ADVERTISEMENT

കൊല്ലം ∙ ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന എരുമയെ മോഷ്ടിച്ചതായി പരാതി. ചാത്തിനാംകുളം അനുഗ്രഹ നഗർ–19 ഷജീന മൻസിലിൽ നൗഷാദിന്റെ വീട്ടിൽനിന്നാണ് ഉദ്ദേശം 800 കിലോയോളം ഭാരം വരുന്ന കൂറ്റൻ എരുമയെ അപഹരിച്ചത്. കഴിഞ്ഞ വ്യാഴം അർധരാത്രിയോടെയാണു മോഷണം നടന്നത്.

ഇറച്ചി വ്യാപാരിയായ നൗഷാദ് 2 മാസം മുൻപു 1,40,000 രൂപ നൽകി വാങ്ങിയ ഹരിയാന ക്രോസ് ഇനത്തിൽപ്പെട്ട എരുമയാണ് മോഷണം പോയത്. എരുമയെ മിനിലോറിയിൽ കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങൾ വീടിനു സമീപത്തെ സിസിടിവിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. കിളികൊല്ലൂർ പൊലീസിൽ പരാതി നൽകി.കുറച്ചു ദിവസങ്ങൾക്കു മുൻപ് മേക്കോൺ ഭാഗത്തു നിന്നു സമാനമായ രീതിയിൽ 2 പോത്തുകളെ മോഷ്ടിച്ചു കടത്തിയിരുന്നു. മോഷണങ്ങൾക്കു പിന്നിൽ ഒരേ സംഘമാണെന്ന നിഗമനത്തിലാണു പൊലീസ്.

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com