Activate your premium subscription today
കോഴിക്കോട്∙ കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ചു. മന്ത്രിയായ ശേഷം ആദ്യമായി കോഴിക്കോടെത്തിയ അദ്ദേഹം രാവിലെ 9ന് മർകസിൽ എത്തിയാണ് കാന്തപുരത്തെ കണ്ടത്. അര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ സൗഹൃദ സംഭാഷണത്തിന് പുറമേ ന്യൂനപക്ഷ ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും സംസാരവിഷയമായി.
കോഴിക്കോട് ∙ രാഷ്ട്രീയാധികാരത്തിലും സർക്കാർ ഉദ്യോഗങ്ങളിലും വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യത്തെക്കുറിച്ച് സർക്കാർ ധവളപത്രമിറക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. സമുദായങ്ങൾക്കിടയിൽ വിദ്വേഷം പരത്തുന്ന പ്രസ്താവനകളിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സൗദി അറേബ്യ മുഴുവൻ ചുറ്റിക്കാണണമെന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. പ്രത്യേകിച്ചും മുത്തു നബിതങ്ങളുടെ ചരിത്രവുമായി ബന്ധപ്പെട്ട ഹിജാസിലെ മറ്റു സ്ഥലങ്ങൾ കാണണമെന്നത്. സൗദിയിലെ പ്രവാസി മലയാളികൾക്കിടയിൽ മർകസിന്റെയും സുന്നി യുവജന സംഘത്തിന്റെയും കമ്മിറ്റികൾ നിലവിൽവന്ന ശേഷം അവിടത്തെ പ്രവർത്തകരെ നേരിൽ കാണണമെന്ന താൽപര്യവും ഉണ്ടായിരുന്നു. എന്നാൽ ഹജ്-ഉംറകൾക്കു സൗദി അറേബ്യയിൽ ഒട്ടേറെ തവണ പോയിരുന്നെങ്കിലും രാജ്യത്തിന്റെ മറ്റുഭാഗങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞിരുന്നില്ല.
1950കളുടെ പകുതിയാണ്. കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുണ്ടായിരുന്ന രാഷ്ട്രീയമായ എതിർപ്പുകൾ സ്വാതന്ത്യ്രത്തിനും വിഭജനത്തിനും ശേഷം മലബാറിൽ കൂടുതൽ രൂക്ഷമായിക്കൊണ്ടിരുന്ന കാലം. മുസ്ലിം ലീഗിനെ കുടെക്കൂട്ടുന്നത് ഭാരമാകുമോ എന്നു കോൺഗ്രസും, കോൺഗ്രസുമായുള്ള സഖ്യത്തിലൂടെ സ്വതന്ത്ര ഇന്ത്യയിലെ മുഖ്യധാരാ മുസ്ലിം രാഷ്ട്രീയപ്പാർട്ടിയായി മാറാൻ കഴിയുമോ എന്നു മുസ്ലിം ലീഗും ആലോചിക്കുന്ന സമയമാണ്. എതിർപ്പിനിടയിലും രണ്ടുകൂട്ടർക്കുമിടയിലെ സഖ്യത്തിനു വേണ്ടിയുള്ള പ്രാദേശികമായ നീക്കുപോക്കുകൾ നടക്കുന്നുമുണ്ട്.
ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ രചയിതാവ് ഇമാം ബുഖാരിയുടെ വിയോഗ വാർഷികാചരണത്തിന്റെ ഭാഗമായി ബുഖാരി ഗ്രാൻഡ് ദർസ് നടന്നത്.
കോഴിക്കോട് ∙ തിരഞ്ഞെടുപ്പു കഴിഞ്ഞാലും രാജ്യം ഭിന്നിക്കാതെ നിലനിൽക്കണമെന്നും ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളിലുള്ളവർ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണമെന്നും കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ. ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ ആത്യന്തികമായി ദോഷം ചെയ്യുക രാജ്യത്തിനു തന്നെയാകുമെന്നും അദ്ദേഹം പറഞ്ഞു.
വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജയെ അപഹസിച്ച് മുസ്ലിം മതാചാര്യനും അഖിലേന്ത്യാ സുന്നി ജംഇയ്യുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര് പരാമര്‍ശം നടത്തിയെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ
സ്വന്തമായി വീടും സ്ഥലവുമൊക്കെ ആയപ്പോൾ വിവാഹാലോചനകൾ തുടങ്ങി. ഞാൻ ജോലി ചെയ്യുന്ന പള്ളിക്കമ്മിറ്റിയുടെ ഭാരവാഹികളും എന്റെ അയൽക്കാരും അഭ്യദയകാംക്ഷികളുമായ കുറച്ചു കാരണവന്മാർ ഉണ്ടായിരുന്നു. ഒരു മുസല്യാർ എന്ന നിലയ്ക്കുള്ള സ്നേഹ ബന്ധമായിരുന്നു അവർക്കെന്നോടുണ്ടായിരുന്നത്. അവരാണു കല്യാണക്കാര്യത്തിൽ മുൻകയ്യെടുത്തത്. നാടിനടുത്തു തന്നെയുള്ള ഒരു പണ്ഡിത കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയെയാണ് ആദ്യം ആലോചിച്ചത്. എന്റെ സാമ്പത്തികസ്ഥിതി മോശമാണെന്ന കാരണത്താൽ ആ കുടുംബം ആ ആലോചന വേണ്ടെന്നറിയിച്ചു. ഈ അന്വേഷണം നടത്താൻ പോയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ആളാണ് തവരക്കുന്നൻ അഹമ്മദ് ഹാജി. പെൺവീട്ടുകാരുടെ മറുപടി അദ്ദേഹത്തെ വിഷമിപ്പിച്ചു. ഇക്കാര്യങ്ങളൊന്നും ഞാൻ അറിഞ്ഞിട്ടുണ്ടായിരുന്നില്ല.
ഷെയ്ഖ് മുസ്തഫ അൽ ഹദ്ദാദി ആണ് എനിക്കുവേണ്ടി ജാമ്യം നിൽക്കാൻ വരുന്നതെന്നറിഞ്ഞു. യെമനീ വേരുകളുള്ള അൽ ഹദ്ദാദ് കുടുംബ പരമ്പരയിൽപെട്ട പണ്ഡിതനാണ് അദ്ദേഹം. റിയാദിൽ തന്നെയാണ് ഇപ്പോഴത്തെ താമസം. മക്കയിലെ എന്റെ അടുപ്പക്കാരായ മാലികി- ഹദ്ദാദ് പരമ്പരകളിലെ പണ്ഡിതരിലൂടെയാണ് ഷെയ്ഖ് മുസ്തഫയെ ആദ്യം പരിചയപ്പെട്ടത്. ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടതറിഞ്ഞതു മുതൽ ബത്ഹയിൽ ക്യാംപ് ചെയ്യുകയായിരുന്നു അദ്ദേഹം എന്നു പിന്നീട് അറിയാൻ കഴിഞ്ഞു. ആവശ്യമായ രേഖകൾ എല്ലാം ശരിപ്പെടുത്തിയാണ് ഷെയ്ഖ് മുസ്തഫ വന്നത്. അതുകൊണ്ട് കാര്യങ്ങൾ എളുപ്പത്തിലും വേഗത്തിലും നടന്നു.
ധാരാളം മലയാളികൾ തിങ്ങിപ്പാർക്കുന്ന ബത്ഹയിലേക്കു രാത്രി പോകാമെന്നായിരുന്നു തീരുമാനിച്ചത്. ഒരുകാലത്ത് യെമനികളുടെ പ്രധാന കേന്ദ്രമായിരുന്ന ബത്ഹയിൽ കുവൈത്ത്- ഇറാഖ് യുദ്ധത്തോടെയാണു മലയാളികൾ വലിയ തോതിൽ കച്ചവടം ആരംഭിക്കുന്നത്. യുദ്ധത്തിൽ ഇറാഖിന് അനുകൂലമായ നിലപാടാണ് യെമൻ കൈക്കൊണ്ടത്. ഇതുകാരണം യെമനികൾക്കു സൗദിയിൽ വലിയ തിരിച്ചടി നേരിടേണ്ടി വന്നു. ഇതോടെ അവർ കൂട്ടമായി ബത്ഹ ഉപേക്ഷിച്ചുതുടങ്ങി. പലരും കച്ചവട സ്ഥാപനങ്ങൾ മറിച്ചു വിറ്റു. മലയാളികളായിരുന്നു കൂടുതൽ സ്ഥാപനങ്ങളും വാങ്ങിയത്.
Results 1-10 of 47