ADVERTISEMENT
ചേർത്തല ∙ വീട്ടുപരിസരത്തെ വെള്ളക്കെട്ടിനെ തുടർന്ന് ഗൃഹനാഥന്റെ മൃതദേഹം വീട്ടിലെ പശുത്തൊഴുത്തിൽ ചിതയൊരുക്കി സംസ്കരിച്ചു.  ചേർത്തല നഗരസഭ 15–ാം വാർഡ് നെടിയാമ്പലചിറ പ്രകാശന്റെ (59) സംസ്കാരമാണ് തൊഴുത്തിൽ നടത്തേണ്ടിവന്നത്. പ്രദേശവും പ്രകാശന്റെ വീടും വെള്ളക്കെട്ടിലായിരുന്നു.  ചേർത്തല മാർക്കറ്റിലെ പച്ചക്കറിക്കടയിലെ ജീവനക്കാരനായിരുന്ന പ്രകാശൻ ബുധനാഴ്ച രാത്രിയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഇന്നലെ രണ്ടിനാണ് സംസ്കരിച്ചത്. ഭാര്യ: ഷീല. മക്കൾ: പ്രസിമോൾ, പ്രജിമോൻ. മരുമക്കൾ : രാജേഷ്, ആരതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com