Activate your premium subscription today
തിരുവനന്തപുരം∙ അയർലൻഡ് ആസ്ഥാനമായുള്ള സെമി കണ്ടക്ടർ നിർമാണ കമ്പനിയായ ട്രാസ്നയുടെ പുതിയ ഓഫിസ് ടെക്നോപാർക്ക് ഫെയ്സ്-4 ൽ (ടെക്നോസിറ്റി) തുറന്നു. മന്ത്രി പി.രാജീവ് ഓഫിസ് ഉദ്ഘാടനം ചെയ്തു. സെമി കണ്ടക്ടർ നിർമാണ മേഖലയിലെ കേരളത്തിലെ ആദ്യത്തെ കമ്പനിയാണ്. കേരളത്തിൽ നിന്ന് സെമി കണ്ടക്ടർ ചിപ്പുകൾ നിർമിക്കാൻ
സർക്കാരിനെ വിശ്വസിച്ച് ടെക്നോപാർക്കിലെ സി ഡാകിന്റെ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയ സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് ഇറങ്ങിപ്പോകാൻ നോട്ടിസ്. കേരള സ്റ്റാർട്ടപ് മിഷൻ–സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്(സി ഡാക്) സംയുക്ത സംരംഭമെന്ന നിലയിൽ ആക്സലറേറ്റർ ഫോർ ഇലക്ട്രോണിക്സ് ടെക്നോളജീസ്(എയ്സ്) എന്ന പേരിൽ 2020 നവംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ഭാഗമായി സി ഡാക് കെട്ടിടത്തിൽ ഓഫിസ് തുടങ്ങിയ സംരംഭകരാണു പ്രതിസന്ധിയിലായത്.
സർട്ടിഫിക്കേഷൻ രംഗത്തെ ആഗോള സ്ഥാപനമായ ടിയുവി എസ്യുഡി സൗത്ത് ഏഷ്യയുടെ ഐഎസ്ഒ സർട്ടിഫിക്കേഷൻ ടെക്നോപാർക്കിന്. ഗുണനിലവാരം, സുരക്ഷാ മാനദണ്ഡങ്ങൾ, പാരിസ്ഥിതിക ഉത്തരവാദിത്തം തുടങ്ങിയവയിലെ മികവിനാണ് അംഗീകാരം.
തിരുവനന്തപുരം∙ ടെക്നോപാർക്കിലെ നോൺ ഐടി ജീവനക്കാർക്ക് ഓണസമ്മാനമായി പ്രതിധ്വനി റൈസ് പാക്കറ്റുകൾ നൽകി. ഹൗസ് കീപ്പിങ് സ്റ്റാഫ്, ഫെസിലിറ്റി സ്റ്റാഫ്, ഗാർഡനേഴ്സ്, സെക്യൂരിറ്റി സ്റ്റാഫ് തുടങ്ങി 725 ലധികം നോൺ ഐടി ജീവനക്കാർക്കാണ് പ്രതിധ്വനി റൈസ് ബക്കറ്റ് ചലഞ്ച് വഴി ലഭിച്ച അരി വിതരണം ചെയ്തത്. ടെക്നോപാർക്ക് ഫെസ് 1 ഭവാനി ബിൽഡിങ്ങിൽ നടന്ന ചടങ്ങിൽ പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ റൈസ് പാക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ഫെസ് 3, കിൻഫ്രാ, ആംസ്റ്റർ എന്നിവിടങ്ങളിൽ വച്ചാണ് വിതരണം
സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഡ്രോൺ ക്യാമറകൾ നിർമിക്കാൻ ടെക്നോപാർക്കിലെ സ്റ്റാർട്ടപ് കമ്പനിക്ക് 1.15 കോടി രൂപയുടെ കരാർ. കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിൽ ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രോയിസ് ഇൻഫോടെക്കിനാണ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ ടെലികോം ടെക്നോളജി ഡവലപ്മെന്റ് ഫണ്ടിൽ നിന്നു തുക ലഭിച്ചത്.
തിരുവനന്തപുരം∙ മുൻനിര വാഹന സോഫ്റ്റ്വെയർ നിർമാതാക്കളായ ആക്സിയ ടെക്നോളജീസ്, ടെക്നോപാർക് ഫെയ്സ് മൂന്നിലെ എംബസി ടോറസ് ടെക്സോണിൽ പുതിയ ആസ്ഥാനവും ഗവേഷണ, വികസന കേന്ദ്രവും തുറന്നു. ഡിജിറ്റൽ കോക്ക്പിറ്റുകൾ, ഡിസ്പ്ലേകൾ, ഇലക്ട്രിക് ഗതാഗത സംവിധാനങ്ങൾ, ടെലിമാറ്റിക്സ് എന്നിവയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ സോഫ്ട്വെയർ ഇവിടെ നിർമിക്കും.
