ADVERTISEMENT

മന്ത്രം എന്നാൽ മനസ്സിനെ ത്രാണനം ചെയ്യുന്ന അഥവാ സംരക്ഷിക്കുന്ന ഒന്നാണ് . മന്ത്രജപം എല്ലാവർക്കും സാധ്യമാണോ എന്ന് പലപ്പോഴും സംശയം തോന്നാം . ചില മന്ത്രങ്ങൾ ഗുരുമുഖത്തു നിന്നും ഉപദേശം സ്വീകരിച്ച ശേഷം മാത്രമേ ജപിക്കാൻ പാടുള്ളു . മന്ത്രത്തിന്റെ അർഥം മനസിലാക്കി തെറ്റില്ലാതെ ഉച്ചരിക്കാൻ സാധിക്കുന്നവർ ശ്രീ പരമേശ്വരനെ ഗുരുവായി സങ്കൽപ്പിച്ചു ജപിച്ചു തുടങ്ങാവുന്നതാണ്.

മന്ത്രങ്ങള്‍ ശരിയായി നാവിൽ വഴങ്ങുന്നതിനു ഗുരുവിന്റെ ഉപദേശവും അനുഗ്രഹവും ആവശ്യമാണ്. തെറ്റായി ജപിച്ചാൽ അനുകൂലഫലം ലഭിച്ചെന്നു വരില്ല. അതുകൊണ്ടാണു മന്ത്രദീക്ഷ ആവശ്യമാണെന്നു പറയപ്പെടുന്നത്. എന്നാൽ ചില മന്ത്രങ്ങൾ ഗുരുമുഖത്തു നിന്നും ഉപദേശം സ്വീകരിക്കാതെ തന്നെ ജപിക്കാവുന്നതാണ്. ഇത്തരം മന്ത്രങ്ങൾ സിദ്ധ മന്ത്രങ്ങൾ എന്നറിയപ്പെടുന്നു.


സിദ്ധ മന്ത്രങ്ങൾ  മുടങ്ങാതെ  ജപിക്കുന്നതു സര്‍വകാര്യവിജയങ്ങള്‍ക്കും ദോഷശാന്തിക്കും മനഃസമാധാനത്തിനും നല്ലതാണ്. 108 തവണ ജപിക്കുന്നത് അത്യുത്തമം.

 

ഓം ശ്രീ മഹാഗണപതയേ നമഃ


ഓം നമഃശിവായ


 ഓം നമോ നാരായണായ


ഓം നമോ ഭഗവതേ വാസുദേവായ


 ഹരി ഓം


 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.

 

English Summery : Best Manthra for Chant Every Day

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com