ADVERTISEMENT

ഉത്രാടം: മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങളിൽ ലക്ഷ്യപ്രാപ്തി കൈവരിക്കാൻ സാധിക്കും. തൊഴിൽ മേഖലകളിൽ ഉത്തരവാദിത്തം വർധിക്കും. വാഹനം മാറ്റി വാങ്ങാനുള്ള അവസരം വന്നു ചേരുവാനും ഉത്രാടം നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു

തിരുവോണം: ജീവിതപങ്കാളിക്ക് ഉയർന്ന പദവിയോടു കൂടിയ ഉദ്യോഗത്തിന് അവസരം വന്നു ചേരും. വിജ്ഞാനപ്രദമായ കാര്യങ്ങൾ ആർജിക്കുവാനും പകർന്നു കൊടുക്കുവാനുമുള്ള അവസരം വേണ്ട വിധത്തിൽ വിനിയോഗിക്കുന്നത് നന്നായിരിക്കും. വ്യാപാരവിപണന വിതരണ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കുവാനും തിരുവോണം നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു

അവിട്ടം: തൊഴിൽ മേഖലകളിൽ കൂടുതൽ പ്രയത്നം േവണ്ടി വരും. വിദേശത്തുള്ളവർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. നിക്ഷേപമെന്ന നിലയിൽ ഭൂമിയോ ഗൃഹമോ വാങ്ങിക്കുവാനുള്ള അവസരം വന്നു ചേരുവാനും അവിട്ടം നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു

ചതയം: തൊഴിലധിഷ്ഠിതമായ പാഠ്യപദ്ധതികളിൽ ചേരുവാനുള്ള അവസരം വന്നു ചേരും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ഗൃഹനിർമാണപ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കുവാനും ചതയം നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു

English Summary:

Monthly Prediction by Kanippayyur August 2024 / Uthradam, Thiruvonam, Avittam, Chathayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com