Activate your premium subscription today
സിന്ധുദുർഗ് ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആരെങ്കിലും അധിക്ഷേപിച്ചാൽ അവർ വീട്ടിൽ മടങ്ങിയെത്തില്ലെന്ന മുന്നറിയിപ്പുമായി കേന്ദ്രമന്ത്രിയും രത്നാഗിരി–സിന്ധുദുർഗിൽ നിന്നുള്ള ബിജെപി സ്ഥാനാർഥിയുമായ നാരായൺ റാണെ. മഹാവികാസ് അഘാഡി സിന്ധുദുർഗിൽ റാലി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഭീഷണി. ‘റാലികളും
ഒട്ടേറെ കയറ്റിറക്കങ്ങൾ നിറഞ്ഞതാണ് നാരായൺ റാണെയുടെ രാഷ്ട്രീയ ജീവിതം. ഇതിനകം മൂന്ന് രാഷ്ട്രീയ പാർട്ടികളിൽ അംഗമായി, പുതിയ ഒരു പാർട്ടി ഉണ്ടാക്കി. കേന്ദ്രമന്ത്രിപദം മുതൽ മുഖ്യമന്ത്രിപദം വരെ നിർവഹിച്ചു. ഏറ്റവുമൊടുവിൽ ബിജെപിയിൽ. ഇപ്പോൾ കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയ മന്ത്രി. രണ്ടു മക്കളും പിതാവിന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിൽ. ഇളയ മകൻ നിതിൻ റാണെ മഹാരാഷ്ട്രയിൽ ബിജെപി എംഎൽഎ. അതിനിടെയാണ്, താൻ സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുകയാണെന്ന് നാരായൺ റാണെയുടെ മൂത്ത മകനും മുൻ എംപിയുമായ നീലേഷ് റാണെ പ്രഖ്യാപിക്കുന്നത്. വിഷയം വലിയ തോതിൽ ചർച്ചയായി. മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വം ഉണർന്നു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നീലേഷുമായി കൂടിക്കാഴ്ച നടത്തി. ഫഡ്നാവിസിന്റെ ‘ഉപദേശ’ങ്ങൾക്ക് വഴങ്ങി തീരുമാനം പിൻവലിക്കാൻ ഒടുവിൽ നീലേഷ് സമ്മതിച്ചു. അഴിമതി ആരോപണങ്ങളും വിവാദ പ്രസ്താവനകളും തുടങ്ങി ഒട്ടുമിക്ക വിഷയങ്ങളിലും റാണെയും മക്കളുമുണ്ട്. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് കൊങ്കൺ മേഖലയിലെ പ്രധാനപ്പെട്ട ഈ കുടുംബം രാഷ്ട്രീയത്തിൽ സജീവമായി തുടരുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് നീലേഷിന്റെ വിരമിക്കൽ തീരുമാനം മാറ്റാൻ ബിജെപി നേതൃത്വം ദ്രുതഗതിയിൽ ഇടപെട്ടത്? എന്താണ് നാരായൺ റാണെയുടെയും മക്കളുടെയും രാഷ്ട്രീയ പ്രസക്തി?
Results 1-2