ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ആമ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന ഒരു ചിത്രമുണ്ട്. കയ്യിൽ ഒതുങ്ങാവുന്ന വലുപ്പത്തിൽ ആളെക്കണ്ടാൽ തല ഉള്ളിലേക്ക് വലിക്കുന്ന പാവത്താനായാ ഒരു ജീവി. എന്നാൽ കൂട്ടകാർക്കറിയാമോ, 400 കിലോയോളം വലുപ്പമുള്ള കയ്യിൽ ഒതുങ്ങാത്ത ഭീമൻ ആമകളുമുണ്ട്. എന്നാൽ ഇവയെ കാണണമെങ്കിൽ ഇക്വഡോറില്‍ നിന്ന് 965 കിലോമീറ്റര്‍ അകലെയായി പസഫിക് സമുദ്രത്തില്‍ കിടക്കുന്ന ഗാലപ്പഗോസ് ദ്വീപ സമൂഹത്തിലേക്ക് പോകണം. അതിശക്തമായ ഭൂമികുലുക്കമുണ്ടായി, പുറത്തുവന്ന ലാവകളാല്‍ രൂപപ്പെട്ട 7 ദീപുകളുടെ കൂട്ടമാണ് ഗാലപ്പഗോസ്.

ഈ പ്രദേശത്താണ് ലോകത്തിലെ ഏറ്റവും വലുപ്പമുള്ള ആമകൾ ഉള്ളത്.  ഗാലപ്പഗോസ് ഭീമൻ ആമകൾ ഇക്വഡോർ മെയിൻലാന്റുമായി ബന്ധപ്പെട്ടിരിക്കുന്നു. അമിതമായ വളർച്ചയുടെ ഈ പ്രതിഭാസത്തെ ദ്വീപ് ഭീമാകാരത്വം എന്നാണ് വിളിക്കുന്നത്. എന്നാൽ കഷ്ടമെന്നു പറയട്ടെ ഈ ദ്വീപിലെ ഭീമൻ ആമയുടെ എണ്ണം നിലവിൽ കുറഞ്ഞു വരികയാണ്. 

30 ലക്ഷം വര്‍ഷത്തെ പഴക്കമാണ് ഇവിടുത്തെ കരയാമകള്‍ക്ക് കണക്കാക്കപ്പെടുന്നത്. ഈ ആമകളുടെ വലിയൊരു പ്രത്യേകത ഭക്ഷണവും വെള്ളവുമില്ലാതെ ഇവക്ക് 1 വര്‍ഷം വരെ കഴിയാനാകും എന്നതാണ്. ഈ പ്രത്യേകത തന്നെയാണ് ഇവയുടെ വംശനാശത്തിനുള്ള കാരണവും. ആമയിറച്ചിയുടെ രുചി അറിഞ്ഞിട്ടുള്ള കപ്പൽ നാവികർ ഇവയെ പിടിച്ചെടുക്കാറുണ്ട്. മാസങ്ങൾ നീളുന്ന കപ്പൽ യാത്രക്കിടയിൽ ഭക്ഷണം നൽകേണ്ടാത്ത ആമകൾ കൂടെയുണ്ടെങ്കിൽ ശുദ്ധമായ ഇറച്ചി കഴിക്കാം എന്ന സ്വാർത്ഥ ചിന്തയാണ് ഇതിനുള്ള കാരണം. 

ഇതിനു പുറമെ മുൻകാലങ്ങളിൽ കപ്പൽ യാത്രക്ക് വെളിച്ചം കാണിക്കുവാനായി ഏറെ നേരം കത്തുന്ന എണ്ണ ലഭിക്കാനാും ഇവയെ കൊന്നൊടുക്കി. ഏതാണ്ട് 1 ലക്ഷത്തിനും 2 ലക്ഷത്തിനും ഇടയില്‍ കരയാമകള്‍ കഴിഞ്ഞ 2 നൂറ്റാണ്ടിനിടയില്‍ നശിപ്പിക്കപ്പെട്ടു. ഒടുവിലായി ഭീമൻ ആമയുടെ കൂട്ടത്തിലെ റെക്കോർഡുകാരൻ ലോൺസം ജോർജും വിടപറഞ്ഞു.

നാമാവശേഷമായെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞർ വിധിയെഴുതിയിരിക്കെയാണ് 1972-ൽ ഹംഗേറിയൻ ശാസ്ത്രജ്ഞൻ ലാറ്റിനമേരിക്കയിലെ ഗാലപ്പഗോസ് ദ്വീപിൽ ലോൺസം ജോർജിനെ കണ്ടെത്തിയത്. പിന്നീട് ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിലെ ഗാലപ്പഗോസ് നാഷണൽ പാർക്കിലായിരുന്നു ജോർജിന്റെ താമസം. 417 കിലോ ആയിരുന്നു ഈ ഭീമൻ ആമയുടെ ഭാരം. ചിലോനോയിഡിസ് നിഗ്ര അബിങ്ഡോണി എന്നറിയപ്പെടുന്ന ഗാലപ്പഗോസ് ആമ വർഗത്തിൽപ്പെട്ട പിന്റ ഐലൻഡ് എന്ന ഉപവർഗത്തിലെ അംഗമായിരുന്നു ലോൺസം ജോർജ്. 

English Summary : The Galapagos giant Tortoise

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com