ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

അശ്വതി : ആരോഗ്യ വിഷമതകൾ ശമിക്കും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. ബന്ധുക്കള്‍ സഹായിക്കുക വഴി നേട്ടം. പൊതുപ്രവർത്തകർക്ക് പ്രശസ്‌തി വർധന. ഏർപ്പെട്ടിരിക്കുന്ന തൊഴിലിൽ നേട്ടം. തൊഴിൽപരമായ സ്ഥാനക്കയറ്റം, ഇഷ്ടസ്ഥലത്തേക്കു മാറ്റം എന്നിവയുണ്ടാകും. ആരോഗ്യം പുഷ്ടിപ്പെടും.

ഭരണി : ഔദ്യോഗികരംഗത്ത് അംഗീകാരം നേടും. ധനപരമായ വിഷമതകൾ മറികടക്കും. കുടുംബത്തിൽ സമാധാനാന്തരീക്ഷം സംജാതമാകും. സന്താനഗുണം വർധിക്കും. പരീക്ഷകളിൽ മികച്ച വിജയം നേടുവാൻ സാധിക്കും. തൊഴിൽ രംഗത്ത് മേലധികാരികളുടെ പ്രീതി സമ്പാദിക്കും.  ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വാഹനം മാറ്റിവാങ്ങുവാൻ തീരുമാനമെടുക്കും. 

കാർത്തിക : പ്രവർത്തനരംഗത്ത് വിജയം. പരീക്ഷകളിൽ ഉന്നത വിജയം. വസ്തു ഇടപാടിൽ ലാഭം പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവര്‍ക്ക് ഉത്തമബന്ധം ലഭിക്കും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. കാലാവസ്ഥാജന്യരോഗങ്ങൾ പിടിപെടാം. 

രോഹിണി : സാമ്പത്തിക വിഷമതകൾ മറികടക്കും. ധനസമ്പാദനത്തിനുള്ള ശ്രമങ്ങൾ വിജയിക്കും. ബിസിനസിൽ പലതരത്തിലുണ്ടായിരുന്ന  ബുദ്ധിമുട്ടുകൾ മറികടക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും രോഗദുരിതമുണ്ടാകും. പ്രവർത്തനങ്ങളിൽ അലസത വർധിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി ലഭിക്കും. 

മകയിരം : തൊഴിൽ മേഖലയിൽ അഭിവൃദ്ധി, ഉദ്യോഗക്കയറ്റം ഇവ ഉണ്ടാകും. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. അവിചാരിത സ്ഥാനലാഭം മനസ്സിനു സന്തോഷം നൽകും. പുണ്യസ്ഥല സന്ദർശനം ഉണ്ടാകും. പണമിടപാടുകളിൽ കൃത്യത പുലർത്തും. കടം നൽകിയ  പണം തിരികെ ലഭിക്കും.

തിരുവാതിര : അപ്രതീക്ഷിതമായ ഭാഗ്യാനുഭവം പ്രതീക്ഷിക്കാം. ഗൃഹനിർമാണം പൂർത്തീകരിക്കും. വിദേശത്തു നിന്ന് നാട്ടിൽ തിരിച്ചെത്താൻ  സാധിക്കും. സാധിച്ചെടുക്കാൻ വിഷമമെന്നു കരുതിയ പല കാര്യങ്ങളും അനായാസം വിജയത്തിലെത്തിക്കുവാൻ കഴിയും. അകന്നു കഴിഞ്ഞിരുന്ന കുടുംബ ബന്ധുക്കൾ ഒത്തുചേരും. മനസ്സിൽ സന്തോഷ വർധന. 

പുണർതം : ഭക്ഷണസുഖം ഉണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. പുണ്യസ്ഥല സന്ദർശനം നടത്തും. ഭൂമി വാങ്ങുന്നതിന് അഡ്വാൻസ് നൽകും. ഉദ്യോഗാർഥികൾക്കു ജോലി ലഭിക്കും. താല്‍ക്കാലിക ജോലികള്‍ സ്ഥിരപ്പെടും. വ്യാപാര വിജയം. ഭവനത്തിൽ നവീകരണ പ്രവർത്തനങ്ങൾ. 

