ADVERTISEMENT

ആറര പതിറ്റാണ്ടായി ഭക്ഷ്യോൽപ്പന്ന രംഗത്തെ അനിവാര്യ സാന്നിധ്യമായ ഡബിൾ ഹോഴ്സിന്റെ വിജയരഹസ്യം വളരെ ലളിതമാണ് നല്ല ഉൽപ്പന്നം താങ്ങാവുന്ന വിലയിൽ ഉപഭോക്താവിന്റെ മാറുന്ന താൽപ്പര്യങ്ങൾക്കനുസരിച്ച് നൽകുക.

മറ്റെല്ലാ മേഖലകളിലും എന്ന പോലെ കേരളീയ ഭക്ഷണത്തിന്റെ കാര്യത്തിലും അതിവേഗം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. പണ്ട് മുത്തശിമാർ അരിയുൾപ്പടെ എല്ലാം ഉരലിൽ ഇടിച്ചു പൊടിച്ചു രുചികരമായ വിവങ്ങൾ ഉണ്ടാക്കിയിരുന്നതു പോലെ ഇന്നു ഭക്ഷണമൊരുക്കാൻ ആർക്കാണ് നേരം? അതേസമയം ചുരുങ്ങിയത് ഭക്ഷണത്തിലെങ്കിലും കേരളീയ തനിമ കൈവിടാൻ നമുക്ക് മടിയാണ് താനും.

പുട്ടും അപ്പവും നിർബന്ധം

ലോകത്തെവിടെയാണെങ്കിലും മലയാളിക്ക് കാലത്തെ അപ്പവും ഇടിയപ്പവും പുട്ടും ഒക്കെ കഴിക്കണമെന്ന് നിർബന്ധമാണ്. ഇന്നത്തെ അണുകുടുംബത്തിൽ ഭാര്യയും ഭർത്താവും ജോലിക്കു പോകുമ്പോൾ അടുക്കളയിൽ ചെലവഴിക്കാൻ കുറഞ്ഞ സമയമേയുള്ളു. ഈ മാറ്റങ്ങളൊക്കെ തിരിച്ചറിഞ്ഞ് കഴിഞ്ഞ 65 വർഷങ്ങളായി മലയാളിയുടെ തീൻ മേശയിൽ രുചികരമായ വിഭവങ്ങളൊരുക്കി നിറയുകയാണ് തൃശൂരിലെ മഞ്ഞിലാസ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡബിൾ ഹോഴ്സ് എന്ന ബ്രാൻഡ്. നല്ല ഭക്ഷ്യോൽപ്പന്നങ്ങൾ താങ്ങാവുന്ന വിലയിൽ അവർക്ക് നൽകുക എന്ന താൽപ്പര്യമാണ് ഗ്രൂപ്പിനെ നയിക്കുന്നതെന്ന് തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മഞ്ഞിലാസ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ വിനോദ് മഞ്ഞില പറഞ്ഞു.

ഫുഡ് പ്രോസസിങ്ങിലെ കേരളത്തിലെ പഴയ കമ്പനിയാണ് ഡബിൾ ഹോഴ്സ്. 65 വർഷമായി തുടങ്ങിയിട്ട്. ഒരു ഫുഡ് ഇൻഡസ്ട്രിയിൽ വരാവുന്ന എല്ലാ മാറ്റങ്ങളും കണ്ടുകൊണ്ടാണ് ഗ്രൂപ്പ് മുന്നേറിയത്. ആദ്യം അരിയിൽ തുടങ്ങി, പിന്നീടത് അരിപ്പൊടി ആയി, ഇപ്പോൾ ഇൻസ്റ്റന്റ് വിഭവങ്ങളിൽ വന്നു നിൽക്കുന്ന കാലമാണ്. ഈ ബിസിനസിലെ മൂന്നാമത്തെ തലമുറ ‍ഡബിൾ ഹോഴ്സിൽ ചുമതല ഏറ്റു കഴിഞ്ഞു - അദ്ദേഹം കൂട്ടിചേർത്തു. അതായത് ഭക്ഷ്യോൽപ്പന്നങ്ങളുടെ എല്ലാ മാറ്റങ്ങൾക്കും സാധ്യതകൾക്കും ഒപ്പം നടന്ന് ഇനി വരുന്ന എല്ലാ അവസരങ്ങളും പ്രവണതകളും കൃത്യമായി ഉപയോഗപ്പെടുത്താവുന്ന തലത്തിൽ സജ്ജമാണിന്ന് ഗ്രൂപ്പ്.

