Activate your premium subscription today
കൊച്ചി ∙ സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവന്നതിനു പിന്നാലെ ഉണ്ടായ വെളിപ്പെടുത്തലുകളിൽ ഏറ്റവുമാദ്യം റജിസ്റ്റർ ചെയ്ത കേസാണിത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം സമർപ്പിക്കുന്ന ആദ്യ കുറ്റപത്രവും ഇതാണ്.
തിരുവനന്തപുരം ∙ സിനിമാരംഗത്തു സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങൾ ചൂണ്ടിക്കാട്ടി ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി നൽകിയ റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസെടുക്കണമെന്ന സൂചനയോടെ നിയമവകുപ്പ് നൽകിയ ശുപാർശ മുഖ്യമന്ത്രിയടക്കം കണ്ടിട്ടും നാലര വർഷം അനങ്ങിയില്ല. ഇന്ത്യൻ ശിക്ഷാനിയമവും (ഐപിസി) ക്രിമിനൽ നടപടിച്ചട്ടവും (സിആർപിസി) അനുസരിച്ചു നടപടി സ്വീകരിക്കാവുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളതെന്ന നിയമവകുപ്പിന്റെ അഭിപ്രായമുൾപ്പെടുത്തി സാംസ്കാരിക വകുപ്പ് നൽകിയ ഫയൽകുറിപ്പിൽ 2020 ഫെബ്രുവരി 26നു മുഖ്യമന്ത്രി ഒപ്പിട്ടിട്ടുണ്ട്. പക്ഷേ, തുടർനടപടിയുണ്ടായില്ല. അന്ന് സാംസ്കാരിക, നിയമ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന എ.കെ.ബാലന്റെ മുന്നിൽ ഫെബ്രുവരി 20നു ഫയലെത്തി.
തിരുവനന്തപുരം ∙ സിനിമാമേഖലയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി ശുപാർശ ചെയ്ത നിയമനിർമാണത്തിനു വിലങ്ങുതടിയായത് മുഖ്യമന്ത്രിയുടെ തന്നെ ഉത്തരവ്. മറ്റൊരു നിയമം പരിഗണനയിലുണ്ടെന്ന സാങ്കേതികത്വം പറഞ്ഞു സാംസ്കാരിക, നിയമ വകുപ്പുകളും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധന വകുപ്പും നിയമനിർമാണത്തെ തടസ്സപ്പെടുത്തി. 2019 ഡിസംബർ 31നു റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെ സിനിമാനയം രൂപീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ച യോഗം അന്നത്തെ സാംസ്കാരിക മന്ത്രി എ.കെ.ബാലൻ വിളിച്ചുചേർത്തുപോലുമില്ല.
ന്യൂഡൽഹി∙ ബലാത്സംഗ കേസിൽ തനിക്ക് ജാമ്യം ലഭിച്ചാൽ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന വാദം നിലനിൽക്കില്ലന്ന് നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ. സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിന് എതിരെ സുപ്രീം കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് സിദ്ദിഖിന്റെ പരാമർശം. കേസെടുക്കാൻ ഉണ്ടായ കാലതാമസത്തെ കുറിച്ചുള്ള വിശദീകരണം നിലനിൽക്കില്ലെന്നും സിദ്ദിഖ് സത്യവാങ്മൂലത്തിൽ പറയുന്നു.
കൊച്ചി∙ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആടിയുലഞ്ഞ താരസംഘടന ‘അമ്മ’യുടെ തലപ്പത്തേക്ക് ഇനിയില്ലെന്നു നടൻ മോഹൻലാൽ. മോഹൻലാൽ പ്രസിഡന്റും സിദ്ദിഖ് ജനറൽ സെക്രട്ടറിയുമായിരുന്ന സംഘടന ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ പിരിച്ചുവിട്ടിരുന്നു. നിലവിലുള്ള നേതൃത്വം അടുത്ത തിരഞ്ഞെടുപ്പുവരെ അഡ്ഹോക് കമ്മിറ്റിയായി പ്രവർത്തിച്ചു വരികയാണ്.
തിരുവനന്തപുരം∙ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ സർക്കാർ നിയമിച്ചത് മലയാള സിനിമയിലെ ചരിത്രസംഭവമാണെന്നും അതിനു മുൻകയ്യെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നുവെന്നും നടി ഷീല. രാജ്യാന്തര ഫിലിം പ്രിസർവേഷൻ ആൻഡ് റിസ്റ്റോറേഷൻ ശിൽപശാലയുടെ ഉദ്ഘാടനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അവർ.
കൊച്ചി ∙ ഹേമ കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിൽ സിനിമയുൾപ്പെടെ വിനോദ വ്യവസായ മേഖലയിൽ നിയമനിർമാണം നടത്തുമ്പോൾ സ്ത്രീ കാഴ്ചപ്പാടിനാണു മുൻഗണന നൽകേണ്ടതെന്നു ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികളിൽ ഹൈക്കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയായി അഡ്വ. മിത സുധീന്ദ്രനെ നിയമിച്ചു.
കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളിൽ 26 എഫ്ഐആറുകൾ റജിസ്റ്റർ ചെയ്ത് പ്രത്യേകാന്വേഷണ സംഘം. ഇന്നു ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിലെ ജസ്റ്റിസുമാരായ ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, സി.എസ്.സുധ എന്നിവർ അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി. കേസിൽ അഡ്വ. മിത സുധീന്ദ്രനെ അമിക്കസ് ക്യൂറിയായി നിയമിച്ചു.
ലൈംഗികാരോപണ കേസിൽ ക്ലീൻചിറ്റ് ലഭിച്ചതിനെ തുടർന്ന് പരസ്യ പ്രതികരണവുമായി നടൻ നിവിൻ പോളി. ആരോപണം നേരിട്ടപ്പോൾ മുതൽ ഒപ്പം നിന്നവരോടുള്ള നന്ദി അറിയിച്ചുകൊണ്ടാണ് നിവിന്റെ സമൂഹമാധ്യമ പോസ്റ്റ്. ‘എന്നിലർപ്പിച്ച വിശ്വസത്തിനും ഒപ്പം നിന്നതിനും നിങ്ങളോരോരുത്തരുടെയും പ്രാർത്ഥനകൾക്കും ഹൃദയത്തിൽ നിന്ന് നന്ദി,’ നിവിൻ കുറിച്ചു.
കൊച്ചി ∙ ബലാത്സംഗ കേസില് നടന് നിവിന് പോളിക്ക് ക്ലീൻചിറ്റ്. കേസ് അന്വേഷിച്ച കോതമംഗലം ഊന്നുകൽ പൊലീസ് നിവിൻ പോളിക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്നും പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കുകയാണെന്നും വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിച്ചു. കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണു
Results 1-10 of 340