തിരുവനന്തപുരം ∙ ഐടി, അനുബന്ധ വ്യവസായങ്ങളുടെ സോഫ്റ്റ്വെയർ കയറ്റുമതിയിൽ 2023-24 സാമ്പത്തിക വർഷം 13,255 കോടി രൂപയുടെ വരുമാനവുമായി ടെക്നോപാർക്ക്. മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനത്തിൽ അധികമാണ് വളർച്ച. 2022–23ൽ സോഫ്റ്റ്വെയർ കയറ്റുമതി വരുമാനം 11,630 കോടി രൂപയായിരുന്നു. ടെക്നോ പാർക്കിൽ 490 കമ്പനികളാണ് പ്രവർത്തിക്കുന്നത്. 75,000 പേർക്കു നേരിട്ടും 2 ലക്ഷത്തോളം പേർക്കു പരോക്ഷമായും ജോലി നൽകുന്നു. കേരളത്തിലെ ഊർജസ്വലമായ ഐടി ആവാസ വ്യവസ്ഥയുടെയും ഇവിടെ പ്രവർത്തിക്കുന്ന കമ്പനികളുടെ പ്രഫഷനലിസത്തിന്റെയും മികച്ച പ്രകടനമാണിതെന്നു ടെക്നോപാർക്ക് സിഇഒ സഞ്ജീവ് നായർ പറഞ്ഞു.
യുഎസ് ആസ്ഥാനമായ എഐ കമ്പനി ‘അർമഡ’യുടെ ഇന്ത്യയിലെ ആദ്യ ഓഫിസ് ടെക്നോപാർക്കിൽ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. എഡ്ജ് കംപ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൽപന്നങ്ങളിൽ മുൻനിരയിലുള്ള കമ്പനിയാണ് അർമഡ. കമ്പനി സ്ഥാപക ചീഫ് ടെക്നോളജി ഓഫിസർ പ്രദീപ് നായർ അധ്യക്ഷത വഹിച്ചു.
തിരുവനന്തപുരം ∙ കേരളത്തിലെ ഐടി പാർക്കുകളിൽ നിന്നുള്ള കയറ്റുമതി വരുമാനം 20,000 കോടിക്ക് മുകളിലെത്തി. 21,000 കോടി രൂപയോളമാണ് കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തെ ഐടി കയറ്റുമതി വരുമാനം. കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസിന്റെ (ജിടെക്) കണക്കുപ്രകാരമാണ് ഇത്. ദേശീയ
തിരുവനന്തപുരം∙ ഓൺലൈൻ തട്ടിപ്പിൽ ടെക്നോപാർക്ക് ജീവനക്കാരിക്ക് 13.75 ലക്ഷം രൂപ നഷ്ടമായി. കഴക്കൂട്ടം കുളത്തൂർ മൺവിളയിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശിയായ സോഫ്റ്റ്വെയർ എൻജിനീയറാണ് ചതിക്കപ്പെട്ടത്. ഷെയർ ട്രേഡിങ്ങിലൂടെ കോടികൾ ലാഭം കൊയ്യാമെന്നു വിശ്വസിപ്പിച്ച് വിവരങ്ങൾ ഫെയ്സ്ബുക് മെസഞ്ചർ വഴി പങ്കുവച്ചായിരുന്നു തുടക്കം. പിന്നീട് മുപ്പതും നാൽപ്പതും പേരുള്ള വാട്സ്ആപ് ഗ്രൂപ്പുകളിൽ ചേർത്തു. അംഗീകൃത ഷെയർ മാർക്കറ്റിങ് ഗ്രൂപ്പാണെന്ന് വിശ്വസിപ്പിച്ച ശേഷം ഗ്രൂപ്പിലെ അംഗങ്ങൾക്ക് അയ്യായിരം രൂപ നിക്ഷേപിച്ചപ്പോൾ നാൽപതിനായിരം രൂപവരെ ലാഭം കിട്ടിയതായി പലതരം സ്ക്രീൻ ഷോട്ടുകളും രേഖകളും ഗ്രൂപ്പിൽ പങ്കുവച്ചു.
Results 1-10 of 66