ആവണി അവിട്ടം ഓഗസ്റ്റ് 30 ന്; ആചാരങ്ങൾ ഇങ്ങനെ, കൂടുതൽ അറിയാം
Mail This Article
ആവണി അവിട്ടം 'ഉപക്രമം' എന്നും അറിയപ്പെടുന്നു, അതായത് വേദപഠനത്തിന്റെ ആരംഭം കുറിക്കുന്ന ദിനം. ഇത് ബ്രാഹ്മണ സമൂഹത്തിന്റെ ഒരു പ്രധാന ആചാരമാണ്. ഹിന്ദു കലണ്ട റിലെ ശ്രാവണ പൗർണമിയിൽ ഇത് ആചരിക്കുന്നു. രക്ഷാബന്ധൻ ദിനവുമാണിത്. ഈ വർഷം ആവണി അവിട്ടം 2023 ഓഗസ്റ്റ് 30 ബുധനാഴ്ചയാണ്. ആവണി എന്ന വാക്ക് തമിഴ് മാസത്തെ സൂചിപ്പിക്കുന്നു, 27 നക്ഷത്രങ്ങളിൽ ഒന്നാണ് അവിട്ടം. ഈ ആചാരം പൂർണ സമർപ്പണത്തോടും ഭക്തിയോടും കൂടി ആചരിക്കുന്നു. ആറ് മാസം നീണ്ട യജുർവേദ പാരായണം ഈ ദിവസം തുടങ്ങുന്നു.
ആവണി അവിട്ടത്തിൽ ബ്രാഹ്മണർക്ക് ഒരു പുണ്യനൂൽ നൽകുകയും മൂന്നാം കണ്ണ് തുറക്കുകയും ചെയ്യുന്നുവെന്ന് വിശ്വാസം. ഈ നാളിൽ കഴിഞ്ഞ വർഷത്തെ പാപപരിഹാരത്തിനായി ഒരു വിശുദ്ധ നേർച്ച അഥവാ മഹാസങ്കൽപം എടുക്കുന്നു. ഈ സമയത്ത് പവിത്രമായ മന്ത്രങ്ങൾ ഉരുവിടുന്നു. ബ്രാഹ്മണർ സൂര്യോദയ സമയത്ത് എഴുന്നേറ്റ് പുണ്യസ്നാനം ചെയ്യുന്നു. ആവണി അവിട്ടത്തിൽ ബ്രാഹ്മണർ 'ജനേയു' അല്ലെങ്കിൽ 'യജ്ഞോപവിത്ത്' എന്ന പുതിയ പുണ്യനൂൽ ധരിക്കുന്നു. ആവണി അവിട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരമാണിത്. ഈ സമയത്ത് വേദമന്ത്രങ്ങൾ ഉരുവിടുന്നു. ഇത് സാധാരണയായി ഒരു നദിയുടെയോ കുളത്തിന്റെയോ തീരത്ത് നടത്തുന്ന ഒരു സമൂഹ ആചരണമാണ്.
പുതിയ നൂൽ അല്ലെങ്കിൽ ജാനേയു ധരിച്ച ശേഷം, ഒരു പുതിയ തുടക്കത്തെ സൂചിപ്പിക്കുന്നതിന് പഴയത് ഉപേക്ഷിക്കുന്നു. പുരാണങ്ങളിൽ, ഈ ദിവസം മഹാവിഷ്ണു അറിവിന്റെ ദൈവമായ ഹയഗ്രീവനായി അവ തരിച്ചതിനാൽ ഈ ദിവസം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ബ്രഹ്മാവിനു വേദങ്ങളെ പുനഃസ്ഥാപിച്ചത് ഹയഗ്രീവൻ ആയിരുന്നു. ഈ ദിവസം ഹയഗ്രീവ ജയന്തിയായും ആഘോഷിക്കുന്നു.
ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337, 0484 2546421
Content Highlights: Avani Avittam | Shravana Purnima Upakarmam | Astrology News | Manorama Astrology | Manorama Online