ADVERTISEMENT

തിരൂർ∙ കഴിഞ്ഞ വേനൽക്കാലം പോലല്ല, ഇത്തവണ ‘മ്മക്ക് ഓരോ നാരങ്ങാവെള്ളം കാച്യാലോ’ എന്നു ധൈര്യമായി പറയാം. കാരണം ചെറുനാരങ്ങയുടെ വിലയ്ക്ക് ഈ വേനൽക്കാലത്തു ചെറിയൊരു മയമുണ്ട്. വിളവെടുപ്പു കുറഞ്ഞതും വേനലെത്തിയതും റമസാൻ വ്രതക്കാലമായതുമെല്ലാം കാരണം കഴിഞ്ഞ വർഷം നാരങ്ങാവില കിലോയ്ക്ക് 150 രൂപ മുതൽ 180 രൂപ വരെ ഉയർന്നിരുന്നു.

ഇതോടെ പലരും ചെറുനാരങ്ങയെ അത്രയ്ക്കങ്ങ് അടുപ്പിച്ചില്ല. തണ്ണിമത്തനെയും മറ്റും ആശ്രയിച്ചു. ഇത്തവണ ചെറിയ നാരങ്ങയ്ക്കു കിലോയ്ക്ക് 60 രൂപയാണു വില. അൽപംകൂടി വലുതും ഫസ്റ്റ് ക്വാളിറ്റിയിൽപെടുത്താവുന്നതുമായ നാരങ്ങയ്ക്ക് 80 രൂപയാണ്. നല്ല കച്ചവടവും നടക്കുന്നുണ്ട്. തിരുച്ചിറപ്പള്ളിയിൽ നിന്നാണ് ഇവിടേക്കു നാരങ്ങ എത്തുന്നത്. അവിടെ ഇത്തവണ വിളവ് കൂടുതലാണ്.

English Summary:

Lime prices in tirur are considerably lower this summer compared to last year's soaring costs. This makes lime juice a refreshing and affordable option, unlike last summer when high prices limited its consumption.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com