ADVERTISEMENT

മനുഷ്യരുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയാൻ മാത്രമല്ല, പ്രകൃതിയിലുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെ ലോകത്തിനുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അറിയാനുള്ള വഴികളും ജ്യോതിഷത്തിലുണ്ട്. അത്തരം യോഗങ്ങളിലൊന്നാണു വസുന്ധരായോഗം. 

‘യദാരസൗരീ സുരരാജമന്ത്രിണാ

സഹൈകരാശൗ സമസപ്തമേപി വാ

ഹിമാദ്രിലങ്കാപുരിമധ്യവർത്തിനീം

ത്രിഭാഗശേഷാം കുരുതേ വസുന്ധരാം...’

 

ചൊവ്വയും ശനിയും കൂടി ഒരു രാശിയിൽ നിൽക്കുമ്പോൾ അവിടെ വ്യാഴത്തിന്റെ യോഗമോ സമസപ്തമസ്ഥിതിയോ വന്നാൽ ലോകനാശകരമായ വസുന്ധരാ യോഗമാണ്. 

ഈ യോഗം വരുന്ന കാലഘട്ടം ആപൽക്കരമെന്നു ശ്ലോകം സൂചിപ്പിക്കുന്നു. ലോകത്ത് അധർമം വർധിക്കുമ്പോൾ പ്രകൃതിനിശ്ചയമായിരിക്കാം ഇത്തരം സംഭവങ്ങൾ. ലോകത്തു ദോഷാനുഭവങ്ങൾ ഉണ്ടാകുമെന്നാണു സാരം.

ലോകാനുഭവചിന്തനയിൽ ചൊവ്വ, ശനി, വ്യാഴം എന്നീ ഗ്രഹങ്ങൾക്കു ബുധശുക്രന്മാരെക്കാൾ പ്രാധാന്യം ഉണ്ടെന്നു വ്യക്തം. 

വസുന്ധരാ യോഗം സംഭവിക്കുന്നത് 2020 മാർച്ച് 30 മുതൽ മേയ് 5 വരെയാണ്. ഈ കാലഘട്ടം കഴിയുന്നതു വരെ പൊതുവേ ദോഷകാലമായി കണക്കാക്കേണ്ടിവരും. 

എന്നാൽ മാർച്ച് 30 മുതൽ ഏപ്രിൽ 6 വരെയുള്ള കാലം ദോഷഫലങ്ങൾ കൂടുതൽ ഉണ്ടാകുമോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാരണം മൂന്നു ഗ്രഹങ്ങളും ഒരേ രാശിയിൽ ഒരേ നക്ഷത്രത്തിൽ (മകരം രാശിയിൽ ഉത്രാടം നക്ഷത്രത്തിൽ) വരുന്നത് ഈ ദിവസങ്ങളിലാണ്. അതു കഴിഞ്ഞാൽ ദോഷാനുഭവങ്ങൾ കുറയാനും സാധ്യതയുണ്ട്.

ഈ കാലഘട്ടത്തിൽ ദോഷഫലങ്ങൾ സംഭവിക്കാതിരിക്കാൻ നമ്മൾ മുൻകരുതൽ എടുക്കണം. ഇതിനു പുറമേ എല്ലാവരും അവരവരുടെ വീടുകളിലിരുന്ന് പ്രാർഥന ശക്തമാക്കുകയും വേണം.

 

ലേഖകന്റെ വിലാസം-

 

അഞ്ഞൂർ രമേഷ് പണിക്കർ,

കളരിക്കൽ വീട്, ചിറ്റഞ്ഞൂർ

കുന്നംകുളം, തൃശൂർ (ജില്ല)

ഫോൺ-

Resi: 04885 220886, Mob: 9847966177 

Email: remeshpanicker17@gmail.com

 

English Summery : Vasundara Yogam in Astrology

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com