Activate your premium subscription today
Saturday, Apr 12, 2025
ലോകകപ്പ് ഫുട്ബോൾ യോഗ്യത എങ്ങനെ ആഘോഷിക്കണം? അർജന്റീന കളിക്കാർക്ക് അക്കാര്യത്തിൽ സംശയമേയുണ്ടായിരുന്നില്ല; ബ്രസീലിനെ തകർത്തു തന്നെ ആഘോഷിക്കണം! ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ചിരവൈരികൾക്കെതിരെ 4–1 ജയവുമായി അർജന്റീന 2026 ലോകകപ്പിനുള്ള ഒരുക്കം ഇപ്പോഴേ തുടങ്ങി. സൂപ്പർ താരം ലയണൽ മെസ്സി ഇല്ലാതെയാണ് അർജന്റീനയുടെ ഉജ്വല ജയം. ബ്രസീൽ നിരയിൽ നെയ്മാറും ഉണ്ടായിരുന്നില്ല.
ബ്യൂനസ് ഐറിസ് ∙ കയ്യാങ്കളിയുടെ കാര്യത്തിൽ വീറും വാശിയും ആവോളം കണ്ടെങ്കിലും, ഏറെക്കുറെ ഏകപക്ഷീയമായി മാറിയ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ വീഴ്ത്തി അർജന്റീന. അർജന്റീനയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 4–1നാണ് അവർ ജയിച്ചുകയറിയത്. ബ്രസീലിനെതിരായ മത്സരത്തിനു തൊട്ടുമുൻപു തന്നെ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ അർജന്റീന, ബദ്ധവൈരികൾക്കെതിരായ തകർപ്പൻ വിജയത്തോടെ ലോകകപ്പ് യോഗ്യതാനേട്ടം രാജകീയമാക്കി. മത്സരത്തിന്റെ ആദ്യപകുതിയിൽ അർജന്റീന 3–1ന് മുന്നിലായിരുന്നു.
ബ്യൂനസ് ഐറിസ് ∙ അർജന്റീനയ്ക്ക് ലോകകപ്പ് യോഗ്യത ഉറപ്പിക്കാൻ ഒരു സമനില മതി, ബ്രസീലിന് എല്ലാ വിമർശനങ്ങൾക്കും മറുപടി നൽകാൻ ഒരു ജയം തന്നെ വേണം. ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ നേർക്കുനേർ വരുമ്പോൾ സമ്മർദത്തിന്റെ രണ്ടറ്റങ്ങളിലാണ് അർജന്റീനയും ബ്രസീലും. 13 കളികളിൽ 28 പോയിന്റുമായി തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനത്താണ് അർജന്റീന. 21 പോയിന്റുമായി ബ്രസീൽ മൂന്നാമതും. ബ്യൂനസ് ഐറിസിൽ ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30നാണ് മത്സരം.
മസ്കത്ത്∙ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഒമാന്‍ ഇന്ന് കുവൈത്തിനെ നേരിടും. ജാബിര്‍ അല്‍ അഹമദ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ ഒമാന്‍ സമയം രാത്രി 10.15നാണ് മത്സരം. വളരെ പ്രധാനപ്പെട്ട ഈ മത്സരത്തില്‍ മികച്ച ഫലം കൈവരിക്കാന്‍ കാത്തിരിക്കുകയാണെന്ന് ഒമാന്‍ പരിശീലകന് റഷീദ് ജാബിര്‍ പറഞ്ഞു. കഴിഞ്ഞ
വാഷിങ്ടൻ ∙ എർലിങ് ഹാളണ്ടും സംഘവും 2026 ലോകകപ്പ് ഫുട്ബോൾ ഫൈനൽസിലേക്ക് ഒരുപടി അടുത്തു. മോൾഡോവയെ 5–0ന് തോൽപിച്ച നോർവേ യോഗ്യതാ റൗണ്ടിലെ ആദ്യമത്സരത്തിലെ വിജയം ആഘോഷമാക്കി. ജൂലിയൻ റയർസൺ (5–ാം മിനിറ്റ്), ഹാളണ്ട് (23), തിലോ അസ്ഗാർഡ് (38), അലക്സാണ്ടർ ഷോർലോത് (43), ആരോൺ ഡൊന്നും (69) എന്നിവരാണ് നോർവേയ്ക്കായി ഗോളുകൾ നേടിയത്. ഇതോടെ, നോർവേയ്ക്കായി ഹാളണ്ടിന്റെ ഗോൾനേട്ടം 40 മത്സരങ്ങളിൽ 39 ആയി.
2026 ഫിഫ ഫുട്ബോൾ ലോകകപ്പിന് മത്സരിച്ചു യോഗ്യത നേടുന്ന ആദ്യ ടീമായി ജപ്പാൻ. ഏഷ്യൻ യോഗ്യതാ ചാംപ്യൻഷിപ്പിന്റെ മൂന്നാം റൗണ്ടിൽ ഇന്നലെ ബഹ്റൈനെ 2–0നു തോൽപിച്ചതോടെയാണ് ജപ്പാൻ യോഗ്യത ഉറപ്പിച്ചത്.
സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മാറും വീണ്ടും നേർക്കുനേർ. 26ന് ബ്യൂനസ് ഐറിസിൽ നടക്കുന്ന അർജന്റീന–ബ്രസീൽ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇരുവരും കളത്തിലിറങ്ങാൻ സാധ്യത തെളിഞ്ഞു.
വാഷിങ്ടൻ ∙ മെക്സിക്കോയുമായും കാനഡയുമായും ഉള്ള വ്യാപാര സംഘർഷങ്ങൾ 2026 ഫുട്ബോൾ ലോകകപ്പിനു ഉത്തേജനമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടൂർണമെന്റ് സംഘടിപ്പിക്കാൻ വൈറ്റ് ഹൗസ് ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഫിഫ തലവൻ ഗിയാനി ഇൻഫാന്റിനോയ്ക്കൊപ്പം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപിന്റെ പരാമർശം. 2026 ലോകകപ്പിലെ സഹ ആതിഥേയരായ രാജ്യങ്ങളുമായി തന്റെ ഭരണകൂടം തുടരുന്ന തർക്കം ടൂർണമെന്റിനെ ബാധിക്കുമെന്ന സൂചനകളെ ട്രംപ് തള്ളി.
റിയാദ് ∙ സൗദി അറേബ്യയുടെ എക്കാലത്തെയും മികച്ച സൃഷ്ടികളാകാൻ തയാറെടുത്ത് ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങൾ. 5 ആതിഥേയ നഗരങ്ങളിലായി 15 സ്റ്റേഡിയങ്ങളും 9 ഫിഫ ഫാൻ ഫെസ്റ്റിവൽ വേദികളുമാണ് ലോകകപ്പിനായി ഒരുങ്ങുക. ഇതിനു പുറമെ 10 ഇടങ്ങളിലായി ടീം ബേസ് ക്യാംപുകളും സജീവമാകും. നിലവിലുള്ളവ നവീകരിച്ചും പുതിയവ നിർമിച്ചും 15
2034 ഫിഫ ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ സൗദി അറേബ്യയക്ക് അവസരം ലഭിച്ചതില്‍ അഭിനന്ദനം അറിയിച്ച് കുവൈത്ത് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്.
Results 1-10 of 521
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.