കാളസർപ്പദോഷത്തെ പേടിക്കണോ?

Mail This Article
കാളസർപ്പദോഷം എന്നു കേൾക്കുമ്പോള്‍ തന്നെ ജ്യോതിഷ വിശ്വാസികൾക്കിടയിൽ ഭയമാണ്. എന്നാൽ ഇതൊരു യോഗമാണെന്നും കാളസർപ്പദോഷം എന്നല്ല കാളസർപ്പയോഗം എന്നാണ് ഇതിനു പറയേണ്ടതെന്നും വിവരിക്കുന്നവരുണ്ട്.
എന്തായാലും ‘കാളസർപ്പം’ എന്ന പേര് തന്നെ ഭയപ്പെടുത്തലായി മാറിക്കഴിഞ്ഞു. അതിനിടയിലാണ് അടുത്തിടയെല്ലാം ‘വിപരീത കാളസർപ്പദോഷം എന്നൊരു പുതിയ കണ്ടെത്തൽ ചില ‘പണ്ഡിതര്‍’ നടത്തിയിട്ടുള്ളത്.
കാളസർപ്പദോഷം പോലും ജ്യോതിഷത്തിലെ പ്രശസ്തമായ പ്രാമാണിക ഗ്രന്ഥങ്ങളിൽ ഒട്ടു മിക്കതിലും പറഞ്ഞിട്ടില്ല എന്നിരിക്കെ വിപരീത കാളസർപ്പദോഷം എന്ന പുതിയ കണ്ടെത്തലിനെ ഭയപ്പെടേണ്ട ആവശ്യമില്ല.
കാരണം ജ്യോതിഷത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങളിൽ ഒന്നും ഈ ദോഷം ഇല്ല.
English Summary : is Kala Sarpa Dosha Real