തന്നെ അതിന് ഉത്തരവും പറയും, നെല്ലിന്റെ വില എന്ന്. വേണമെങ്കിൽ തന്റെ എഴുത്തിന് ഒരു വിമാനത്തിന്റെ കൂടി വില എന്നു പറയാവുന്ന സംഭവവും വൽസലയുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അബുദാബിയിലുള്ള ഒരു മലയാളി സംഘടന വൽസലയ്ക്ക് അവാർഡ് നൽകി.
ആദ്യകാലത്ത് പി.വൽസല എഴുതിയിരുന്നത് വൽസല എന്ന പേരിലാണ്. അപ്പോഴാണ് മറ്റൊരു വൽസല കൂടി നോവലെഴുത്തുമായി രംഗപ്രവേശം ചെയ്തത്. പ്രശസ്ത നോവലിസ്റ്റ് വൈക്കം ചന്ദ്രശേഖരൻനായരായിരുന്നു അത്. വൽസല എന്ന തൂലികാനാമത്തിൽ അദ്ദേഹം നോവലുകൾ എഴുതിയിരുന്നു. വൈക്കം ഭാര്യയുടെ പേരായ വൽസല ഇടയ്ക്കൊക്കെ
കഥാകാരി പേന കൊണ്ട് കടലാസിൽ കോറിയിട്ട കഥാപാത്രങ്ങൾ. വായനക്കാർക്കിടയിലൂടെ ആ കഥാപാത്രങ്ങൾ ഇറങ്ങിനടക്കുകയാണ്. മണ്ണിന്റെ ചൂടും കാടിന്റെ ചൂരുമുള്ള കഥാപാത്രങ്ങൾ. പി.വത്സലയുടെ കഥാലോകത്തെക്കാൾ കഥാപാത്രങ്ങളും അവർ ജീവിക്കുന്ന ലോകവുമാണ് വായനക്കാരന്റെ മനസിനെ ആവാഹിച്ച് പേരറിയാത്തൊരാ കാട്ടുമരത്തിൽ തളച്ചിടുന്നത്. അട്ടപ്പാടിയിലെ മധുവിന്റെ ചിത്രം കണ്ടപ്പോൾ, ഇത് വൽസലയുടെ കഥയിലെ കഥാപാത്രമല്ലേ എന്നു സംശയിക്കാത്ത മലയാളികളില്ല.
പി.വൽസലയുടെ അച്ഛന് വടകരക്കാരൻ കുഞ്ഞൻനായരുടെ വയനാട്ടിലുള്ള കടകൾ നോക്കി നടത്തുന്ന ചുമതലയായിരുന്നു. വയനാട്ടിലെ അരി, ചക്ക,മാങ്ങ, പിന്നെ പലതരം മലവാഴപ്പഴങ്ങളും കൊണ്ടായിരുന്നു മാസത്തിലൊരിക്കൽ നാട്ടിലേക്കുള്ള അച്ഛന്റെ വരവ്. വന്നാൽ അവിടുത്തെ പല കഥകളും വിശേഷങ്ങളും വീട്ടിൽ പറഞ്ഞുകേൾപ്പിക്കും. അങ്ങനെയാണ്
അനുപമ ജനിച്ചുവളർന്ന വീടിന് ഉമ്മറമുണ്ട്. ചാരുപടിയും. അയാൾ ആ ചാരുപടിയുടെ ഒരു ഭാഗം തന്നെയായിരുന്നു. ആ വീട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളുടെയും സാക്ഷി. ബന്ധുവാണോ സുഹൃത്താണോ കാര്യസ്ഥനാണോ എന്നൊന്നുമറിയില്ല. അയാളവിടെയുണ്ട് എപ്പോഴും. അയാൾക്കു മുമ്പ് അയാളുടെ അച്ഛൻ. അതിനും മുമ്പ് മുത്തച്ഛൻ. കുടുംബത്തിൽ
പെണ്ണെഴുത്ത് പ്രചാരത്തിലാകുന്നതിനും മുമ്പേ പെണ്ണിന്റെ പക്ഷത്തുനിന്ന് എഴുതുകയും പെണ്ണിനും പറയാനുണ്ടെന്നും പ്രഖ്യാപിക്കുകയും ചെയ്ത എഴുത്തുകാരി. മീ ടൂവിന്റെയും മറ്റും തുറന്നുപറച്ചിലുകൾക്കും മുന്നേ, ജീവിതത്തിൽ സ്വാതന്ത്ര്യവും ഇഛാശക്തിയും പ്രകടമാക്കിയവർ. ആണിന്റെ ഇണയും തുണയുമെന്ന നിസ്സഹായ സങ്കൽപത്തിൽനിന്നു മാറി, സ്വന്തം ജീവിതത്തിന്റെ അധ്യായങ്ങൾ സ്വയം എഴുതാൻ ധൈര്യം കാണിച്ച സ്ത്രീവിമോചനത്തിന്റെ മുന്നണിപ്പോരാളി. ‘ചാമുണ്ടിക്കുഴി’ എന്ന പ്രശസ്തമായ കഥയിൽ പരമേശ്വരൻ അത്ഭുതപ്പെടുന്നുണ്ട്: അവൾക്കെന്തിന്റെ കുറവാണ് ? അമ്പലത്തിൽ വരുന്ന തീർത്ഥാടകർക്കും ചോറും കറിയും കൊടുക്കുന്ന ജോലിയാണു പരമേശ്വരന്. മലനിരകൾക്കിടയിലെ ക്ഷേത്രത്തിലേക്ക് ആളുകളുടെ വരവു കൂടിയപ്പോൾ ഒരു തുണയെക്കുറിച്ച് അയാൾ ചിന്തിച്ചു. എച്ചിൽ പെറുക്കാനും പരിസരം വൃത്തിയാക്കാനും ദൂരെയുള്ള ഗ്രാമത്തിൽനിന്ന് അയാൾ രുഗ്മിണിയെ വിവാഹം കഴിച്ചുകൊണ്ടുവന്നു. അവളുടെ വിദ്യാഭ്യാസമോ സൗന്ദര്യമോ അയാൾക്കു പ്രശ്നമായിരുന്നില്ല. അതിനെക്കുറിച്ചൊന്നും തിരക്കിയതുമില്ല. അവൾ വന്നതോടെ ജീവിതത്തിന് ഒരു ചിട്ടയായപ്പോൾ സന്തോഷിച്ചു എന്നുമാത്രം.
Results 1-10 of 17