Activate your premium subscription today
കോഴിക്കോട് ∙ ഷിരൂരിൽ നടന്ന അപകടത്തിൽ മരണപ്പെട്ട അർജുന്റെ സംസ്കാരം നടന്ന് ദിവസങ്ങൾക്കകം കേരളക്കരയെയാകെ കൂടുതൽ വേദനിപ്പിച്ച വിവാദത്തിന് വിരാമം. ട്രക്കുടമ മനാഫും അർജുന്റെ കുടുംബവും തമ്മിൽ രൂപപ്പെട്ട സ്വര ചേർച്ചയില്ലായ്മ ഇരു കുടുംബാംഗങ്ങളേയും ഒന്നിച്ചിരുത്തി നടത്തിയ മധ്യസ്ഥ ചർച്ചയെ തുടർന്ന് രമ്യമായി പരിഹരിച്ചു.
കോഴിക്കോട്∙ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം നൽകിയ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസിൽ ലോറി ഉടമ മനാഫിനെ പ്രതി പട്ടികയിൽനിന്ന് ഒഴിവാക്കും. മനാഫിന്റെ യുട്യൂബ് ചാനൽ പരിശോധിച്ചപ്പോൾ അപകീർത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് നടപടി. മനാഫിനെ സാക്ഷിയാക്കും. മനാഫിനെതിരെ കേസെടുക്കണം എന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് മനാഫിന്റെ പേര് ഉൾപ്പെടുത്തിയത്.
∙ ദേശീയപത്രത്തിന് നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മുഖ്യമന്ത്രിയുടെ വാദം ആവർത്തിച്ച് രംഗത്തെത്തിയതാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. സർക്കാരിന് പിആർ ഏജൻസിയില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ എം.വി.ഗോവിന്ദനും ആവർത്തിച്ചു. ഇതോടെ പിആർ വിവാദം
ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലോറിയുടമ മനാഫിന്റെ യുട്യൂബ് പേജും കമന്റും പരിശോധിച്ചു വരികയാണെന്ന് അന്വേഷണ ചുമതലയുള്ള മെഡിക്കൽ കോളജ് എസിപി സി.ഉമേഷ്
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനുവേണ്ടി തിരച്ചിൽ ഊർജിതമാക്കുന്നതിനായി ആരംഭിച്ച ‘ഫൈൻഡ് അർജുൻ’ ആക്ഷൻ കമ്മിറ്റി പിരിച്ചുവിട്ടതായി ഭാരവാഹികൾ അറിയിച്ചു. ഗംഗാവലി പുഴയിൽ കാണാതായ അർജുനെ വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് ലോറി ഉടമകളും തൊഴിലാളികളും നടത്തിവന്ന പ്രതിഷേധത്തെ തുടർന്ന്, ഈ രംഗത്തെ മുഴുവൻ ട്രേഡ് യൂണിയനുകളും ഉടമകളുടെ സംഘടനകളും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് കമ്മിറ്റി രൂപീകരിച്ചത്.
കോഴിക്കോട്∙ മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചിട്ടില്ലെന്ന് ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫ്. സൈബർ അതിക്രമത്തിനെതിരെഅർജുന്റെ കുടുംബം നൽകിയ പരാതിയിൽ മനാഫിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വൈകാരികമായിട്ടായിരുന്നു മനാഫിന്റെ പ്രതികരണം
കോഴിക്കോട്∙ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫിനെതിരെ കേസ്. അർജുന്റെ സഹോദരി അഞ്ജുവിന്റെ പരാതിയിലാണു മനാഫിനെതിരെ ചേവായൂർ പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമമെന്ന വകുപ്പാണു ചുമത്തിയത്. കുടുംബത്തിന്റെ മാനസികാവസ്ഥയും വൈകാരികതയും മനാഫ് മുതലെടുത്തെന്ന് എഫ്ഐആറിൽ പറയുന്നു.
∙ വയനാട് ഉരുൾപൊട്ടലിൽ മുഴുവൻ കുടുംബാംഗങ്ങളെയും പിന്നീട് റോഡപകടത്തിൽ പ്രതിശ്രുതവരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി ലോറിഡ്രൈവർ അർജുന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നൽകും. വയനാട് ഉരുൾപൊട്ടലിനെത്തുടർന്ന് മാതാവിനെയും പിതാവിനെയും നഷ്ടപ്പെട്ട 6 കുട്ടികൾക്ക് 10 ലക്ഷം രൂപ വീതവും മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട 8 കുട്ടികൾക്ക് 5 ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കോഴിക്കോട്∙ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ നടന്ന പഴിചാരലുകൾക്കു പിന്നാലെ കുടുംബത്തോട് മാപ്പ് ചോദിച്ച് ലോറി ഉടമ മനാഫ്. അർജുന്റെ കാര്യത്തിൽ ഒരു മുതലെടുപ്പും നടത്തിയിട്ടില്ലെന്നും ഒരു ജോലിക്കാരന് വേണ്ടി ആത്മാർഥമായി കൂടെനിന്ന് അയാളുടെ മൃതദേഹം വീട്ടിൽ എത്തിക്കുക
കോഴിക്കോട്∙ സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ അര്‍ജുന്റെ കുടുംബം പൊലീസില്‍ പരാതി നല്കി. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് പരാതി നല്‍കിയത്. വര്‍ഗീയ അധിക്ഷേപവും നടക്കുന്നതായി പരാതിയില്‍ പറയുന്നു. അര്‍ജുന്റെ കുടുംബം ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സൈബർ ആക്രമണം രൂക്ഷമായത്.
Results 1-10 of 198