Activate your premium subscription today
കാണുമ്പോഴെല്ലാം കഥകളെക്കാൾ ചായക്കടയിലെ പാലപ്പത്തെയും കറികളെയും പറ്റി പറയാനായിരുന്നു കഥാകാരിക്കു തിടുക്കം. കാരണം ഗ്രാമം നിറയെ അന്ന് ചായക്കടകളുണ്ടായിരുന്നു. കുറിയന്നൂരിലെ ഭർതൃഗൃഹത്തിൽ വന്നാൽ ചില്ലറ പലഹാരങ്ങൾ വാങ്ങും; അധികമാരെയും അറിയിക്കാതെ. കഥകളുറങ്ങിക്കിടന്ന ആ മനസ്സിൽ കുറിയന്നൂർ ഗ്രാമം നാടൻ
ഡോക്ടറായ ഭർത്താവ് പറഞ്ഞുകൊടുക്കുന്നവ ആയിരുന്നു മെഡിക്കൽ പശ്ചാത്തലമുള്ള പല കഥകളുമെന്നു സാറ തോമസ് തന്നെ പറഞ്ഞിട്ടുണ്ട്. ഒരിക്കൽ അവർ എന്നോടു പറഞ്ഞ അത്തരമൊരു കഥയുണ്ട്. പരസ്ത്രീ ബന്ധം കാരണം ഭർത്താവിന്റെ ലിംഗം വെട്ടിക്കളഞ്ഞ ഒരു ഭാര്യയുടെ കഥ. ആ ഭർത്താവിനെ ഓപ്പറേഷൻ ടേബിളിൽ കൊണ്ടുവന്ന കഥയാണു ഡോക്ടർ പറഞ്ഞു കൊടുത്തത്. ഇതൊരു നോവലാക്കാമെന്ന് അദ്ദേഹം പറഞ്ഞുവെങ്കിലും ഉള്ളിലെ ധാർമിക ബോധം വിലക്കിയതു കാരണം സാറ തോമസ് അതെഴുതിയില്ല.
ഒരു കാലത്ത് സ്ത്രീകള്‍ അനുഭവിച്ച എല്ലാ അസ്വാതന്ത്ര്യങ്ങളും അടിമത്വവും കനകാംബാളും അനുഭവിച്ചിട്ടുണ്ട്. അവർ അതിന്റെയൊക്കെ ഇരയാണു താനും. പ്രതിഷേധിക്കാനോ മറ്റൊരു ജീവിതം ജീവിച്ചുകാണിച്ചുകൊടുക്കാനോ അവർ മുതിരുന്നില്ല. എന്നാൽ, സ്വന്തം വീട്ടിൽ നിന്നു തന്നെ തന്റെ ശരീരത്തിനു നേരെ നീണ്ടുവന്ന പീഡനത്തിന്റെ കൈ അവർ സധൈര്യം തട്ടിമാറ്റുന്നുണ്ട്.
വിവാഹം എന്തെന്നും ജീവിതം എന്തെന്നും മനസ്സിലാക്കാന്‍ പോലും കഴിയുന്നതിനു മുന്‍പ് കനകത്തിന് വിവാഹത്തിനുവേണ്ടി തല കുനിക്കേണ്ടിവന്നു. 16-ാം വയസ്സില്‍. സ്കൂള്‍ പഠനം ഒന്നാം ക്ലാസ്സില്‍ വിജയിച്ചിട്ടും തുടര്‍പഠനത്തിന് അവസരം ഇല്ലാതെ. വിവാഹിതയായി ഭര്‍ത്താവിന്റെ വീട്ടിലേക്കു പോയെങ്കിലും ശാന്തി മുഹൂര്ത്തത്തിനു മുന്‍പ് വിധവ.
Results 1-4