ADVERTISEMENT

ആലപ്പുഴ∙ വേമ്പനാട് കായലിന്റെ പുനരുജ്ജീവനം ലക്ഷ്യമിട്ട് ആലപ്പുഴ നഗരസഭയും ജില്ലാ ഭരണകൂടവും റോട്ടറി ക്ലബ്ബും ചേർന്നു സംഘടിപ്പിച്ച പ്ലാസ്റ്റിക് മുക്ത വേമ്പനാട് മെഗാ ശുചീകരണ ക്യാംപെയ്നിന്റെ രണ്ടാം ഘട്ടത്തിൽ 3.6 ടൺ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു നീക്കി. പുന്നമട ഫിനിഷിങ് പോയിന്റിൽ നടന്ന ശുചീകരണം കലക്ടർ അലക്സ് വർഗീസ് ഫ്ലാഗ് ഓഫ് ചെയ്തു.നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ അധ്യക്ഷയായി. പുന്നമട ഫിനിഷിങ് പോയിന്റിൽ നിന്നാരംഭിച്ച മെഗാ ശുചീകരണം കുട്ടനാടൻ ഭാഗങ്ങളിലെ ഉൾക്കായലുകളിൽ 75 ചെറുവള്ളങ്ങളിലായി നടന്നു.

160 മത്സ്യത്തൊഴിലാളികൾ, 65 കുടുംബശ്രീ പ്രവർത്തകർ, നഗരസഭയുടെ 60 ശുചീകരണത്തൊഴിലാളികൾ, റോട്ടറി ആലപ്പുഴ റവന്യു ജില്ലാ ക്ലബ്ബിലെ 60 അംഗങ്ങൾ തുടങ്ങിയവർ, നഗരസഭ സ്ഥിര സമിതി അധ്യക്ഷരായ എ.എസ്.കവിത, ആർ.വിനിത, എം.ആർ.പ്രേം, ദുരന്ത നിവാരണം ഡപ്യൂട്ടി കലക്ടർ സി.പ്രേംജി, ഡിടിപിസി അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കെ.സി.പ്രദീപ്, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ശേഖരിച്ച 3.6 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ നഗരസഭ എംസിഎഫിലേക്ക് മാറ്റി.വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഹോട്ടലുകളും റസ്റ്ററന്റുകളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ജില്ലയിൽ വേമ്പനാട് കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.

English Summary:

Plastic-Free Vembanad is a successful environmental campaign aiming to clean Vembanad Lake, organized by Alappuzha Municipality, District Administration, and the Rotary Club. The second phase involved 160 fishermen, 65 Kudumbashree workers, and others, resulting in the removal of 3.6 tonnes of plastic waste.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com