double-horse1

ഉപഭോക്താവിന്റെ പ്രതീക്ഷകൾ സഫലമാക്കി

കാലഘട്ടമനുസരിച്ച് ഭക്ഷ്യോൽപ്പന്ന രംഗത്ത് ചുവടുകൾ മാറ്റിപ്പിടിച്ചാലേ നമുക്ക് നിലനിൽക്കാനും മുന്നേറാനും പറ്റുകയുള്ളൂ. ഒരു ഉപഭോക്താവ് പ്രതീക്ഷിക്കുന്നത് സ്ഥിരതയാർന്ന ഉൽപ്പന്ന ഗുണനിലവാരമാണ്. അവരുടെ പ്രതീക്ഷകൾ സഫലമാക്കുന്നതിന്, ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഓരോ കാലത്തും മാറ്റങ്ങൾ കൊണ്ടു വരുന്നതിന് മഞ്ഞിലാസ് മുൻഗണന നൽകുന്നു. ഫാക്ടറിയിൽ എന്തൊക്കെ പുതുമകൾ കൊണ്ടുവരാം, ഗുണമേന്മ കാത്തു സൂക്ഷിച്ചു കൊണ്ട് എന്തെല്ലാം ടെക്നോളജികൾ നടപ്പാക്കാം എന്നൊക്കെയുള്ള കാര്യങ്ങളിൽ ഞങ്ങൾ എപ്പോഴും ശ്രദ്ധ പുലർത്തുന്നു. ഇപ്പോൾ ഫാക്ടറിയിൽ എഐയുടെ സാധ്യത വരെ ഇവിടെ ഉപയോഗപ്പെടുത്തുന്നുണ്ട്. 

ഇൻസ്റ്റന്റ് ഇടിയപ്പം റെഡി

റൈസ് മില്ലിൽ പണ്ട് വീട്ടിൽ ചെയ്തപോലെ നെല്ല് ചൂടുവെള്ളത്തിലിട്ട് കുതിർത്ത് പുഴുങ്ങി ഉണക്കിയെടുക്കുകയാണ് ചെയ്തിരുന്നത്. ഇതിലെല്ലാം ജീവനക്കാരുടെ ഇടപെടൽ ഉണ്ടായിരുന്നു. സീനിയർ ആയ ആളാണ് നെല്ല് എത്ര മണിക്കൂർ കുതിർക്കണമെന്നും എത്ര പുഴുങ്ങണം ആവി കയറ്റണമെന്നുമൊക്കെ തീരുമാനിച്ചിരുന്നത്. ഇന്ന് അതെല്ലാം മാറി, കംപ്യൂട്ടറിൽ പ്രോഗ്രാം തയാറാക്കി ഓട്ടമേറ്റ് ചെയ്ത് റെസിപി ഇട്ടാൽ ഓട്ടമാറ്റിക് ആയി കൃത്യം ചൂടുള്ള വെള്ളത്തിൽ കുതിർത്തി പുഴുങ്ങി ഉണങ്ങിക്കിട്ടും. ഇതെല്ലാം തീരുമാനിക്കുന്നത് കംപ്യൂട്ടറാണ്.  ഇതാണ് ഫാക്ടറിയിൽ വന്നിരിക്കുന്ന ചെയ്ഞ്ച്. ഇത്തരത്തിലുള്ള ഒരു വിഭവം ഇൻസ്റ്റന്റ് ഇടിയപ്പമാണ്. അതു ചൂടുവെള്ളത്തിൽ രണ്ടു മിനിറ്റ് മുക്കിവച്ചാൽ ഇടിയപ്പം റെഡിയാകും.

പായസം 15 മിനിറ്റിനുള്ളിൽ

doublehorse
കരിക്ക് സാഗോ പായസം മിക്സ് ചലച്ചിത്ര താരം മംമ്ത മോഹൻദാസും ഡബിൾ ഹോഴ്സ് സാരഥികളും ചേർന്ന് അവതരിപ്പിക്കുന്നു

അതുപോലെ പായസങ്ങൾ മറ്റൊരു പ്രിയ വിഭവമാണ്. ഞങ്ങൾ തന്നെ പാലിൽ പായസം ഉണ്ടാക്കി ഡി ഹൈഡ്രേറ്റ് ചെയ്ത് സദ്യ പാലട പായസം ഇറക്കുന്നുണ്ട്. അതായത് അധിക സമയം ചെലവഴിക്കാതെ 15 മിനിറ്റുകൊണ്ട് രുചികരമായ പായസം തയാറാക്കാനാകും. ഇക്കഴിഞ്ഞ ഓണക്കാലത്ത് വിപണിയിലവതരിപ്പിച്ച  കരിക്ക് സാഗോ പായസം മിക്സ് മികച്ച പ്രതികരണം നേടിയിരുന്നു. സൗകര്യപ്രദമായ മറ്റൊരു വിഭവം ഈസി ഇടിയപ്പമാണ്. സാധാരണ ചൂടുവെള്ളത്തിലാണ് ഇടിയപ്പത്തിന് കുഴയ്ക്കുന്നത്. ഇതു സാധാരണ വെള്ളത്തിൽ കൈ പൊള്ളാതെ ഉണ്ടാക്കാൻ പറ്റും. അങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാനാകുന്ന കുറെ പുതിയ വിഭവങ്ങൾ കൂടി ഉടനെ വിപണിയിലെത്തിക്കും. ഇന്ന് ഡബിൾഹോഴ്സ് ഉൽപ്പന്നങ്ങൾ 35 രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. യൂറോപ്പ്, യുഎസ്, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ വിപണി വിപുലീകരിക്കുകയാണ്.

English Summary:

Double Horse: Providing quality food at affordable prices for 65 years. Learn how this Kerala-based company uses AI and innovation to bring traditional flavors to modern tables

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com