കൊരട്ടി ചിറങ്ങരയിൽ പുലിയെ കണ്ടതായി സൂചന; ജനം പരിഭ്രാന്തിയിൽ- വിഡിയോ

Mail This Article
കൊരട്ടി∙ ചിറങ്ങരയിൽ പുലിയെ കണ്ടതായി സൂചന. ജനം പരിഭ്രാന്തിയിൽ. ഇന്നലെ രാത്രി ഒൻപതു മണിയോടെയാണു പണ്ടാരത്തിൽ ധനേഷിന്റെ വീട്ടുമുറ്റത്ത് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. വളർത്തുനായയുടെ ശബ്ദം കേട്ട് എത്തിയ വീട്ടുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പുലിയുടെ ദൃശ്യം കണ്ടത്. നായയെ കാണാനില്ല. പുലി കൊണ്ടു പോയെന്നാണു കരുതുന്നത്. ഇൻസ്പെക്ടർ അമൃത രംഗന്റെ നേതൃത്വത്തിൽ പൊലീസ് എത്തി പരിശോധന നടത്തി. വനം വകുപ്പിലും വിവരം അറിയിച്ചതായി നാട്ടുകാർ പറഞ്ഞു. ജനവാസ മേഖലയിൽ പുലിയെ കണ്ടതായി വിവരം പടർന്നതോടെ നാട്ടുകാർ പുറത്തിറങ്ങാൻ പോലും ഭയക്കുകയാണ്. തൊട്ടടുത്ത കാടുപിടിച്ചു കിടക്കുന്ന പറമ്പിലേയ്ക്ക് പുലി ഓടി മറഞ്ഞെന്നാണു വീട്ടുകാർ പറയുന്നത്. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്താതെ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിക്കില്ല.