ADVERTISEMENT

തൊടുപുഴ ∙ നഗരസഭയിൽ ഇത്തവണയും യുഡിഎഫ് മുന്നണിയിൽ കൂടുതൽ സീറ്റ് മുസ്‍ലിം ലീഗിന്. 8 വാർഡിൽ മത്സരിച്ച ഇവർക്ക് ഇത്തവണയും 6 വാർഡുകൾ ലഭിച്ചു. അതേ സമയം 20 വാർഡുകളിൽ മത്സരിച്ച കോൺഗ്രസിന് ലഭിച്ചത് 5 വാർഡുകൾ മാത്രം. കേരള കോൺഗ്രസ് ജോസഫ് വിഭാഗം 7 സീറ്റിൽ മത്സരിച്ചെങ്കിലും ലഭിച്ചത് 2 സീറ്റുകൾ  . കഴിഞ്ഞ തവണയും ലീഗിനും കോൺഗ്രസിനും ഇതേ സീറ്റ് നില ആയിരുന്നു. 

കഴിഞ്ഞ തവണ  കേരള കോൺഗ്രസ്  ഒന്നായി മത്സരിച്ചപ്പോൾ ഇവർക്ക് 3 സീറ്റ് ലഭിച്ചിരുന്നു. അന്ന്‌ ജോസ്‌ പക്ഷത്തിന്‌ രണ്ട്‌ സീറ്റും ജോസഫ് പക്ഷത്തിന്‌ ഒരു സീറ്റും ആയിരുന്നു ലഭിച്ചത്.അതേ സമയം കോൺഗ്രസിന്റെ 3 സിറ്റിങ് സീറ്റുകൾ നഷ്ടമായത് വൻ തിരിച്ചടിയായി. 19, 21, 26 വാർഡുകളാണ് കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഫലമായി നഷ്ടമായത്. സിപിഎമ്മിൽ നിന്നും, ബിജെപിയിൽ നിന്നും 3 സീറ്റുകൾ പിടിച്ചെടുത്തിട്ടും ഫലം ഉണ്ടായില്ല. 

എൽഡിഎഫിൽ 25 സീറ്റിൽ മത്സരിച്ച സിപിഎമ്മിനു 8  സീറ്റും, 4 വാർഡുകളിൽ വീതം മത്സരിച്ച സിപിഐക്കും കേരള കോൺഗ്രസ്‌ ജോസ് വിഭാഗത്തിനും 2 സീറ്റുകൾ വീതവും  ലഭിച്ചു.   2 സീറ്റിൽ മത്സരിച്ച ജനാധിപത്യ കേരള കോൺഗ്രസിന് ഒരു സീറ്റും ലഭിച്ചില്ല. 

ഭൂരിപക്ഷത്തിൽമുൻപിൽ ഷഹന  

നഗരസഭയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം മുതലക്കോടം 14 –ാം വാർഡിൽ മത്സരിച്ച  മുസ്‌ലിം ലീഗ് അംഗം ഷഹന ജാഫറിന് . മുൻ കൗൺസിലറും മുൻ നഗരസഭ വൈസ് ചെയർമാനുമായ സി.കെ.ജാഫറിന്റെ ഭാര്യയുമായ ഷഹനക്ക് 539 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.      യുഡിഎഫ് എൽഡിഎഫ് സ്ഥാനാർഥികൾ തമ്മിൽ നേരിട്ടുള്ള മത്സരം ആയിരുന്നു ഇവിടെ. ഷഹനക്ക് 795 വോട്ട് ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥി പി.എസ്.ഷബ്നമോൾക്ക് 256 വോട്ടുകൾ ലഭിച്ചു.

ഏറ്റവും കുറവ് ഭൂരിപക്ഷം 34–ാം വാർഡിൽ നിന്നു വിജയിച്ച കേരളാ കോൺഗ്രസ് ജോസ് വിഭാഗം അംഗം ജെസി ആന്റണിക്കാണ്.  4 വോട്ട്. ഇവിടെ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ മെജോ കുര്യക്കോസ് ആയിരുന്നു രണ്ടാമത് എത്തിയത്. ജെസിക്ക് 293 വോട്ടും, മെജോയ്ക്ക് 289 വോട്ടും ലഭിച്ചു. എൻഡിഎ  സ്ഥാനാർഥി കെ.എൻ.പീതാംബരന്  75 വോട്ടും സ്വതന്ത്രൻ ജെറിമോൻ കൊട്ടാരത്തിന് 70 വോട്ടും ലഭിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com