Activate your premium subscription today
Monday, Mar 31, 2025
ന്യൂഡൽഹി∙ സമൂഹത്തിലെ സ്ത്രീ–പുരുഷ തുല്യതയും സ്ത്രീകളുടെ അവകാശങ്ങളും പ്രതിപാദിച്ച കേസിൽ ഇന്ത്യൻ സുപ്രീംകോടതിയുടെ വിധിന്യായം ഉയർത്തിക്കാട്ടി പാക്കിസ്ഥാൻ സുപ്രീം കോടതി. പിതാവിന്റെ മരണത്തെത്തുടർന്നുള്ള ആശ്രിത നിയമനത്തിന് വിവാഹിതയായ മകൾക്ക് അർഹതയില്ലെന്ന് നിലപാട് സ്വീകരിച്ച പെഷവാറിലെ ട്രൈബ്യൂണൽ
ന്യൂഡൽഹി∙ പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന പീഡനങ്ങൾ കാര്യമായി നിരീക്ഷിക്കുന്നുണ്ടെന്നും രാജ്യാന്തര തലത്തിൽ ഇതു പതിവായി ചർച്ച ചെയ്യാറുണ്ടെന്നും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ പാർലമെന്റിൽ പറഞ്ഞു. കഴിഞ്ഞ മാസം മാത്രം പാക്കിസ്ഥാനിൽ ഹിന്ദു സമൂഹത്തിനെതിരെ 10 അതിക്രമ കേസുകളും സിഖ് സമൂഹത്തിനെതിരെ മൂന്നു കേസുകളും അഹ്മദിയ സമുദായത്തിനെതിരെ രണ്ടു കേസുകളും മാനസിക വെല്ലുവിളി നേരിടുന്ന ഒരു ക്രിസ്ത്യാനിക്കെതിരെയും ദൈവനിന്ദ കുറ്റം ചുമത്തിയതായാണ് മന്ത്രി അറിയിച്ചത്.
ചൈനയുടെ ടിയാൻഗോങ് ബഹിരാകാശ നിലയത്തിലേക്ക് പാക്കിസ്ഥാൻ യാത്രികനെ അയക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണ്, ഇതിനായി ഒരു 'സെലക്ഷൻ പ്രക്രിയ' പാക്കിസ്ഥാൻ ആരംഭിച്ചു കഴിഞ്ഞു. ഇരു രാജ്യങ്ങളിലെയും ബഹിരാകാശ ഗവേഷണ ഏജൻസികൾ ഒപ്പിട്ട കരാർ പ്രകാരം ഒരു പാക്കിസ്ഥാൻ ബഹിരാകാശയാത്രികൻ ചൈനയുടെ ടിയാൻഗോങ് ബഹിരാകാശ
ബലൂചിസ്താനില്‍ രണ്ടിടങ്ങളിലായി നടന്ന ഭീകരാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ബലൂചികളല്ലാത്തവരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടാണ് ഭീകരാക്രമണം നടന്നതെന്നു പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ന്യൂയോർക്ക് ∙ മുംബൈ ഭീകരാക്രമണക്കേസിൽ കുറ്റാരോപിതനായ പാക്ക് വംശജനും കാനഡ പൗരനുമായ തഹാവൂർ റാണ (64) ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ നൽകിയ പുതിയ ഹർജി യുഎസ് സുപ്രീം കോടതി അടുത്ത മാസം 4ന് പരിഗണിക്കും. ഇന്ത്യയ്ക്ക് കൈമാറിയാൽ ശാരീരികമായി പീഡിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് കാട്ടിയാണ് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സിന് പ്രത്യേക പരാതി നൽകിയത്.
ന്യൂഡൽഹി ∙ പാക്കിസ്ഥാന് ആയുധങ്ങളും പ്രതിരോധ സാങ്കേതിക വിദ്യയും കൈമാറരുതെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നെതർലൻഡ്സിനോട് ആവശ്യപ്പെട്ടു. നെതർലൻഡ്സ് പ്രതിരോധ മന്ത്രി റൂബൻ ബ്രക്കെൽമൻസുമായി കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിലാണ് രാജ്നാഥ് സിങ് ഇക്കാര്യം ആവശ്യപ്പെട്ടത്. പാക്കിസ്ഥാന് ആയുധങ്ങളും മറ്റും നൽകുന്നതു ദക്ഷിണേഷ്യയിലെ സുരക്ഷയും സ്ഥിരതയും അപകടത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞുവെന്നാണു വിവരം.
പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ അഞ്ചു ദിവസങ്ങള്‍ക്കിടയിലുണ്ടായ രണ്ടു ഭീകരാക്രമണങ്ങള്‍ ആ രാജ്യത്തിലെ ഏറ്റവും വലിയ പ്രവിശ്യ നേരിടുന്ന ഗുരുതരമായ സുരക്ഷാ പ്രശ്നത്തിലേക്കു വിരല്‍ ചൂണ്ടുന്നു. ബലൂചിസ്ഥാനെ പാക്കിസ്ഥാനില്‍നിന്നു വേര്‍പെടുത്തി സ്വതന്ത്ര രാജ്യമാക്കുന്നതിനുവേണ്ടി നടത്തുന്ന സമരത്തിന്റെ ഭാഗമാണ്
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാനെ ഞെട്ടിച്ച് വീണ്ടും ഭീകരാക്രമണം. പാക്ക് സേനാംഗങ്ങൾ സഞ്ചരിച്ച ബസിൽ കാറിടിച്ചുണ്ടായ അപകടത്തിൽ 90 സൈനികർ കൊല്ലപ്പെട്ടെന്നാണു റിപ്പോർട്ട്. ബലൂചിസ്ഥാനിൽ ട്രെയിൻ റാഞ്ചിയ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആക്രമണമുണ്ടായെന്നു സ്ഥിരീകരിച്ച പാക്ക് സേന, 5 പേർ കൊല്ലപ്പെട്ടെന്നും 10 പേർക്ക് പരുക്കേറ്റെന്നും സ്ഥിരീകരിച്ചു. 90 പേർ കൊല്ലപ്പെട്ടെന്നാണു ബിഎൽഎ വാർത്താക്കുറിപ്പിൽ പറയുന്നത്.
ന്യൂഡൽഹി∙ പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ നേതാവ് അബു ഖത്തൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഭീകര സംഘടനയുടെ മുഖ്യ പ്രവർത്തകനായിരുന്ന അബു ഖത്തൽ, ജമ്മു കശ്മീരിൽ ഒട്ടേറെ ആക്രമണങ്ങൾ ആസൂത്രണം ചെയ്തതിനു പിന്നിലെ മുഖ്യ സൂത്രധാരകനാണ്.
ന്യൂയോർക്ക് ∙ യുഎൻ പൊതുസഭയിലെ സംഭാഷണങ്ങൾക്കിടെ ജമ്മു–കശ്മീരിനെപ്പറ്റി നീതീകരിക്കാനാവാത്ത പരാമർശം നടത്തിയ പാക്കിസ്ഥാന്റെ നടപടിയെ ഇന്ത്യ വിമർശിച്ചു. ജമ്മു–കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം അംബാസഡർ പി.ഹരീഷ് പ്രതികരിച്ചു.
Results 1-10 of 1347
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.