ADVERTISEMENT

കുമരകം ∙ ചതയ ദിനത്തിൽ ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽ നിന്ന് കോട്ടത്തേട്ടിലേക്ക് നടന്ന ജലഘോഷ യാത്ര കാണികളുടെ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കഴിഞ്ഞ രണ്ട് വർഷം ചടങ്ങുകൾ മാത്രമായി നടത്തിയ ജലഘോഷ യാത്ര ഈ വർഷം വിപുലമായ രീതിയിലാണ് ശ്രീകുമാരമംഗലം ദേവസ്വം നടത്തിയത്. ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ചതയ പൂജയോടെ ആയിരുന്നു ആഘോഷത്തിനു തുടക്കം.

കുമരകം 38–ാം നമ്പർ എസ്എൻഡിപി ശാഖാ ഗുരു ക്ഷേത്രത്തിൽ നടന്ന ചതയദിന പ്രാർഥന

തോടിന്റെ ഇരുകരകളിലും സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനു പേർ  ജലഘോയാത്രയെ വരവേറ്റു. 1903–ൽ ശ്രീനാരായണ ഗുരുദേവൻ കുമരകം സന്ദർശിച്ചപ്പോൾ വരവേറ്റ കളിവള്ളങ്ങളിൽ തുഴഞ്ഞവർക്കു തണുപ്പ് അകറ്റാൻ ശർക്കര പായസം നൽകാൻ ഗുരുദേവൻ നിർദേശിച്ചിരുന്നു. അതിന്റെ ഓർമയിൽ ആണ് ശ്രീനാരായണ ജയന്തി മത്സര വള്ളംകളി കഴിഞ്ഞ് എത്തുന്ന തുഴക്കാർക്കു ശ്രീകുമാരമംഗലം ദേവസ്വത്തിന്റെ നേതൃത്വത്തിൽ പായസം വിതരണം നടത്തുന്നത്.

∙ പടിഞ്ഞാറൻ മേഖലയിലെ വിവിധ എസ്എൻഡിപി ശാഖാ യോഗങ്ങളുടെ നേതൃത്വത്തിൽ ചതിയദിനാഘോഷം നടന്നു. ഘോഷയാത്ര, സമ്മേളനം എന്നിവയായിരുന്നു പ്രധാന പരിപാടികൾ.പായസ വിതരണവും നടത്തി.

∙ചെങ്ങളം തെക്ക് 33–ാം നമ്പ‍ർ എസ്എൻഡിപിയുടെ നേതൃത്വത്തിൽ ഘോഷായാത്ര നടന്നു.

∙മഞ്ചാടിക്കരി ഗുരു മന്ദിരത്തിൽ  ഭക്തി നിർഭരമായി ചതയം ആഘോഷിച്ചു. ജയന്തി ഘോഷയാത്രയെ തുടർന്ന് നടന്ന പൊതുസമ്മേളനം ശിവഗിരി മഠം ഗുരുധർമ പ്രാരണ സഭ ജില്ലാ സെക്രട്ടറി ബിജുവാസ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ടി.കെ.വേണു അധ്യക്ഷത വഹിച്ചു.എം.കെ. പൊന്നപ്പൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എൻ.കെ. പ്രസാദ്, മണ്ഡലം സെക്രട്ടറി സി.എം.വിജയൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന്, എസ്.എസ്.എൽ.സി, പ്ലസ് ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് കാഷ് അവാർഡും ട്രോഫിയും നൽകി അനുമോദിച്ചു. എസ്.എസ്.എൽ.സിക്ക് ഉന്നത വിജയം കരസ്ഥമാക്കിയ പൂജ മധുവിന് അവാർഡും ട്രോഫിയും നൽകി. 

∙കുമരകം പടിഞ്ഞാറും ഭാഗം 155–ാം നമ്പർ എസ്എൻഡിപി ശാഖ ഗുരുമന്ദിരത്തിൽ ചതയപൂജകൾ  നടന്നു. തുടർന്നു പായസ വിതരണം നടത്തി. കുമരകം 38, 153,154 നമ്പർ എസ്എൻഡിപി ശാഖകളുടെ നേതൃത്വത്തിലും ചതയ ദിനാഘോഷം നടന്നു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com