ഡിജിറ്റൽ ലോകത്തെ പുതുപുത്തൻ സാധ്യതകളുൾപ്പെടെ ചർച്ച ചെയ്യുന്ന ടെക്സ്പെക്റ്റേഷന് 2016ൽ ആണ് തുടക്കമായത്. വൈവിധ്യമാർന്ന തീമുകളോടെ അടുത്ത പതിപ്പുകൾ 2018, 2020, 2021, 2023, 2025 വർഷങ്ങളിലും അരങ്ങേറി. അനുദിനം മാറുന്ന ഡിജിറ്റൽ ലോകത്തെ പുതുപുത്തൻ സാധ്യതകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വമ്പൻ മാറ്റങ്ങള്‍, വാർത്തകളുടെ ലോകത്തെ എഐ പ്രതീക്ഷകൾ, ഡാറ്റ അനലറ്റിക്സ്, സ്റ്റാർട്ടപ്പുകൾക്കും വൻകിട ബ്രാൻഡുകൾക്കും വേദിയൊരുക്കുന്ന ഇന്ത്യയിലെയും കേരളത്തിലെയും സംരംഭക വിപ്ലവങ്ങൾ തുടങ്ങിയവയാണ് മനോരമ ഓൺലൈൻ ടെക്സ്പെക്‌റ്റേഷന്‍സിൽ ചർച്ചയായത്.