ADVERTISEMENT

പാവറട്ടി ∙വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറിയുടെ കൃഷിയിടത്തിൽ കാട്ടുപന്നിയൂടെ ആക്രമണം. വനിതാ വേദി പ്രവർത്തകരുടെ നേതൃത്വത്തിൽ കൃഷി ചെയ്ത മരച്ചീനി, മുളക് എന്നിവയാണ് കാട്ടുപന്നിക്കൂട്ടം വ്യാപകമായി നശിപ്പിച്ചത്.   സമീപ പ്രദേശങ്ങളിലെ വാഴ, പപ്പായ കൃഷികളും നശിപ്പിച്ചിട്ടുണ്ട്. ദിവസങ്ങളായി പ്രദേശത്ത് കൃഷിയിടത്തിൽ കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമാണ്. വിളക്കാട്ടുപാടത്ത് തന്നെ റിട്ട.പ്രഫസർ നീലങ്കാവിൽ എൻ.ജെ.വർഗീസിന്റേയും ചോമായമംഗലത്ത് മന സി.എൻ. ഹരിയുടെയും കൃഷിയിടത്തിൽ കാട്ടുപന്നികൾ വ്യാപകനാശം വരുത്തി.   പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ദേവസൂര്യ ഭാരവാഹികളായ റെജി വിളക്കാട്ടുപാടം, കെ.സി.അഭിലാഷ് എന്നിവർ ആവശ്യപ്പെട്ടു.

English Summary:

Wild boar attacks in Pāvaratti are causing significant agricultural damage. Extensive crop destruction has prompted calls for immediate intervention from local officials.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com