Activate your premium subscription today
Tuesday, Apr 1, 2025
മോസ്കോ ∙ ധാതു കരാറിൽനിന്നു പിൻവാങ്ങാൻ സെലെൻസ്കി ശ്രമിക്കുകയാണെന്നും അങ്ങനെ സംഭവിച്ചാൽ ഗുരുതരമായ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. കഴിഞ്ഞ ദിവസം റഷ്യയ്ക്കെതിരെയും ട്രംപ് രംഗത്തെത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനു പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തടസ്സം
മോസ്കോ∙ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ ആഡംബരക്കാറിനു തീപിടിച്ചതായി റിപ്പോർട്ട്. കാറിനു തീപിടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. മോസ്കോയിലെ ഫെഡറൽ സെക്യൂരിറ്റി സർവീസ് ഓഫിസ് ആസ്ഥാനത്തിനു സമീപത്തായാണ് കാറിന് തീപിടിച്ചതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചയായിരുന്നു സംഭവം.
മോസ്കോ∙ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ മാറ്റിയാൽ യുദ്ധം അവസാനിപ്പിക്കാൻ ഒത്തുതീർപ്പുകളാകാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. സെലൻസ്കിയെ മാറ്റി ഒരു താൽക്കാലിക ഭരണകൂടം ഉണ്ടാകുകയാണെങ്കിൽ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചകളാകാമെന്നും പുട്ടിൻ വ്യക്തമാക്കി. ഐക്യരാഷ്ട്ര സംഘടനയ്ക്കും യുഎസിനും യൂറോപ്യൻ രാജ്യങ്ങൾക്കും യുക്രെയ്നിൽ താൽക്കാലിക ഭരണസംവിധാനമുണ്ടാക്കാൻ മുന്നോട്ടുവരാനാകുമെന്നും പുട്ടിനെ ഉദ്ധരിച്ച് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
വയനാട് ദുരന്തമുണ്ടായി എട്ട് മാസം പിന്നിടുമ്പോൾ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടതായിരുന്നു ഇന്നത്തെ ഏറ്റവും പ്രധാന വാർത്ത. മലപ്പുറം വളാഞ്ചേരിയിൽ കുത്തിവയ്പ്പിലൂടെ ലഹരി ഉപയോഗിച്ച 10 പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചതും അടുത്ത അധ്യയനവർഷം മുതൽ ഒന്നാംക്ലാസ്
റഷ്യന്‍ പ്രസിഡന്റ് വ്ളോഡിമര്‍ പുട്ടിന്റെ മരണം ഉടന്‍തന്നെ ഉണ്ടാകുമെന്ന് യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിർ സെലെന്‍സ്കി. മൂന്ന് വർഷമായി തുടരുന്ന റഷ്യ–യുക്രെയ്ന് യുദ്ധം അങ്ങനെയെ അവസാനിക്കുവെന്നും സെലെൻസ്കി ഫ്രഞ്ച് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. പുട്ടിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആശങ്കാജനകമായ അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് യുക്രെയ്ന് പ്രസിഡന്റിന്റെ വിവാദ പരാമർശം.
നാലാം വർഷത്തിലേക്കു കടന്ന റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ പ്രതീക്ഷ പകരുകയാണു പരിമിത വെടിനിർത്തൽ. ഒരു മാസം നീളുന്ന സമ്പൂർണ വെടിനിർത്തൽ എന്ന ആശയം റഷ്യ നിരാകരിച്ചെങ്കിലും സ്ഥിരം വെടിനിർത്തലിലേക്ക് വഴിതുറക്കുമെന്ന പ്രതീക്ഷയിലാണു ചർച്ചയ്ക്കു മധ്യസ്ഥ്യം വഹിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിന്റെ മധ്യസ്ഥതയിൽ സൗദി അറേബ്യയിൽ നടന്ന സമാധാന ചർച്ചകൾക്കു പിന്നാലെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ഒരു മാസം വെടിനിർത്തലിനു താൽപര്യമറിയിച്ചിരുന്നു. പിന്നാലെ യുഎസ് സംഘവുമായി റഷ്യയിൽ നടന്ന ചർച്ചയ്ക്കു ശേഷം വെടിനിർത്തലിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും അനുകൂല നിലപാട് അറിയിച്ചു. പുട്ടിൻ മുന്നോട്ടുവച്ച ചോദ്യങ്ങൾ സമാധാന ചർച്ചകളെ പ്രതിസന്ധിയിലാക്കിയിരുന്നു. പുട്ടിനുമായി മാർച്ച് 18ന് ട്രംപ് നടത്തിയ ടെലിഫോൺ ചർച്ചയ്ക്കു പിന്നാലെയാണു ഭാഗികമായ വെടിനിർത്തലിനു റഷ്യ തയാറായത്. ലോകരാജ്യങ്ങളെയെല്ലാം വരച്ചവരയിൽ നിർത്തിയ ട്രംപിനു പക്ഷേ പുട്ടിനോടു സംസാരിക്കാൻ ഒരു മണിക്കൂർ കാത്തിരിക്കേണ്ടി വന്നു. സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോഴും റഷ്യയും യുക്രെയ്നും പരസ്പരം ഡ്രോൺ, മിസൈൽ ആക്രമണം ശക്തമാക്കുന്നതിനാണു ലോകം സാക്ഷ്യം വഹിക്കുന്നത്. സൈനിക സഹായങ്ങളെല്ലാം മരവിപ്പിച്ച് അമേരിക്ക സമ്മർദം ശക്തമാക്കിയതോടെയാണു സെലെൻസ്കി വെടിനിർത്തലിനു സന്നദ്ധമായത്. ഇതോടെ, മരവിപ്പിച്ച സൈനിക സഹായം യുഎസ് പുനഃസ്ഥാപിച്ചു. എന്നാൽ സമാധാന ചർച്ചകളിൽ തുറുപ്പുചീട്ടാക്കാമെന്നു യുക്രെയ്ൻ കരുതിയ കുർസ്ക് അധിനിവേശം റഷ്യൻ സൈന്യത്തിന്റെ അപ്രതീക്ഷിത നീക്കത്തോടെ ദയനീയമായി പരാജയപ്പെട്ടു. ഇതോടെ സമാധാന ചർച്ചകളിൽ തീർത്തും പ്രതിരോധത്തിലാണു യുക്രെയ്ൻ. യുദ്ധക്കളത്തിൽ വൻ മുന്നേറ്റം തുടരുന്ന റഷ്യ, വെടിനിർത്തലിനു മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങളിൽ പലതും യുക്രെയ്നോ യൂറോപ്പിനോ അംഗീകരിക്കാൻ സാധിക്കില്ലെന്നാണു പൊതുവേ വിലയിരുത്തപ്പെടുന്നത്. റഷ്യയോടുള്ള അമേരിക്കയുടെ പെട്ടെന്നുള്ള നയം മാറ്റം യുക്രെയ്നിനെ മാത്രമല്ല, യൂറോപ്പിനെ ആകെ പ്രതിസന്ധിയിലേക്കു നയിക്കുകയാണ്. യുക്രെയ്നിലെ യുദ്ധക്കളത്തിലും പുറത്തും എന്താണു സംഭവിക്കുന്നത്?
യുക്രെയ്നിൽ സമ്പൂർണ ആധിപത്യം സ്ഥാപിക്കാനാണോ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശ്രമിക്കുന്നത് എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
കീവ് ∙ യുക്രെയ്നിലെ തീരനഗരമായ ഒഡേസയിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കനത്ത നാശം. 4 പേർക്കു പരുക്കേറ്റു. ഒട്ടേറെ സ്ഥലത്തു തീപിടിത്തമുണ്ടായി. 3 ജില്ലകളിൽ വൈദ്യുതിബന്ധം നിലച്ചു. ചെക്ക് റിപ്പബ്ലിക് പ്രസിഡന്റ് പീറ്റർ പാവെൽ ഒഡേസ സന്ദർശിച്ചു മടങ്ങിയതിനു പിന്നാലെയായിരുന്നു ആക്രമണം. ഊർജോൽപാദനകേന്ദ്രങ്ങൾ ആക്രമിക്കുന്നത് 30 ദിവസത്തേക്കു നിർത്തിവയ്ക്കുമെന്ന റഷ്യയുടെ ഉറപ്പു ലംഘിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പറഞ്ഞു.
ഒസ്ലോ ∙ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി നോർവീജിയൻ തലസ്ഥാനമായ ഒസ്ലോയിലെത്തി. നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറുമായി സെലെൻസ്കി ചർച്ച നടത്തും. യുക്രെയ്നിന് ഹ്രസ്വകാലത്തും ദീർഘകാലാടിസ്ഥാനത്തിലും ആവശ്യമായ പിന്തുണ ലഭ്യമാകുന്നതിന് നോർവേയുടെ സഹായം തേടിയാണ് ചർച്ചകൾ നടക്കുന്നത്.
കീവ് ∙ യുക്രെയ്നിന്റെ ഊർജനിലയങ്ങൾ ആക്രമിക്കുന്നതു തൽക്കാലത്തേക്കു നിർത്താമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഫോൺ ചർച്ചയിൽ റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ സമ്മതിച്ചതിനുപിന്നാലെ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായും ട്രംപ് ഫോണിൽ സംസാരിച്ചു. പുട്ടിൻ വാഗ്ദാനം ചെയ്ത നടപടികളാണു ചർച്ച ചെയ്തത്. സംഭാഷണം ഒരു മണിക്കൂറോളം നീണ്ടു.
Results 1-10 of 276
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.