ADVERTISEMENT

ബത്തേരി ∙ അൻപതാം വാർഷികത്തോടനുബന്ധിച്ച് ബത്തേരി മർച്ചന്റ്സ് അസോസിയേഷൻ നടത്തിയ ഗോൾഡൻ ജൂബിലി ഷോപ്പിങ് ഫെസ്റ്റിലെ മ‌െഗാ വിജയികൾക്കുള്ള സമ്മാനദാനം ഇന്നു നടക്കുമെന്ന് സംഘാടക സമിതി യോഗം അറിയിച്ചു. മാസങ്ങൾ നീണ്ടു നിന്ന വ്യാപാരോത്സവത്തിൽ ലക്ഷക്കണക്കിനു രൂപയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കൾക്കു ലഭിച്ചത്.

ഇന്നു രാവിലെ 10.30ന് ചുള്ളിയോട് റോഡിലെ ടിപി ഗ്രൂപ്പ് അങ്കണത്തിലാണ് പരിപാടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷൻ ടി.കെ. രമേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.കെ. വാസുദേവൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്യും. വ്യാപാരികളുടെ മക്കളിൽ എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കും.

വ്യാപാരോത്സവത്തിൽ ബത്തേരിയിലെ‍ കടകളിൽ നിന്ന് പർച്ചേസ് നടത്തിയപ്പോൾ ഉപഭോക്താക്കൾക്ക് നൽകിയ സമ്മാനക്കൂപ്പണുകൾ നറുക്കിട്ടാണു വിജയികളെ കണ്ടെത്തിയത്. ഒന്നാം സമ്മാനമായ കാർ അമ്പലവയൽ വരവുകാലായിൽ ഐബിയ്ക്കാണു ലഭിച്ചത്. രണ്ടാം സമ്മാനമായ കാർ ഇരുളം സ്വദേശി ആഷിഖിന് കൈമാറും. മൂന്നാം സമ്മാനമായ ബുള്ളറ്റ് കോളിയാടി സ്വദേശി ജംഷീറിനും നാലാം സമ്മാനമായ സ്കൂട്ടർ കുപ്പാടി സ്വദേശി ഇല്യാസിനും സമ്മാനിക്കും.

വ്യാപാരോത്സവത്തിലൂടെ ബത്തേരിയെ പഴയകാല പ്രതാപത്തിലേക്കു തിരിച്ചു കൊണ്ടുപോകാൻ കഴിഞ്ഞെന്നും വരും വർഷങ്ങളിലും മാസങ്ങൾ നീളുന്ന ഷോപ്പിങ് ഫെസ്റ്റ് നടത്തുമെന്നും യോഗം അറിയിച്ചു. യോഗത്തിൽ പ്രസിഡന്റ് സി. അബ്ദുൽ ഖാദർ, ജനറൽ സെക്രട്ടറി പി.വൈ. മത്തായി, ട്രഷറർ കെ.ആർ. അനിൽകുമാർ, ആക്ടിങ് പ്രസിഡന്റ് സാബു ഏബ്രഹാം, ബിജു വർഗീസ്, ശ്രീജിത്, എ.പി. ഹംസ, എ.സി. പീറ്റർ മൂഴയിൽ, വി.കെ. റഫീഖ്, യൂനുസ് ചേനയ്ക്കൽ, റസാഖ് വയനാട്, പി.കെ. റഹിം എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com