കൊച്ചി ∙ യൂട്യൂബ് ചാനൽ വഴി അപമാനിച്ചെന്ന നിർമാതാവ് സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകരായ ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവർക്കെതിരെ കേസ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഫോട്ടോ ഉപയോഗിച്ചു തന്നെ യുട്യൂബിലൂടെ അപമാനിച്ചുവെന്നാണ് സാന്ദ്രയുടെ പരാതി.
ഹേമാ കമ്മിറ്റിക്ക് മുൻപാകെ മൊഴി നല്‍കിയതിനെ തുടര്‍ന്ന് സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണന്‍ തന്നെ അപമാനിച്ചുവെന്ന് കാണിച്ച് നേരത്തെ സാന്ദ്ര തോമസ് നല്‍കിയ പരാതിയില്‍ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് ശാന്തിവിള ദിനേശും ജോസ് തോമസും അവരുടെ യൂട്യൂബ് ചാനലുകളിൽ ഫോട്ടോ ഉപയോഗിച്ചു സാന്ദ്ര തോമസിനെതിരെ വിഡിയോ പ്രചരിപ്പിച്ച് അപമാനിച്ചെന്നാണ് ആരോപണം
English Summary:
Sandra Thomas's Legal Battle: Police Register Case Against Santhivila Dinesh and Jose Thomas
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.