Activate your premium subscription today
കോഴിക്കോട് ∙ സംസ്ഥാന ധനകാര്യ വിനിയോഗ പരിശോധനാ വിഭാഗം ഉദ്യോഗസ്ഥർ കലക്ടറേറ്റിലും സിവിൽ സ്റ്റേഷനിലും പരിശോധന നടത്തി സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടഞ്ഞു. ഔദ്യോഗിക വാഹന ഉപയോഗം ഓഫിസ് ഡ്യൂട്ടി സമയത്തു മാത്രം മതിയെന്ന നിർദേശത്തെ തുടർന്ന് അഡിഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ടും (എഡിഎം) ഡപ്യൂട്ടി കലക്ടർമാരും
കോഴിക്കോട് ∙ സംസ്ഥാന ധനകാര്യ വിനിയോഗ പരിശോധനാ വിഭാഗം ഉദ്യോഗസ്ഥർ കലക്ടറേറ്റിലും സിവിൽ സ്റ്റേഷനിലും പരിശോധന നടത്തി സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടഞ്ഞു. ഔദ്യോഗിക വാഹന ഉപയോഗം ഓഫിസ് ഡ്യൂട്ടി സമയത്തു മാത്രം മതിയെന്ന നിർദേശത്തെ തുടർന്ന് അഡിഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ടും (എഡിഎം) ഡപ്യൂട്ടി കലക്ടർമാരും ഓഫിസിൽ എത്തിയത് ഓട്ടോയിലും സ്വന്തം കാറിലുമൊക്കെ.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഏറ്റവും ഗൗരവമേറിയ പഠനപ്രക്രിയയാണ് പരീക്ഷകൾ. എന്നാൽ, കഴിഞ്ഞ മൂന്നു പാദവാർഷിക പരീക്ഷകളിലായി പല ചോദ്യക്കടലാസുകളും ചോർന്നുകൊണ്ടിരിക്കുകയാണെന്നതു കേരളത്തെ മുഴുവൻ ഞെട്ടിക്കുന്നു.
കേരളത്തിൽ വർധിച്ചു വരുന്ന റോഡപകടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചും വഞ്ചിയൂരിൽ റോഡ് അടച്ചുകെട്ടി സിപിഎം സമ്മേളനം നടത്തിയതിൽ രൂക്ഷവിമർശനം തുടർന്നും ഹൈക്കോടതി. സംസ്ഥാനത്ത് അലക്ഷ്യമായ വാഹനമോടിക്കൽ വർധിച്ചുവരികയാണെന്നും ഇത് ഉത്കണ്ഠയുണ്ടാക്കുന്ന കാര്യമാണെന്നും കോടതി പറഞ്ഞു.
തിരുവനന്തപുരം∙ റോഡ് സുരക്ഷ ഉറപ്പാക്കാനായി പൊതുഗതാഗത വാഹനങ്ങളുടെ ലൊക്കേഷൻ, വേഗം എന്നിവ നിരീക്ഷിച്ചു തത്സമയം നടപടിയെടുക്കുന്ന സുരക്ഷാമിത്രം പദ്ധതി സംസ്ഥാനത്തു പാളി. കേന്ദ്രവും സംസ്ഥാനവും ചേർന്ന് 2019ൽ തുടങ്ങിയ മാതൃകാ പദ്ധതി ആസൂത്രണത്തിലെ പിടിപ്പുകേടും സംസ്ഥാനത്തിന്റെ സാമ്പത്തിക പരാധീനതയും മൂലമാണു പാതിവഴിയിൽ പൊലിഞ്ഞത്.
കോഴിക്കോട് ∙ ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷൻ നൽകുന്നത് ബാധ്യത വരുത്തിവയ്ക്കുമെന്ന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ആവർത്തിച്ചുകൊണ്ടിരിക്കുമ്പോഴും പെൻഷൻ ഫണ്ടിലെ വൻ നേട്ടങ്ങൾ നിരത്തി വാർഷിക റിപ്പോർട്ട്.
