ഗൂഗിൾ മാപ്പ് നോക്കി വന്നു; വൈദ്യുത ലൈനിൽ തട്ടി ലോറി കുടുങ്ങി: ദുരന്തം ഒഴിവായി

Mail This Article
×
പഴയങ്ങാടി ∙ കാസർകോട് നിന്ന് പട്ടുവത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറി ശ്രീസ്ഥ– ഏഴോം – നെരുവമ്പ്രം റോഡിൽ കുടുങ്ങി. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഗൂഗിൾ മാപ്പ് നോക്കി വന്ന ലോറി ഡ്രൈവർ പരിയാരം ദേശീയ പാതയിൽ നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോകാതെ ശ്രീസ്ഥ– ഏഴോം നെരുവമ്പ്രം റോഡിൽ എത്തുകയായിരുന്നു. ഇവിടെയുളള വൈദ്യുത ലൈനിൽ തട്ടി ലോറി കുടുങ്ങി. വിവരമറിഞ്ഞ് പഴയങ്ങാടി കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി. അപകടഭീഷണി ഒഴിവാക്കി തുടർന്ന് ഏഴോം റോഡ് വഴി പട്ടുവത്തേക്ക് പോവുകയായിരുന്നു. ലോറിയിൽ നിറയെ ഗ്ലാസ് ആയിരുന്നു.
English Summary:
Lorry stuck on Sreestha-Ezhom-Neruvampram road near Kasaragod after driver followed incorrect Google Maps directions. The incident involved a fully-loaded glass lorry which hit an electric line, necessitating intervention from KSEB officials.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.