പൂയം : തൊഴിൽപരമായ മാറ്റം ആഗ്രഹിച്ചിരുന്നവർക്ക് അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്തികരമാകും. പ്രണയസാഫല്യമുണ്ടാകും. വിവാഹമാലോചിക്കുന്നവർക്ക് മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. ആഡംബരവസ്തുക്കൾ, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ ഉപഹാരമായി ലഭിക്കുവാൻ യോഗം. വാഹനത്തിന് അറ്റകുറ്റപ്പണികൾ വേണ്ടിവരും. 

ആയില്യം : പ്രവർത്തനരംഗത്ത് ഉയർച്ച അനുഭവപ്പെടും. സുഹൃദ്ബന്ധങ്ങൾ വഴി നേട്ടം. കുടുംബസുഖം ഉണ്ടാകും. അകന്നുകഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും. വിദ്യാർഥികളുടെ പഠനനിലവാരം ഉയരും. ബിസിനസിൽ നേട്ടങ്ങൾ കൈവരിക്കും. പണമിടപാടുകളിൽ ശ്രദ്ധിക്കുക. പൊതുവെ വിശ്രമം കുറഞ്ഞിരിക്കും. 

മകം : ഔദ്യോഗികരംഗത്ത് ഉദ്ദേശിച്ച നേട്ടങ്ങൾ ഉണ്ടാവില്ല. മേലധികാരികൾക്ക് വിശദീകരണം നൽകേണ്ടി വരും. ബന്ധുജനങ്ങൾ മുഖേന ബുദ്ധിമുട്ടുകൾ, അസ്വസ്ഥതകൾ എന്നിവ നേരിടാം. കുടുംബത്തിൽ സ്വസ്ഥതകുറവുണ്ടാകും. ഉദരസംബന്ധമായ വൈഷമ്യങ്ങള്‍ നിരന്തരം അലട്ടും. സന്താനങ്ങൾ മൂലം മനോവിഷമം. 

പൂരം : വിദേശത്തുപോകാൻ ശ്രമിക്കുന്നവർക്ക് അതു സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആലോചനയില്ലാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലത്താൽ വിഷമിക്കും. സ്വപ്രയത്നത്താൽ തടസ്സങ്ങൾ തരണം ചെയ്യും. ബന്ധുഗുണം അനുഭവിക്കും. ഗൃഹനിര്‍മാണത്തില്‍ പുരോഗതി. തൊഴിൽ ആവശ്യത്തിനായി സ്വഗൃഹം വിട്ടു നില്‍ക്കേണ്ടി വരും.

ഉത്രം : മേലധികാരികളുടെ അംഗീകാരവും അഭിനന്ദനവും ലഭിക്കും. പുണ്യസ്ഥല സന്ദർശനം മനസ്സിന് ബലവും ഉന്മേഷവും നൽകും. ജോലിയിൽ താല്‍പര്യം വർധിക്കും. ശത്രുക്കൾക്കുമേൽ വിജയം. സാമ്പത്തിക വിഷമതകൾ മറികടക്കും. വിവാഹമോചനക്കേസുകള്‍ നടത്തുന്നവര്‍ക്ക് ഒത്തുതീര്‍പ്പിനുള്ള അവസരം. ബന്ധുഗുണം വർധിക്കും. 

അത്തം : വിദ്യാർഥികൾക്ക് പരീക്ഷകളിൽ ഉന്നത വിജയം. പണമിടപാടുകളിൽ നേട്ടം കൈവരിക്കുവാൻ സാധിക്കും. പ്രണയബന്ധങ്ങൾക്ക്  അംഗീകാരം ലഭിക്കും. ചികിത്സാർഥമായി പണം ചെലവിടും. രോഗശമനം ഉണ്ടാകും. കടുത്ത രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം. ഭക്ഷണസുഖം വർധിക്കും. മാനസിക അസ്വസ്ഥതകൾ ശമിക്കും. ദീർഘ ദൂരയാത്രകൾ വേണ്ടിവരും.

ചിത്തിര : ബിസിനസിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കാം. സാമ്പത്തിക  ബാധ്യതകൾ കുറയ്ക്കുവാൻ സാധിക്കും. ഭവനത്തിൽ അറ്റകുറ്റപ്പണികൾക്കായി പണച്ചെവുണ്ടാകും. അവിചാരിതമായ ആരോഗ്യപ്രശ്നങ്ങൾ  മൂലം വിഷമിക്കും. 

ചോതി : നിലനിന്നിരുന്ന വൈഷമ്യങ്ങൾക്ക് അയവുണ്ടാകും. വിവാഹ തീരുമാനം കൈക്കൊള്ളും. തൊഴിൽപരമായ യാത്രകൾ നടത്തും. ഭൂമി വിൽപന വഴി നേട്ടം. വിവാഹമാലോചിക്കുന്നവർക്ക് മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ഭൂമി വാങ്ങുവാനുള്ള തീരുമാനം കൈക്കൊള്ളും. സാമ്പത്തിക വിഷമതകൾ നേരിടും. 

വിശാഖം : ബിസിനസിൽ നിന്ന് മികച്ച നേട്ടം. അനാവശ്യ ഭീതികളിൽ നിന്നു മോചനം. വാഹനയാത്രകള്‍ കൂടുതലായി വേണ്ടിവരും. ഔദ്യോഗിക രംഗത്ത് ഉയർച്ച, അനുകൂല സ്ഥലം മാറ്റം എന്നിവയ്ക്കു സാധ്യത. ബന്ധുക്കൾ വഴി നേട്ടം. ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങുവാൻ സാധിക്കും. 

അനിഴം : കർമരംഗം പുഷ്ടിപ്പെടും. തൊഴിൽരംഗത്ത് മികച്ച വിജയം നേടും. കുടുംബത്തിൽ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും. സാമ്പത്തിക വിഷമതകൾ മറികടക്കും. പുണ്യസ്ഥല സന്ദർശനം നടത്തും. കലാരംഗത്ത് മികവു പുലർത്തും. ആരോഗ്യ വിഷമതകൾ ശമിക്കും. 

തൃക്കേട്ട : മനഃസുഖം വർധിക്കും. നിക്ഷേപങ്ങളിൽ നിന്ന് ധനലാഭം. ഭവനം മോടിപിടിപ്പിക്കും. ദീർഘ ദൂരയാത്രകൾ നടത്തേണ്ടിവരും. വാഹനം വാങ്ങുവാനുള്ള തീരുമാനമെടുക്കും. ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കുവാൻ സാധിക്കും. സഹോദരഗുണമുണ്ടാകും. സുഹൃത്തുക്കൾ വഴി നേട്ടമുണ്ടാകും.

മൂലം: തടസ്സപ്പെട്ടുകിടന്നിരുന്ന കാര്യങ്ങളിൽ മുന്നേറ്റം. പുതിയ സുഹൃദ്ബന്ധങ്ങൾ ഉണ്ടാകും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സാധ്യത. ആഡംബര വസ്തുക്കൾക്കായി പണം ചെലവിടും. കലാരംഗത്ത് ശോഭിക്കും. 

പൂരാടം : വിദേശജോലികളിൽ പ്രശ്നങ്ങൾ ഉടലെടുക്കും. ജോലിയുടെ ഭാഗമായി നിരവധി യാത്രകൾ നടത്തേണ്ടിവരും. അവസരത്തിനൊത്തു പ്രവര്‍ത്തിക്കുന്നതിലൂടെ നഷ്ടങ്ങൾ ഒഴിവാകും. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് അനുകൂല ഫലങ്ങൾ. വിവാഹാലോചനകളില്‍ ഉത്തമബന്ധം ലഭിക്കും.

ഉത്രാടം : ആരോഗ്യ വിഷമതകൾ ശമിക്കും. മുൻപ് കടം നല്‍കിയിരുന്ന പണം തിരികെ ലഭിക്കും. സര്‍ക്കാരിൽ നിന്നും ആനുകൂല്യങ്ങൾ  ലഭിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സഹോദരസ്ഥാനീയരിൽ നിന്നും ഗുണാനുഭവം. ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് മാറ്റം ഉണ്ടാകും. വ്യവഹാരങ്ങളിൽ തിരിച്ചടികൾ.

തിരുവോണം : മത്സരപ്പരീക്ഷകളിൽ ഉന്നത വിജയം. ഔദ്യോഗികരംഗത്ത് അംഗീകാരം. വിവാഹകാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും. മംഗളകര്‍മങ്ങളിൽ പങ്കെടുക്കും. പുതിയ വാഹനം വാങ്ങുവാൻ നടപടികൾ തുടങ്ങും. ദാമ്പത്യപരമായ അസ്വസ്ഥത ശമിക്കും. ധൃതിപിടിച്ചുള്ള തീരുമാനങ്ങൾ എടുക്കരുത്.

അവിട്ടം : സ്വയം തൊഴിൽ ചെയ്യുന്നവർക്ക് മികവ്. വിദ്യാര്‍ഥികൾക്ക് ഉപരിപഠനത്തിന് പ്രവേശനം. കുടുംബത്തില്‍ സമാധാനം ഉണ്ടാകും. പ്രധാന തൊഴിലിൽ നിന്നല്ലാതെ ധനലാഭം. രോഗശമനം ഉണ്ടാകും. വിവാഹാലോചനകളിൽ തീരുമാനം. നേത്രരോഗത്തിന് ചികിത്സ തേടേണ്ടി വരും. മംഗള കർമങ്ങളിൽ സംബന്ധിക്കും. അടുത്ത സുഹൃത്തുക്കൾക്ക് രോഗദുരിതം.

ചതയം :  ദീർഘകാലമായുണ്ടായിരുന്ന അനാരോഗ്യത്തിൽ നിന്ന് മോചനം. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. സ്വന്തം പ്രയത്നം കൊണ്ട് തടസ്സങ്ങൾ തരണം ചെയ്യും. പ്രവർത്തന മികവിന് അംഗീകാരം ലഭിക്കും. വാസഗൃഹമാറ്റം ഉണ്ടാകാനിടയുണ്ട്. അനീതിക്കെതിരെ പ്രവർത്തിക്കും. ധനാഗമ മാർഗങ്ങൾ പുഷ്ടിപ്പെടും. അടുത്ത ബന്ധുക്കൾക്ക് രോഗാരിഷ്ടതകൾ. 

പൂരുരുട്ടാതി : വാഹനം മാറ്റി വാങ്ങുന്നതിന് ആലോചിക്കും. പ്രണയബന്ധങ്ങൾക്ക് അംഗീകാരം ലഭിക്കും. സ്വന്തം ബിസിനസില്‍ അവിചാരിത നേട്ടം. കടബാധ്യതകളിൽ നിന്ന് മോചനത്തിന് വഴിയൊരുങ്ങും. ഗൃഹനിർമാണത്തിൽ പുരോഗതി. വാക്കുതര്‍ക്കങ്ങളിൽ ഏർപ്പെടാതെ ശ്രദ്ധിക്കുക. ദീർഘ ദൂര യാത്രകൾ വേണ്ടിവരും. തൊഴിൽപരമായി നേട്ടങ്ങൾ. 

ഉത്തൃട്ടാതി : മനസിന്റെ അസ്വസ്ഥത മാറി ശാന്തമാകും. ചികിത്സകളിൽ കഴിയുന്നവർക്കു ആശ്വാസം. സ്വകുടുംബത്തിൽ നിന്ന് മികച്ച പിന്തുണ ലഭിക്കും. പണമിടപാടുകളിൽ നേട്ടം. ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന അകല്‍ച്ച കുറയ്ക്കുവാന്‍ സാധിക്കും. തൊഴിലന്വേഷണങ്ങളിൽ വിജയം. താല്‍ക്കാലിക ജോലികള്‍ സ്ഥിരപ്പെടാന്‍ സാധ്യത. 

രേവതി : വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിജയം. മനസ്സിന്റെ അസ്വസ്ഥത വിട്ടൊഴിയും. വാക്കുതർക്കങ്ങളിലേർപ്പെട്ട് സമയം പാഴാക്കാതെ ശ്രദ്ധിക്കുക. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ നിലനിന്നിരുന്ന മാനസിക സംഘർഷം അയയും. ഔഷധ സേവയെത്തുടർന്ന് രോഗശമനം. പുതിയ വീടു വാങ്ങാനുള്ള ശ്രമത്തിൽ തീരുമാനമെടുക്കും.

English Summary:

Weekly predictions in Malayalam by Sajeev Shastharam . Each prediction offers insights into various aspects of life, including career, finances, relationships, health, and more.

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com