തിരുവനന്തപുരം ∙ നഗരസഭകളിലെയും കോർപറേഷനുകളിലെയും വിരമിച്ച ജീവനക്കാർക്കായി രൂപീകരിച്ച സെൻട്രൽ പെൻഷൻ ഫണ്ടിലേക്കു സർക്കാർ വിഹിതം വർഷങ്ങളായി മുടങ്ങിയതോടെ കുടിശിക 825 കോടി രൂപ കവിഞ്ഞു. തുക ഇല്ലാതെ വന്നതോടെ, വിരമിക്കുന്ന നഗരസഭാ ജീവനക്കാർക്കു പെൻഷൻ ആനുകൂല്യങ്ങൾ ഒന്നോ രണ്ടോ വർഷം കൊണ്ടാണു ലഭിക്കുന്നത്. റഗുലർ, കുടുംബ പെൻഷനർമാരായ 6200 പേർ പ്രതിമാസ പെൻഷൻ ലഭിക്കാനുള്ള കാലതാമസം കാരണം ദുരിതത്തിലുമായി. നഗരസഭകളുടെ തനതു ഫണ്ടിൽ നിന്നാണ് ഇപ്പോൾ ഇവർക്കു തുക കണ്ടെത്തുന്നത്. പല നഗരസഭകളുടെയും തനതു വരുമാനം കുറഞ്ഞതോടെ ഇതും അവതാളത്തിലാണ്.
കോഴിക്കോട്∙ സ്കൂൾ തല പരീക്ഷകളുടെ ചോദ്യക്കടലാസുകൾ കൂടുതൽ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ചോർന്നതായി വിവരം. വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്ന കൊടുവള്ളി ആസ്ഥാനമായ എംഎസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിനു പുറമേ മറ്റു ചില സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ ഓൺലൈനുകളിലും ഓണപ്പരീക്ഷ ചോദ്യങ്ങൾ വിദ്യാർഥികൾക്ക് നൽകിയതായാണു വിവരം. സംഭവത്തിന്റെ വ്യാപ്തി വർധിച്ചതോടെ ചോർച്ച പ്രത്യേക സംഘം അന്വേഷിക്കണമെന്നും ആവശ്യം ഉയരുന്നു.
തിരുവനന്തപുരം∙ തലസ്ഥാന നഗരത്തിലെ സ്മാർട്ട് സിറ്റി പദ്ധതിയുടെ മറവിൽ വ്യാപക അഴിമതിയെന്ന് ആക്ഷേപം. കോർപറേഷൻ പരിധിയിലെ 514 സർക്കാർ കെട്ടിടങ്ങളുടെ മേൽക്കൂരകളിലും ടൈറ്റാനിയത്തിലും സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളിൽ അനെർട്ട് അഴിമതി നടത്തിയതായി എം.വിൻസന്റ് എംഎൽഎ ആരോപിച്ചു.
കോഴിക്കോട്∙ എംഎസ് സൊല്യൂഷനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ എഇഒയുടെ റിപ്പോര്ട്ട് വിദ്യാഭ്യാസവകുപ്പ് അവഗണിച്ചു. സെപ്റ്റംബര് 16നാണ് കോഴിക്കോട് കൊടുവള്ളി എഇഒ ഇതുസംബന്ധിച്ച് ഡിഇഒയ്ക്ക് റിപ്പോര്ട്ട് നല്കിയിരുന്നത്. പത്താം ക്ലാസ് ഇംഗ്ലിഷ്, പ്ലസ് വൺ കണക്ക് പരീക്ഷകളുടെ ചോദ്യങ്ങൾ ചോർന്ന് യുട്യൂബ് ചാനലിലൂടെ പുറത്തുവന്നത് വിവാദമായതോടെയാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തുലുകൾ പുറത്തുവന്നത്.
Results 1-10 of 6982