Activate your premium subscription today
Saturday, Apr 12, 2025
ആദ്യമായി നിയമസഭയിലെത്തിയപ്പോഴാണ് സല്യൂട്ട് കിട്ടിയത്. നിയമസഭയിൽ മെയിൻ ഗേറ്റ് മുതൽ സല്യൂട്ട് തുടങ്ങും. മന്ദിരത്തിൽ കയറുമ്പോഴും ലിഫ്റ്റിൽ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോഴും സല്യൂട്ട് കിട്ടും. നിയമസഭാ ഹാളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും കാന്റീനിലുമെല്ലാം സല്യൂട്ടുണ്ട്. എന്നാൽ എന്തിനാണ് സല്യൂട്ട് എന്ന ചോദ്യത്തിന് ആർക്കും മറുപടിയില്ല. സമൂഹത്തിന് എന്തു സന്ദേശമാണ് ഇതിലൂടെ നൽകാൻ കഴിയുന്നത്
തിരുവനന്തപുരം ∙ പൊലീസ് സല്യൂട്ട് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ ഇന്നലെ എം. വിൻസെന്റ് എംഎൽഎ നൽകിയ സബ്മിഷൻ അംഗങ്ങൾക്കിടയിൽ കൗതുകവും ശ്രദ്ധാ കേന്ദ്രവുമായി. സ്പീക്കർ അനുമതി നിഷേധിച്ചെങ്കിലും കിട്ടുന്ന സല്യൂട്ട് പോകുമോയെന്നായിരുന്നു പലരുടെയും ചിന്ത. സല്യൂട്ട് കിട്ടുന്നതോടെ തങ്ങൾ വല്ലാത്ത അധികാര കേന്ദ്രമാണെന്ന തോന്നൽ ജനപ്രതിനിധികളിൽ ഉണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടിയായിരുന്നു വിൻസെന്റ് സബ്മിഷൻ നൽകിയത്.
തിരുവനന്തപുരം∙ തലസ്ഥാന നഗരത്തിലെ സ്മാർട്ട് സിറ്റി പദ്ധതിയുടെ മറവിൽ വ്യാപക അഴിമതിയെന്ന് ആക്ഷേപം. കോർപറേഷൻ പരിധിയിലെ 514 സർക്കാർ കെട്ടിടങ്ങളുടെ മേൽക്കൂരകളിലും ടൈറ്റാനിയത്തിലും സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളിൽ അനെർട്ട് അഴിമതി നടത്തിയതായി എം.വിൻസന്റ് എംഎൽഎ ആരോപിച്ചു.
അബുദാബി ∙ അരങ്ങ് സാംസ്കാരിക വേദി ഓണാഘോഷം നടത്തി. കോവളം എംഎൽഎ എം. വിൻസന്റ് ഉദ്ഘാടനം ചെയ്തു.
അൽഐൻ ∙ യുഎഇയിൽ സന്ദർശനത്തിനെത്തിയ കോവളം എംഎൽഎ എം. വിൻസന്റിന് അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ (ഐ.എസ്.സി) സ്വീകരണം നൽകി.
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണത്തിൽ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വഹിച്ച പങ്കിനെക്കുറിച്ചും ട്രയണ്‍ റണ്‍ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ അഭാവത്തെക്കുറിച്ചും പരാമര്‍ശിച്ച് കോവളം എംഎല്‍എ എം.വിന്‍സെന്റ്. ഒരു ‘ക്ലീന്‍ സ്ലേറ്റില്‍’നിന്നാണ് ഉമ്മന്‍ചാണ്ടി വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് എം.വിന്‍സെന്റ് പറഞ്ഞു. തുറമുഖത്തിന് ആവശ്യമായ മുഴുവന്‍ സ്ഥലവും ഏറ്റെടുക്കുന്നതുള്‍പ്പെടെ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്.
തിരുവനന്തപുരം∙ കാര്യവട്ടം ക്യാംപസില്‍ കെഎസ്യു നേതാവിനു മർദ്ദനമേറ്റ സംഭവത്തിൽ ശ്രീകാര്യം പൊലീസ് സ്റ്റേഷന് ഉപരോധിച്ച എംഎല്‍എമാര്‍ക്കും കെഎസ്യു നേതാക്കള്‍ക്കുമെതിരെ കേസെടുത്തില്‍ പ്രതിഷേധിച്ച് കെഎസ്യു സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് ജലപീരങ്കി
തിരുവനന്തപുരം∙ ശ്രീകാര്യം പൊലീസ് സ്റ്റേഷന് ഉപരോധിച്ച സംഭവത്തില്‍ എം.വിന്‍സെന്റ്, ചാണ്ടി ഉമ്മന്‍ എന്നീ എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തു.
ലൈറ്റ് ആൻഡ് സൗണ്ട്സ് മേഖലയിലെ പ്രശ്നങ്ങൾ നിയമസഭയിലുയരുമ്പോൾ മുഖ്യമന്ത്രിയും മൈക്കും തമ്മിലെ പിണക്കത്തെക്കുറിച്ച് ഓർമപ്പെടുത്തൽ സ്വാഭാവികം. എം.വിൻസന്റിന് പക്ഷേ അതു നേരിട്ടു പറയാൻ മനസ്സില്ല. ആ മേഖലയ്ക്കായി ക്ഷേമനിധി ഏർപ്പെടുത്തണമെന്ന സ്വകാര്യ ബിൽ കൊണ്ടുവന്ന ടി.ജെ.വിനോദ് അവരുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് വാചാലനായപ്പോൾ വിൻസന്റ് എഴുന്നേറ്റു.
വിഴിഞ്ഞം ∙ ടിപ്പർ ലോറിയിൽ നിന്നു തെറിച്ച കരിങ്കല്ലു പതിച്ചു മരിച്ച ബിഡിഎസ് വിദ്യാർഥി അനന്തു അജികുമാറിന്റെ കുടുംബത്തിന് അദാനി തുറമുഖ കമ്പനി ഒരു കോടി രൂപ നഷ്ടപരിഹാരം നൽകും. കമ്പനി പ്രതിനിധികൾ അനന്തുവിന്റെ വീട്ടിലെത്തി ഇക്കാര്യമറിയിച്ചെന്ന് എം.വിൻസന്റ് എംഎൽഎ പറഞ്ഞു. അമ്മ ബിന്ദുവിന് തുറമുഖത്തു ജോലി നൽകുമെന്ന് അറിയിച്ചതായും അനന്തുവിന്റെ അച്ഛൻ അജികുമാർ പറഞ്ഞു.
Results 1-10 of 24
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.