ഒരു വെബ് പേജിലോ, വെബ്‌സൈറ്റിലോ, വേൾഡ് വൈഡ് വെബിലോ, ലോക്കൽ ഇൻട്രാനെറ്റിലോ ഉള്ള വാക്ക്, ചിത്രം, വിഡിയോ, സംഗീതം തുടങ്ങിയ വിവരങ്ങളുമായി സംവദിക്കുന്നതിനു രൂപപ്പെടുത്തിയിട്ടുള്ള ആപ്ലിക്കേഷൻ ആണ് വെബ് ബ്രൗസർ. ഇന്റർനെറ്റ് എക്സ്പ്ലോറർ, മോസില്ല ഫയർഫോക്സ്, സഫാരി, ഗൂഗിൾ ക്രോം, ഓപ്പറ, നെറ്റ്സ്കേപ് നാവിഗേറ്റർ, എപിക് എന്നിവയാണ് പ്രധാനപ്പെട്ട ചില വെബ് ബ്രൗസറുകൾ.