ADVERTISEMENT

തൃശൂർ ∙ ഏറെ പ്രതീക്ഷയോടെ 2019 ലാണ് കൊരട്ടിയിലുള്ള സ്വന്തം വീടിനോടു ചേർന്നു രണ്ടര സെന്റ് സ്ഥലത്തു 300 ചതുരശ്രയടിയിൽ ബാബു ആന്റണി ആൻസ് പേപ്പർ പ്രോഡക്ട് എന്ന പേരിൽ പേപ്പർ ബാഗ് നിർമാണ യൂണിറ്റ് ആരംഭിച്ചത്.  സർക്കാരിന്റെ ഹരിത മിഷൻ പോലുള്ള പദ്ധതികളിലായിരുന്നു പ്രതീക്ഷ. പ്ലാസ്റ്റിക് നിരോധനം കർശനമാക്കിയതുകൊണ്ടു പേപ്പർ ബാഗുകൾ ജീവിക്കാനുള്ള വക നൽകുമെന്നു കരുതി. എന്നാൽ രണ്ടു വർഷത്തിനുള്ളിൽ സ്ഥാപനം അടച്ചിടേണ്ട സ്ഥിതിയാണ് ഈ സംരംഭകനു വന്നുചേർന്നത്.

10 വർഷത്തോളം വിദേശത്തായിരുന്ന ബാബു അത്രയും നാളത്തെ സമ്പാദ്യവും പലരിൽ നിന്നും വായ്പയെടുത്ത പണവും പോരാതെ 10 ലക്ഷം രൂപ ബാങ്ക് വായ്പയുമെടുത്താണ് യൂണിറ്റ് ആരംഭിച്ചത്. സംരംഭം തുടങ്ങുന്നതിനുള്ള നടപടികൾക്കായി മാത്രം ഒരു വർഷത്തോളം അലഞ്ഞു നടന്നെന്നു പറയുന്നു. തുടക്കത്തിൽ 7 തൊഴിലാളികൾ ഉണ്ടായിരുന്നു. 7 ലക്ഷം രൂപ വിലവരുന്ന പേപ്പർ ബാഗ് ഉൽപാദന യന്ത്രം പൊള്ളാച്ചിയിൽ നിന്നാണ് വരുത്തിയത്. ദിവസം 300 കിലോ പേപ്പർ ബാഗുകൾ ഉൽപാദിപ്പിക്കും. കിലോയ്ക്ക് 70 രൂപ നിരക്കിലാണ് വിറ്റത്.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

പേപ്പറും പശയും മാത്രമാണ് ഉപയോഗിച്ചത്. ആദ്യത്തെ ഒരു വർഷം വലിയ കുഴപ്പമില്ലാതെ മുന്നോട്ടു നീങ്ങി. തുണിക്കടകളിലേക്കും മറ്റു വ്യാപാര സ്ഥാപനങ്ങളിലേക്കും ആവശ്യമായ പേപ്പർ ബാഗുകൾ നിർമിച്ചു നൽകി. ഏജന്റുമാർ മുഖേനയായിരുന്നു വിൽപന. രണ്ടു വർഷം ആകുന്നതിനു മുൻപ് വിൽപന കുറഞ്ഞുതുടങ്ങി. ഏജന്റുമാരെ സമീപിച്ചപ്പോൾ പേപ്പർ ബാഗുകൾ ആർക്കും വേണ്ടന്നായിരുന്നു മറുപടി. ഇപ്പോൾ ബാങ്കിലെ വായ്പ തിരിച്ചടവിനു മറ്റു വഴികൾ തേടേണ്ട സ്ഥിതിയാണ് ബാബുവിന്. യന്ത്രം തുരുമ്പെടുക്കാതിരിക്കാൻ വേണ്ടി മാത്രമാണ് ഇടയ്ക്കെങ്കിലും യൂണിറ്റ് ഇപ്പോൾ തുറക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com