കാലാവസ്ഥാ വ്യതിയാനം: ജൈവവൈവിധ്യ കലവറയായ മാടായിപ്പാറ കരിഞ്ഞുണങ്ങി
Mail This Article
പഴയങ്ങാടി∙ പൊന്നിൻ ചിങ്ങമാസം പൂത്തുലഞ്ഞു നിൽക്കുന്ന മാടായി പാറ കരിഞ്ഞുണങ്ങി. കാലാവസ്ഥ വ്യതിയാനം ഇക്കുറി ജൈവ വൈവിധ്യങ്ങളുടെ മാടായി പാറയെയും കരിഞ്ഞുണക്കി. കർക്കടക മാസം പിറക്കുമ്പോൾ തന്നെ മാടായി പാറ പച്ചപ്പ് അണിഞ്ഞു നിൽക്കുന്ന കാഴ്ച ആണ്. കർക്കിടകം പകുതി ആകുമ്പോൾ വിവിധ തരത്തിലുള്ള പൂക്കൾ കൊണ്ട് നിറയും. കർക്കടകത്തിൽ മഴ കനത്തപ്പോൾ കാക്കപ്പൂവ്, കൃഷ്ണപ്പൂവ് എന്നിവ ഉണ്ടായിരുന്നു. തുമ്പപ്പൂവിന്റെ വലിയ കൂട്ടം തന്നെ കാണാമായിരുന്നു.
എന്നാൽ മഴ കുറഞ്ഞത് ജൈവ വൈവിധ്യത്തിനുതന്നെ ഭീഷണി ആയി. പാറയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളുടെ ജല സംഭരണി കൂടി ആണ് പാറ. അത്രയേറെ ജലം പാറയിൽ സൂക്ഷിക്കപ്പെടും.പാറയിലേ തവരത്തടം പറമ്പിലെ ജൈവ പച്ചക്കറി കൃഷി, മറ്റ് കാർഷിക വിള എന്നിവയ്ക്കും കാലാവസ്ഥ വ്യതിയാനം ഭീഷണിയായി പലതും കരിഞ്ഞുണങ്ങി. ഇത്ര നേരത്തെ പാറ കരിഞ്ഞുണങ്ങിയ കാഴ്ച അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലെന്ന് പറയുന്നു. മഴ ഇനിയും ലഭിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും.