ഹോസ്റ്റലുകളിൽ കഞ്ചാവ് വിൽപന: അതിഥിത്തൊഴിലാളി പിടിയിൽ

Mail This Article
ആലങ്ങാട്∙ 1.25 കിലോഗ്രാം കഞ്ചാവുമായി ഇതരസംസ്ഥാനത്തൊഴിലാളി എക്സൈസിന്റെ പിടിയിൽ. ഒഡീഷ സ്വദേശി നീലു ദ്വൈരിയാണു പിടിയിലായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന ഒഡീഷ സ്വദേശി സിദ്ധാന്ത മുതിലി കടന്നുകളഞ്ഞു. ഓപ്പറേഷൻ ക്ലീൻ പരിപാടിയുടെ ഭാഗമായി മാഞ്ഞാലി ഭാഗത്തു പറവൂർ എക്സൈസ് സംഘം നടത്തിയ രാത്രി പട്രോളിങ്ങിനിടെയാണു പിടിയിലായത്.
മാഞ്ഞാലിയിലെയും സമീപത്തെയും ഹോസ്റ്റലുകളിലേക്കു കഞ്ചാവ് എത്തിക്കാൻ ഇടനിലക്കാരെ കാത്തുനിൽക്കുന്നതിനിടെയാണു പിടിയിലായത്. 6 വർഷമായി ഇയാൾ കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന് എക്സൈസ് സംഘം പറഞ്ഞു. പറവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ തോമസ് ദേവസ്സി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എസ്.ജയകുമാർ, എക്സൈസ് പ്രിവന്റീവ് ഓഫിസർമാരായ എൻ.എം.മഹേഷ്, പി.കെ.ശ്രീകുമാർ, സി.കെ.വിമൽ കുമാർ, സജീവ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.