ചങ്ങനാശേരി ഇനി 56 സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിൽ

Mail This Article
ചങ്ങനാശേരി ∙ നഗരത്തിന്റെ വിവിധയിടങ്ങളിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ മിഴി തുറന്നു. ജോബ് മൈക്കിൾ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു 50 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച 56 സിസിടിവി സർവൈലൻസ് ക്യാമറ നെറ്റ്‌വർക്കിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു.
ജോബ് മൈക്കിൾ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരത്തിലും പരിസര പ്രദേശങ്ങളിലും മാലിന്യം തള്ളുന്നവരെയും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് പിടികൂടും. ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ സ്ഥാപിച്ച മോണിറ്ററിലൂടെ മുഴുവൻസമയ നിരീക്ഷണവും ശേഖരണവുമുണ്ടാകും.
ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്, നഗരസഭാധ്യക്ഷ ബീന ജോബി, അഡീഷനൽ എസ്പി വി. സുഗതൻ, ചങ്ങനാശേരി ഡിവൈഎസ്പി എ.കെ.വിശ്വനാഥൻ, കെപിഒഎ ജില്ലാ സെക്രട്ടറി എം.എസ്.തിരുമേനി, കെപിഎ ജില്ലാ സെക്രട്ടറി പി.ആർ.രഞ്ജിത് കുമാർ, വാർഡ് കൗൺസിലർ ബെന്നി ജോസഫ്, എസ്എച്ച്ഒ റിച്ചാർഡ് വർഗീസ് എന്നിവർ പ്രസംഗിച്ചു.