Activate your premium subscription today
കണ്ണൂർ ∙ എഡിഎം നവീൻ ബാബുവിനെ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിട്ട് ഒരു മാസം പിന്നിട്ടിട്ടും തുടക്കം മുതലേ ഉയർന്ന ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരമില്ല. പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾക്കെതിരെ കടുത്ത വിമർശനം ഉയർന്നപ്പോൾ കേസ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) ഏൽപിച്ചെങ്കിലും ദുരൂഹതകൾ ബാക്കി. എഡിഎമ്മിന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താൻ എസ്ഐടി പത്തനംതിട്ടയിൽ ചെന്നത് ഇന്നലെ മാത്രമാണ്. അതേസമയം എഡിഎമ്മിനെ തെറ്റുകാരനായി ചിത്രീകരിക്കും വിധമുള്ള വിവരങ്ങൾ പല കോണുകളിൽ നിന്നായി ഇടയ്ക്കിടെ പുറത്തുവരുന്നുമുണ്ട്.
പത്തനംതിട്ട ∙ കാരുവള്ളിൽ വീട്ടിൽ സങ്കടത്തിന്റെ കാർമേഘം പെയ്തൊഴിഞ്ഞിട്ടില്ല. നാടിനും വീടിനും പ്രിയങ്കരനായ നവീൻ ബാബുവിന്റെ അപ്രതീക്ഷിത വിയോഗം ഉൾക്കൊള്ളാനാകാതെ തളർന്നിരിക്കുന്ന കുടുംബത്തിന് ആശ്വാസമായി പ്രിയപ്പെട്ടവരുടെ സ്നേഹവാക്കുകൾ മാത്രം. കണ്ണൂർ എഡിഎം കെ.നവീൻ ബാബു വിട വാങ്ങിയിട്ട് ഇന്ന് ഒരുമാസം.
പത്തനംതിട്ട ∙ പ്രത്യേക അന്വേഷണ സംഘത്തിനു മുൻപിലും പഴയ മൊഴികളിൽ ഉറച്ചുനിന്ന് എഡിഎം കെ.നവീൻ ബാബുവിന്റെ കുടുംബം. നവീന്റെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്നു സഹോദരന്റെ പരാതിയിൽ പറഞ്ഞിരുന്നു. കണ്ണൂർ കലക്ടറുടെ വാദങ്ങൾ തെറ്റാണെന്ന വിമർശനവും കുടുംബം ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങൾ കുടുംബാംഗങ്ങൾ അന്വേഷണ സംഘത്തിനു മുൻപിലും ആവർത്തിച്ചു. സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പൊലീസ് നവീൻ ബാബുവിന്റെ സംസ്കാര ദിവസം വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.
കണ്ണൂർ ∙ പി.പി.ദിവ്യയ്ക്കു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുത്തിയ എഡിഎമ്മിന്റെ വിവാദ യാത്രയയപ്പ് യോഗം നടന്നിട്ട് ഇന്ന് ഒരുമാസം തികയുമ്പോൾ അതേ ദിവസം തന്നെ പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും. ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ കെ.കെ.രത്നകുമാരിയാണു സിപിഎമ്മിന്റെ സ്ഥാനാർഥി. യുഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ ജൂബിലി ചാക്കോ മത്സരിക്കും. 11ന് ജില്ലാ പഞ്ചായത്ത് ഹാളിലാണ് തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനത്തിനു ശേഷം ഉച്ചയോടെ കലക്ടറുടെ സാന്നിധ്യത്തിൽ പുതിയ പ്രസിഡന്റ് അധികാരമേൽക്കും.
കണ്ണൂർ∙ വ്യാജവാർത്തകൾക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിലെ പ്രതിയും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി.ദിവ്യ. ഫെയ്സ്ബുക്കിലാണ് ദിവ്യയുടെ പ്രതികരണം. തന്നെയും കുടുംബത്തെയും അപമാനിക്കാൻ വസ്തുതാവിരുദ്ധമായ വാർത്തകൾ ചമയ്ക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ദിവ്യ ഫെയ്സ്ബുക് പോസ്റ്റിൽ പറഞ്ഞു.
കണ്ണൂർ ∙ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയുടെ പരാമർശം സദുദ്ദേശ്യപരമെന്ന് ആദ്യം, പാർട്ടിയുടെ യശ്ശസിന് കളങ്കമുണ്ടാക്കിയെന്ന് പിന്നീട്, കൈക്കൂലി വാങ്ങിയോ എന്നതിൽ രണ്ടഭിപ്രായമുണ്ടെന്ന് ഒടുവിൽ ജില്ലാ സെക്രട്ടറി; എഡിഎം കെ.നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ഇരട്ട നിലപാട് തുടർന്ന് ജില്ലയിലെ സിപിഎം നേതൃത്വം.
Results 1-6 of 214