Activate your premium subscription today
Saturday, Mar 29, 2025
കോഴിക്കോട്∙ ലഹരിമരുന്ന് കടത്തിയ യുവാവിന്റെ വീടും സ്ഥലവും വാഹനവും കണ്ടുകെട്ടി പൊലീസ്. ഇയാളുടെയും മാതാവിന്റെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. മലപ്പുറം പേങ്ങാട് സ്വദേശി വെമ്പോയിൽ കണ്ണനാരി പറമ്പിൽ സിറാജിന്റെ (30) വീടും സ്ഥലവുമാണ് ടൗൺ പൊലീസ് കണ്ടുകെട്ടിയത്.
കഴക്കൂട്ടം∙ ബൈക്കിൽ കറങ്ങി രാസ ലഹരി വസ്തു വിറ്റ യുവാവ് പൊലീസ് പിടിയിലായി. മണക്കാട് ബലവാൻ നഗർ സ്വദേശി സബിനെ (27) ആണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 3 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയശേഷം ബൈക്കിൽ കറങ്ങി ടെക്നോപാർക്കിനു സമീപം രാസ ലഹരി വസ്തു
തിരുവനന്തപുരം ∙ ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായി പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ 352.42 ഗ്രാം എംഡിഎംഎയും 12.23 കിലോ കഞ്ചാവും പിടിച്ചു. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 605 കേസുകള്‍ റജിസ്റ്റര്‍ ചെയ്യുകയും 612 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊതുജനങ്ങളില്‍
കായംകുളം∙ ബെംഗളൂരുവിൽ നിന്ന് 21 ഗ്രാം എംഡിഎംഎയുമായി സ്വകാര്യബസിൽ വന്നിറങ്ങിയപ്പോൾ പിടിയിലായ മൈനാഗപ്പള്ളി ചരുവിള കിഴക്കതിൽ ആകാശ് (23), കുന്നത്തൂർ പോരുവഴി ഇടയ്ക്കാട് തെക്ക് റീഗൽ രാജാലയത്തിൽ പുല്ലംപള്ളിൽ വീട്ടിൽ റീഗൽ രാജ്(24) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്
ഹരിപ്പാട് ∙ ബെംഗളൂരുവിൽ നിന്ന് തലസ്ഥാനത്തെ ഗുണ്ടകൾക്ക് എംഡിഎംഎ എത്തിച്ചു നൽകിയതിന് അറസ്റ്റിലായ സംഘത്തിലെ കരുവാറ്റ സ്വദേശി മനു കൊലപാതകം ഉൾപ്പെടെ പല ക്രിമിനൽ കേസുകളിലെ പ്രതിയാണ്.കരുവാറ്റ അഞ്ജലി വീട്ടിൽ എസ്.മനുവാണ്(34) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം തമ്പാനൂർ പൊലീസ് ഹരിപ്പാട് പൊലീസിന്റെ സഹായത്തോടെയാണ്
കൊച്ചി ∙ നഗരത്തിൽ എംഡിഎംഎ എത്തിച്ച് മൊത്തവിതരണം നടത്തി വന്ന സംഘത്തിലെ പ്രധാന കണ്ണികളായ രണ്ടു പേർക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും. കോട്ടയം ചിങ്ങവനം മുട്ടത്താട്ട്ചിറ വീട്ടിൽ ‘തുമ്പിപ്പെണ്ണ്’ എന്നറിയപ്പെടുന്ന സൂസിമോൾ എം.സണ്ണി (26), ആലുവ ചെങ്ങമനാട് കല്ലൂക്കാടൻ പറമ്പിൽ വീട്ടിൽ ‘പൂത്തിരി’ എന്നുവിളിക്കുന്ന അമീർ സൊഹൈൽ (25) എന്നിവർക്കാണ് എറണാകുളം അഡിഷനൽ ജില്ലാ സെഷൻസ് കോടതി ശിഷ വിധിച്ചത്. കേസിലെ മൂന്നും നാലും പ്രതികളായ വൈപ്പിൻ സ്വദേശി കുറുമ്പനാട്ട് പറമ്പിൽ അജ്മൽ കെ.എ. (24), അങ്കമാലി പുളിയിനം സ്വദേശി എൽറോയ് വർഗീസ് (22) എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
തിരുവനന്തപുരം∙ ബെംഗളൂരുവിൽ നിന്നു തലസ്ഥാനത്തെ ഗുണ്ടകൾക്ക് വൻതോതിൽ എംഡിഎംഎ എത്തിക്കുന്ന ലഹരിസംഘത്തിന്റെ തലവനെയും ലഹരി കടത്തിന് സാമ്പത്തിക സഹായം നൽകിയ ഗുണ്ടയെയും പൊലീസ് പിടികൂടി. ബെംഗളൂരു ബെൻസൺ ടൗൺ മുദമ്മ ഗാർഡൻസ് നമ്പർ 22ൽ ജോൺ ഹെന്നഡി (30), ആലപ്പുഴ ഹരിപ്പാട് കരുവാറ്റ ഇരട്ടക്കൊല കേസിലെ പ്രതി കരുവാറ്റ
തിരുവനന്തപുരം ∙ ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായി 24ന് സംസ്ഥാനവ്യാപകമായി പൊലീസ് നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ 0.224 ഗ്രാം എംഡിഎംഎയും 3.181 കിലോ കഞ്ചാവും പിടിച്ചു. ലഹരിമരുന്ന് കൈവശം വച്ചതിന് 162 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 167 പേർ അറസ്റ്റിലായി. പൊതുജനങ്ങളില്‍നിന്നു ലഹരിമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികളെടുക്കാൻ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്ട്രോള് റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
വടക്കഞ്ചേരി (പാലക്കാട്)∙ ലഹരി വസ്തുക്കൾ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. രക്ഷപ്പെട്ട പ്രതിയെ കോട്ടയം കറുകച്ചാലിൽനിന്നു പൊലീസ് അറസ്റ്റു ചെയ്തു. കണ്ണമ്പ്ര കല്ലിങ്കൽപ്പാടം സ്വദേശിയായ പ്രതുൽ (20) ആണ് പിടിയിലായത്. പിടികൂടുമ്പോള്‍ ഇയാളുടെ പക്കല്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
പാലക്കാട് ∙ വാളയാറിൽ എംഡിഎംഎയുമായി അമ്മയും മകനും അമ്മയുടെ സുഹൃത്തുക്കളും എക്സൈസിന്റെ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ ഉൾപ്പെട്ട അശ്വതി ലഹരി കച്ചവടം തുടങ്ങിയത് ഭർത്താവ് ഉപേക്ഷിച്ചതിന് ശേഷമാണെന്നാണ് വിവരം. സുഹൃത്ത് മൃദുലിന്റെ പ്രേരണയിലാണ് അശ്വതി ലഹരി ഉപയോഗത്തിലേക്ക് തിരിഞ്ഞത്. പിന്നീട് ലഹരിക്കടത്തിലേക്കും അശ്വതിയെ മൃദുൽ ഒപ്പം കൂട്ടുകയായിരുന്നു. ഇക്കാര്യം അശ്വതി എക്സൈസിനോട് പറഞ്ഞുവെന്നാണ് വിവരം. അശ്വതിയും കൂട്ടുപ്രതിയായ സുഹൃത്ത് മൃദുലുമാണ് സംഘത്തിലെ പ്രധാനികൾ.
Results 1-10 of 249
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.